You are Here : Home / USA News

തിങ്ക്‌ഫെസ്റ്റും ന്യൂഇയര്‍ ആഘോഷവും ഓര്‍മ്മയുടെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന്

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Monday, December 07, 2015 11:20 hrs UTC

ഫിലഡല്‍ഫിയ: "തിങ്ക്‌ഫെസ്റ്റും' ന്യൂഇയര്‍ ആഘോഷവും ഓര്‍മ്മയുടെ (ഓവര്‍സീസ് റസിഡന്റ് മലയാളി അസ്സോസിയേഷന്‍) ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന്. "അമേരിക്കന്‍ മലയാളികളുടെ നവവത്സര സമസ്യകള്‍' എന്ന വിഷയം കേന്ദ്രീകരിച്ച് ചര്‍ച്ചയും കര്‍മരേഖ തയ്യാറാക്കലും നടക്കും. പുതിയ ഭാരവാഹികള്‍ക്കുള്ള തിരഞ്ഞെടുപ്പും അജണ്ടയാണ്. ജനുവരി 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഫിലഡല്‍ഫിയയിലെ റെഡ് ലയണ്‍-വെറീ റോഡിലുള്ള ഓര്‍മ്മാ കാര്യാലയത്തിലാണ് പൊതുയോഗം. കൂടുതല്‍ വിവരങ്ങള്‍ക്ക്: നാഷനല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം (267-231-4643), ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ചെറിയാന്‍ ( 215-605-7310), വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ (215-873-4365), ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍ ( 215-869-5604). ഗതകാല കേരള കുടുംബമൂല്യങ്ങളുടെ പ്രചാരകര്‍ എന്ന കാഴ്ച്ചപ്പാടും (വിഷന്‍) കേരള നന്മകള്‍ വരും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുവാന്‍ സംഘടിക്കുന്നവര്‍ എന്ന ദൗത്യവുമാണ് (മിഷന്‍) വിദേശ രാജ്യങ്ങളിലെ മലയാളികളുടെ സംഘടനയായ "ഓര്‍മ്മ'യുടെ കാതല്‍. മുന്‍ മേഘാലയാ ഗവര്‍ണ്ണര്‍ എം.എം. ജേക്കബ്, ഡോ. എം.വി . പിള്ള എന്നിവരാണ് ഓര്‍മ്മയുടെ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസ്സിയേഷന്‍) രക്ഷാധികാരികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.