ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ
ഫിലാഡല്‍ഫിയ: ചരിത്രസ്മരണകളുറങ്ങുന്ന നഗരത്തിലെ സഹോദര സഭകളിലെ 21 ദേവാലയങ്ങള്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ 29-മത് സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 12 ശനിയാഴ്ച വൈകുന്നേരം 3 മണി മുതല്‍( George Washington Highschool, 10175 Bustleton Ave, Philadelphia, PA, 19116) നടത്തുന്നതാണ്. സാഹോദരീയ നഗരത്തിലെ മലയാളികളുടെ ഇടയിലെ ക്രിസ്തീയ സഭകളുടെ ഒത്തൊരുമയുടെയും, സഹകരണത്തിന്റെയും പ്രതീകാത്മകമായി നിലകൊള്ളുന്ന എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സംയുക്ത ക്രിസ്തുമസ് ആഘോഷം തലമുറകളുടെ ഐക്യത്തിലൂടെ പരസ്പരം സഹകരിച്ച് ക്രിസ്തുദേവന്റെ തിരുപിറവി ഒരുമിച്ചാഘോഷിക്കുവാനും, കൊണ്ടാടുവാനും അതിലും ഉപരി ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളിലൂടെ ക്രിസ്തീയ മൂല്യങ്ങളെ ഉയര്‍ത്തിപിടിച്ചുകൊണ്ട് ആദ്യകാല കുടിയേറ്റക്കാര്‍ തുടങ്ങിവച്ച ക്രിസ്തുമസ് ആഘോഷമാണ് നടത്തി വരുന്നത്. തലമുറകളിലൂടെ കൈമാറുന്ന നമ്മുടെ പാരമ്പര്യങ്ങളും, പൈതൃകങ്ങളും ഉയര്‍ത്തി പിടിച്ച് കൊണ്ടുനടത്തുന്ന ഈ വര്‍ഷത്തെ വമ്പിച്ച ക്രിസ്തുമസ് ആഘോഷത്തിന്റെ മുഖ്യാതിഥിയായി എത്തുന്നത് കാത്തലിക് സഭയുടെ അമേരിക്കന്‍ ഡയോസിഷന്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തും മറ്റു കമ്മ്യൂണിറ്റി നേതാക്കന്മാര്, ആത്മീയ അദ്ധ്യക്ഷന്മാര് എന്നിവരുടെ സാന്നിധ്യവും ചടങ്ങുകളില്‍ ഉണ്ടായിരിക്കുന്നതാണ്. എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് മുത്തുക്കുടകള്‍, വാദ്യമേളം, കൊടികള്‍, രൂപങ്ങള്‍ തുടങ്ങിയവയുടെ അകമ്പടികളോടെ കേരളീയ ക്രിസ്തീയ പരമ്പരാഗതരീതിയില്‍ മുഖ്യാതിഥികളെ ആനയിച്ചു കൊണ്ടുള്ള ഭക്തിനിര്‍ഭരവും വര്‍ണ്ണശബളവുമായ ഘോഷയാത്രക്കു ശേഷം എക്യൂമെനിക്കല്‍ ഫെലോഷിപ്പിലെ സഭകളെ പ്രതിനിധീകരിച്ച് നടക്കുന്ന ആരാധനായോഗവും ക്രിസ്തുമസ് ട്രീയില്‍ പ്രകാശം പരത്തികൊണ്ട് മുഖ്യാതിഥി പൊതുസമ്മേളനം ഉത്ഘാടനം നിര്‍വ്വഹിക്കുന്നതും തുടര്‍ന്ന് ക്രിസ്തുമസ് ദൂത് നല്കുന്നതുമാണ്. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ വച്ച് 40 വര്‍ഷം പൗരോഹിത്യ ശുശ്രൂഷ പൂര്‍ത്തിയാക്കിയതിന് എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ എക്കാലത്തെയും മാര്‍ഗദര്‍ശിയും, വഴികാട്ടിയുമായ റവ.ഫാ.എം.കെ. കുര്യാക്കോസിനും കൂടാതെ റവ.ഫാ.കെ.