You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ സാഹിത്യരചനാ മല്‍സരങ്ങള്‍

Text Size  

Story Dated: Sunday, December 06, 2015 12:31 hrs UTC

താമ്പാ: ഫ്‌ളോറിഡാ സംഘടനകള്‍ ദേശത്തിന്റെ കാവല്‍വിളക്കുകളാണ്. സംഭവബഹുലമായ കര്‍മ്മവീഥിയിലൂടെ കാല്‍നൂറ്റാണ്ട് പിന്നിടുക എന്നത് ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു കര്‍മ്മമാണ്. നാളയെപ്പറ്റി സ്വപ്‌നം കണ്ട ദാര്‍ശനികരുടെ മനതാരില്‍ വിരിഞ്ഞ ഈ മലയാളി കൂട്ടായ്മയ്ക്ക് ഇത് ധന്യമൂഹൂര്‍ത്തം. മലയാളി അസോസിയേഷന്റെ പ്രസക്തിയും ഉത്തരവാദിത്വവും ഇത്തരുണത്തില്‍ വളരെ വലുതാണ്. അത് തിരിച്ചറിയുന്ന ശക്തമായ ഒരു നേതൃനിരയും പ്രവര്‍ത്തകരും സംഘടനയോടൊപ്പം ഉണ്ട് എന്നതാണ് ഈ ജൂബിലിയുടെ ചലനാത്മകതയും, ശക്തിസ്രോതസും. മലയാള മണ്ണിന്റെ തനത് സംസ്കാരവും ഭാഷാസ്‌നേഹവും 'മൃതസഞ്ജീവനി' പോലെ എക്കാലവും എം.എ.സി.എഫ് കാത്തുസൂക്ഷിച്ചിട്ടുണ്ട്. അതിന് മതിയായ തെളിവാണ് രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ സാഹിത്യ രചനാമല്‍സരങ്ങള്‍. പ്രബന്ധം(ഉപന്യാസം), ചെറുകഥ, കവിത, എന്നിവയ്ക്കാണ് മല്‍സരങ്ങള്‍, രചനകള്‍ക്ക് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ഇതുവരെ ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇനിയും കൃതികള്‍ അയയ്ക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ 2015 ഡിസംബര്‍ 15നു മുന്‍പായി അയവ അയച്ചു തരേണ്ടതാണ്. തുടര്‍ന്ന് ലഭിക്കുന്ന കൃതികള്‍ മല്‍സരത്തില്‍ ഉള്‍പ്പെടുത്തുന്നതല്ല. പ്രബന്ധവിഷയം 'പ്രവാസജീവിതം ഒരു പഠനം' എന്നുള്ളതാണ്. ചെറുകഥയ്ക്കും, കവിതയ്ക്കും ഉള്ള വിഷയം എഴുത്തുകാര്‍ക്ക് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. അമേരിക്കയിലെ വിവിധ കോണുകളില്‍ നിന്നുള്ള പ്രവാസമലയാള സാഹിത്യകാരന്‍മാരായിരിക്കും വിധികര്‍ത്താക്കള്‍. വിജയികളാവുന്നവര്‍ക്ക് 2015 ഡിസംബര്‍ 26ന് നടക്കുന്ന മലയാളി അസോസിയേഷന്‍ സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ വച്ച് പ്രശസ്തിപത്രവും, ഉപഹാരവും, നല്‍കപ്പെടുന്നതാണ്. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. അമേരിക്കന്‍ മലയാളികളായ ആര്‍ക്കും സൃഷ്ടികള്‍ അയയ്ക്കാവുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും. കൃതികള്‍ മലയാളത്തില്‍ ഉള്ളവ ആയിരിക്കണം. പ്രസിദ്ധീകരിച്ചതോ, അല്ലാത്തതോ ആയ 'സ്വന്തം' കൃതികള്‍ മാത്രമാണ് അയയ്‌ക്കേണ്ടത്. കൃതികളില്‍ കര്‍ത്താവിന്റെ പേരുകള്‍ ദയവായി എഴുതരുത്. അയയ്ക്കുന്ന ആളിന്റെ പേരും, പൂര്‍ണ്ണ മേല്‍വിലാസവും, ഫോണ്‍ നമ്പറും, പ്രത്യേക കടലാസില്‍, കൃതിയോടൊപ്പം ചേര്‍ത്ത് അയയ്ക്കുക. സൃഷ്ടികള്‍ ഈ മെയിലിലോ' പോസ്റ്റല്‍ ആയോ അയയ്ക്കാം. എന്നാല്‍ ഇമെയിലില്‍ അയയ്ക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. മെയിലുകള്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം ഡിസംബര്‍ 15 ചൊവ്വാഴ്ചയാണ്. കൃതികള്‍ അയക്കേണ്ട വിലാസം Email: Sajik@live.com OR MACF Silver Jubilee Literacy Competition, 38409 South Ave, Zephyrhills, Florida 33542 കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്ന കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്. സജി കരിമ്പന്നൂര്‍813 263 6302, ഷീലാക്കുട്ടി 727 946 6554, ബേബിച്ചന്‍ചാലില്‍813 770 1648. പി.ആര്‍.ഒ. സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.