You are Here : Home / USA News

ഫീനിക്‌സില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 12ന് ശനിയാഴ്ച

Text Size  

Story Dated: Tuesday, December 08, 2015 11:34 hrs UTC

റോയി മണ്ണൂര്‍

 

അരിസോണയിലെ ക്രിസ്തീയ സഭകളുടെ കൂട്ടായ്മ ആയ അരിസോണ മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ പള്ളികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ വര്‍ഷത്തെ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 12ന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ മെസ സിറ്റിയില്‍ ഉള്ള ഡോബ്‌സണ്‍ ഹൈസ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും. വിവിധ പള്ളികളിലെ ഗായകസംഘങ്ങളുടെ ശ്രുതിമധുരമായ ക്രിസ്തുമസ് കരോള്‍ ഗാനാലാപത്തോടൊപ്പം വൈവിദ്ധ്യമാര്‍ന്ന മറ്റു കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഫിനിക്‌സ് സെന്റ് പീറ്റെര്‍സു പള്ളി വ്കാരി റവ.ഫാ. സജി മര്‍ക്കോസ്(പ്രസിഡന്റ്) ജെനു മാത്യു(സെക്രട്ടറി), കുര്യന്‍ എബ്രഹാം(ട്രഷര്‍), തോമസ് അപ്രേം(കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍), പി.വി.ജോര്‍ജ്(ഫുഡ് കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കമ്മറ്റി ഈ ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. സംയുക്ത ക്രിസ്തുമസ് ആഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമ്മേതം സാദരം ക്ഷണിച്ചുകൊള്ളുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജെനു മാത്യു(സെക്രട്ടറി): (480) 231- 3112 കുര്യന്‍ എബ്രഹാം(ട്രഷര്‍): (602) 690 7892

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.