You are Here : Home / USA News

ഡാളസ്സില്‍ യു.എസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജാകൃഷ്ണമൂര്‍ത്തിക്ക് സ്വീകരണം നല്‍കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 08, 2015 11:37 hrs UTC

ഡാളസ്: ഇല്ലിനോയ്‌സ് 8th കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി യു.എസ്. കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ രാജാ കൃഷ്ണമൂര്‍ത്തിക്ക് ഡാളസ് ഫോര്‍ട്ട വര്‍ത്ത് കമ്മ്യൂണിറ്റി ഊഷ്മള സ്വീകരണം നല്‍കി. ടെക്‌സസ് കോളിവില്ലയില്‍ ഡിസം.2ന് ചേര്‍ന്ന സ്വീകരണ യോഗത്തില്‍ ഡോ.പ്രസാദ് തോട്ടക്കൂറ അദ്ധ്യക്ഷത വഹിച്ചു. യു.എസ്. കോണ്‍ഗ്രസിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാജാകൃഷ്ണമൂര്‍ത്തിയെ വന്‍ഭൂരിപക്ഷത്തോടെ വിജയപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ഡോ. പ്രസാദ് പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധിയായി നിലവില്‍ കാലിഫോര്‍ണിയായില്‍ നിന്നും ഡോ.അമിബിറ( Dr.AMI BERA) യും കാലിഫോര്‍ണിയായില്‍ നിന്നും ദലിപ് സിങ്ങ് സ്വന്തും (DALIP SING SAUND)(1957-1963) ലൂസിയാനയില്‍ നിന്നും ബോബി ജിന്‍ഡാളും(2004-2007) മാത്രമാണ് ഇതുവരെ യു.എസ്.കോണ്‍ഗ്രസ്സില്‍ ്അംഗമായിരുന്നിട്ടുള്ളത്. തുടര്‍ന്ന് സംസാരിച്ച രാജ ഇന്ത്യയുമായുള്ള ആത്മബന്ധത്തെക്കുറിച്ചു വിശദീകരിച്ചു. ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കളുടെ മകനായ രാജ ഇല്ലിനോയ്‌സില്‍ പ്രാഥമിക വിദ്യാഭ്യാസവും, പ്രിന്‍സ്റ്റണ്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് കോളേജ് വിദ്യാഭ്യാസവും കരസ്ഥമാക്കി. 2004 ല്‍ ഒബാമയുടെ സെനറ്റ്(2004) പ്രചരണത്തിന് വിജയകരമായി നേതൃത്വം നല്‍കിയ ടീമിന്റെ ഡയറക്ടറായി രാജാ പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.എസ്. കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന രാജക്ക് ഇല്ലിനോയ്‌സിലെ നൂറോളം പ്രമുഖ ഡമോക്രാറ്റിക്ക് നേതാക്കളുടെ എന്‍ഡോഴ്‌സ്‌മെന്റ് ഇതിനകം ലഭിച്ചിട്ടുണ്ട്. ഇല്ലിനോയ്‌സ് സക്കംബര്‍ഗില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള രാജാ ഭാര്യ ഡോ.പ്രിയ, മക്കള്‍ വിജയ് വിക്രം എന്നിവരോടൊപ്പമാണ് ഡാളസ്സിലെത്തിയത്. ഡാളസ്‌ഫോര്‍ട്ടവര്‍ത്ത് കമ്മ്യൂണിറ്റി ലീഡേഴ്‌സായ എം.വി.എല്‍.പ്രസാദ്, പോള്‍ പടിയന്‍, തിയോഫിലോസ് ചാമക്കാല, പിയൂഷ പട്ടേല്‍, ഡോ.ജെയ്കുമാര്‍, ഡോ.രാജീവ്, ഡോ.റാവു, സായ് സതീഷ്, ഡോ.പ്രസാന്ത് ഗണേഷ്, ജോണ്‍, സത്യന്‍ കല്യാണ്‍ ദുര്‍ഗ്, റാവു കല്‍വാല, അഭിനവ് തുടങ്ങിയ നിരവധി പേര്‍ രാജാ കൃഷ്ണമൂര്‍ത്തിക്ക് ആംശസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പങ്കെടുത്ത അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക്് രാജ മറുപടി നല്‍കി. സായ് സതീഷ് നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.