മത്തായി കോറപ്പിസ്ക്കോപ്പായേയും ആദരിക്കുന്ന ചടങ്ങ് ഉണ്ടായിരിക്കുന്നതാണ്. പശ്ചിമ ഏഷ്യയില്‍ ക്രിസ്തീയ പീഡനങ്ങള്‍ക്കിരയാകുന്നവരെ സഹായിക്കുവാന്‍ മുന്‍ നിര്‍ത്തി ഈ വര്‍ഷം നടത്തുന്ന ധനശേഷരത്തിന്റെ ഭാഗമായിട്ടുള്ള ചാരിറ്റി റാഫിള്‍ ടിക്കറ്റിന്റെ വിജയികളെ വേദിയില്‍ വച്ചു തന്നെ തിരഞ്ഞെടുത്ത് പ്രഖ്യാപിക്കുന്നതും കൂടാതെ പതിവുപോലെ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കാറുള്ള സ്മരണികയുടെ പ്രകാശകര്മ്മവും തദവസരത്തില്‍ മുഖ്യാതിഥി നിര്‍വ്വഹിക്കപ്പെടുന്നതായിരിക്കും. ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാര്‍ന്ന ക്രിസ്തീയ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറുന്നതും, ഫിലഡല്‍ഫിയായിലുള്ള വിവിധ നൃത്ത വിദ്യാലയങ്ങളുടെ നേതൃത്വത്തില്‍ ക്രിസ്തുദേവന്റെ തിരുപിറവി നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നതുമാണ്. സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രത്യേക ആകര്‍ഷകമായ എക്യൂമെനിക്കല്‍ കരോള്‍ ഗായകസംഘം ബിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ തയ്യാറായി വരുന്നതും, കൂടാതെ അനുഗ്രഹീത കലാകാരന് വിജു ജേക്കബിന്റെ(അനുഗ്രഹാ സംഗീത അക്കാഡമി) നേതൃത്വത്തില്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ വിവിധ ദേവാലയങ്ങളിലെ കുട്ടികളുടെ ആഭിമുഖ്യത്തില്‍ വാദ്യോപകരണസംഗീതത്തിലൂടെ ക്രിസ്തുമസ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നതുമാണ്. എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ബഹുജനപങ്കാളിത്വത്തോടുകൂടി ഇദംപ്രഥമമായി പുതിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയുണ്ടായി. വോളിബോള്‍ ടൂര്‍ണമെന്റ്, ബൈബിള്‍ കലോത്സവം, കോളജ് ഫെയര്‍ ഡേ എന്നിവയാണ്. വേള്‍ഡ് ഡേ പ്രയര്‍ മാര്‍ച്ച് 5-ാം തീയ്യതി ശനിയാഴ്ച നടത്തുന്നതായിരിക്കും. റവ.ഫാ.ജോണിക്കുട്ടി പുലിശേരി(ചെയര്മാന്), റവ.ഫാ.സിബു വര്‍ഗീസ്(കോ-ചെയര്മാന്), റവ.ഡോ.ഗീവറുഗീസ് ജോണ്‍ (റിലിജിയസ് ആക്ടിവിറ്റീസ്), സജീവ് ശങ്കരത്തില്‍(സെക്രട്ടറി), എം.എ.മാത്യു(ട്രഷറാര്‍), കുര്യന് മത്തായി(പി.ആര്.ഓ, സുവനീര്‍), ബിന്ദു ജോഷ്വാ(ജോ.സെക്രട്ടറി), ജീമോന്‍ ജോര്‍ജ്ജ്(ചാരിറ്റി), ബിജി ജോസഫ്(പ്രോഗ്രാം), സുമോദ് ജേക്കബ്(യൂത്ത് പ്രോഗ്രാം), ബീനാ തോമസ്, കുഞ്ഞമ്മ ഏബ്രഹാം(വിമന്‍സ് ഫോറം) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ സംയുക്ത ക്രിസ്തുമസ്-പുതുവര്‍ഷാഘോഷത്തിന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നതായി അറിയിക്കുകയുണ്ടായി. ഈ സംയ്ക്ത ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പറയുകയുണ്ടായി.
Comments