You are Here : Home / USA News

ചെന്നൈക്ക് ആശ്വാസമേകാന്‍ കെ എച്ച് എന്‍ എ യുടെ കാരുണ്യ ഹസ്തം

Text Size  

Story Dated: Sunday, December 06, 2015 12:32 hrs UTC

രഞ്ജിത് നായര്‍

പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന ചെന്നൈ മഹാനഗരം ജീവിതത്തിലേക്ക് തിരിച്ചുവരുന്നു .ഒരു കൈത്താങ്ങിനുവേണ്ടി നിലവിളിച്ച നഗരവാസികള്‍ പുനരധിവാസത്തിന്‍െറ കടുത്ത വെല്ലുവളികളെ നേരിടുന്നു .വെള്ളപ്പൊക്കത്തില്‍ സര്‍വവും നഷ്ടപ്പെട്ട് ഭക്ഷണവും വെള്ളവുമില്ലാതെ വാടിത്തളര്‍ന്നവര്‍ക്കായി കെ എച് എന്‍ എ കാരുണ്യ ഹസ്തം നീട്ടുന്നു .ദുരിതാശ്വാസ രംഗത്ത് പ്രശംസനീയമായ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള സേവാ ഇന്റര്‍നാഷനലുമായി കൈകോര്‍ത്ത് കൊണ്ട് കെഎച്ച്എന്‍എ പ്രളയ ദുരിതാശ്വാസ നിധി രൂപികരിച്ചു . നൂറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയ ദുരന്തത്തില്‍ ചെന്നൈ നഗരത്തിന്റെ സിംഹഭാഗവും 2500 ഓളം ഗ്രാമ പ്രദേശങ്ങളും വെള്ളത്തിനടിയിലായി .ദിവസങ്ങളോളം ജന ജീവിതം സ്തംഭിച്ച മഹാ ദുരന്തത്തില്‍ ഒരു പാട് മലയാളി കുടുംബങ്ങളും അകപെട്ടു . സമൂഹത്തിന്റെ എല്ലാ തട്ടുകളിലും തലങ്ങളിലും ഉള്ളവര്‍ തങ്ങളാല്‍ക്കഴിയുന്ന സഹായവുമായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും എത്തുന്നു. അതോടൊപ്പം കെഎച്ച്എന്‍എയുടെ ഈ ദൌത്യത്തിലൂടെ അമേരിക്കന്‍ മലയാളികളും മഹത്തായ ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നു . മാനവ സേവ മാധവ സേവ എന്നത് ആപ്തവാക്യമായി കാണുന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ദുരന്ത ഭൂമിയിലേക്ക് കൈത്താങ്ങുമായി മുന്നിട്ടിറങ്ങുമ്പോള്‍ നിങ്ങളുടെ സഹായം എത്ര ചെറുതുമാകട്ടെ, അതിന്റെ വലിപ്പം ഏറെയാണ്. നിങ്ങളുടെ സംഭാവനകള്‍ ചെക്കായി താഴെ കാണുന്ന വിലാസത്തില്‍ അയക്കാം : Kerala Hindus of North America Address: KHNA, 400 Ann Arbor Road, Suite 205, Plymouth, MI 48170 അല്ലെങ്കില്‍ ഓണ്‍ലൈനില്‍ https://www.youcaring.com/khna-482062

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.