You are Here : Home / USA News

മാലാഖമാര്‍ പാടിയ സംഗീതം മണ്ണില്‍ വീണ്ടും

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Wednesday, December 09, 2015 12:46 hrs UTC

ചിക്കാഗോ: എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ 32ാമത് ക്രിസ്തുമസ് ആഘോഷങ്ങള്‍ തിരുപിറവിയുടെ സന്ദേശം ജന മനസുകളില്‍ ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചു. ഡസ്പ്ലയിന്‍സ് മെയിന്‍ ഈസ്റ്റ് ഹൈസ്ക്കൂളില്‍ ഡിസംബര്‍ 5ന് ശനിയാഴ്ച വൈകീട്ട് ആരംഭിച്ച ക്രിസ്തുമസ് ആഘോഷഹ്ങളില്‍ എക്യൂമിനിക്കല്‍ ദൈവാലയങ്ങളുടെ നയന മനോഹരമായ ക്രിസ്തുമസ് വര്‍ണ്ണക്കാഴ്ച്ചകള്‍ ആഹ്ലാദത്തിന്റെ സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചു. ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികളുടെ ഉത്ഘാടനം നിര്‍വഹിക്കുകയും ക്രിസ്തുമസ് സന്ദേശം നല്‍കുകയും ചെയ്തു. എക്യൂമിനിക്കില്‍ ദേവാലയങ്ങളിലെ വൈദീകരും വിശ്വാസമൂഹവും ഒന്നടങ്കം ആവോളം ആസ്വദിച്ച വിവിധ കലാപരിപാടികള്‍ ക്രിസ്തുമസിന്റെ വിവിധ ദൃശ്യങ്ങളെ ജന മനസുകളില്‍ എത്തിച്ചു. വിവിധ ദേവാലയങ്ങള്‍ അവതരിപ്പിച്ച ക്രിസ്തുമസ് ഗാനങ്ങള്‍, സ്കിറ്റുകള്‍, ഡാന്‍സുകള്‍ എന്നിവ ഉണ്ണീയീശോയുടെ തിരുജനത്തിന്റെ കാഴ്ച്ചകള്‍ സമ്മാനിക്കുന്നതായിരുന്നു. പ്രാരംഭമായി എക്യൂമിനിക്കല്‍ വൈദീകരും, അഭി.തിരുമേനി, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ക്രിസ്തുമസ് സന്ദേശം റാലിയോടെ ആരംഭം കുറിച്ച ആഘോഷ സമ്മേളനത്തിന് എക്യൂമിനിക്കല്‍ പ്രസിഡന്റ് റവ.ഫാ.ഡാനിയേല്‍ ജോര്‍ജ് അധ്യക്ഷം വഹിച്ചു. ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഗായകസംഘം ആലപിച്ച മനോഹരമായ ഗാനങ്ങള്‍ക്ക് ശേഷം നടന്ന ആരാധനയ്ക്ക് റവ.ഡോ.ശലോമോന്‍ കെ. നേതൃത്വം നല്‍കി. റവ.ഫാ.ഹാം ജോസഫ്, ക്രിസ്റ്റീന്‍ ഫിലിപ്പ് എന്നിവര്‍ വിവിധ വേദഭാഗങ്ങള്‍ വായിക്കുകയും തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥനയ്ക്ക് റവ.ഫാ.തോമസ് മുളവനാല്‍ നേതൃത്വം നല്‍കുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷപരിപാടികളുടെ ചെയര്‍മാനായിരുന്ന റവ.ബിനോയ്.പി.ജേക്കബ് ഏവരെയും സ്വാഗതം ചെയ്യുകയും, റവ.ഫാ.ഡാനിയേല്‍ ജോര്‍ജ് അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. വിശിഷ്ടാതിഥിയായി പങ്കെടുത്ത അഭി.മാര്‍ ജോയി ആലപ്പാട്ട് തിരുമേനിയെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ജോ.കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ച മറിയാമ്മ പിള്ള ഏവര്‍ക്കും പരിചയപ്പെടുത്തുകയും ക്രിസ്തുമസ് സന്ദേശം നല്‍കുന്നതിനായി ക്ഷണിക്കുകയും ചെയ്തു. എക്യൂമിനിക്കല്‍ കൗണ്‍സില്‍ കേരളത്തില്‍ നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്റെ താക്കോള്‍ ദാനവും, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍ മത്സരങ്ങളില്‍ വിജയികള്‍ക്കായുള്ള ട്രോഫിയും സമ്മേളനത്തില്‍ വെച്ച് നല്‍കുകയുണ്ടായി. ജോ.സെക്രട്ടറി മാത്യു മാപ്ലേറ്റ്, ക്രിസ്തുമസ് ആഘോഖഷങ്ങളുടെ സ്‌പോണ്‍സര്‍മാരെ പരിചയപ്പെടുത്തുകയും അംഗീകാരമായി അവര്‍ക്ക് ഫലകങ്ങള്‍ നല്‍കുകയും ചെയ്തു. പൊതുസമ്മേളനത്തിന്റെ അവതാരകനായി സെക്രട്ടറി ജോര്‍ജ് പണിക്കര്‍ പ്രവര്‍ത്തിക്കുകയും, മറ്റ് ക്രമീകരണങ്ങള്‍ക്ക് ട്രഷറര്‍ ജോര്‍ജ് പി.മാത്യു നേതൃത്വം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള മനോഹരമായ ക്രിസ്തുമസ്സ് പരിപാടികള്‍ക്ക് അവതാരകരായി പ്രവര്‍ത്തിച്ച സിനില്‍ ഫിലിപ്പ്, അജ്ഞലി ഫെലിക്‌സ് എന്നിവരെ പ്രോഗ്രാം കണ്‍വീനര്‍ ബെന്നി പരിമണം സദസിന് പരിചയപ്പെടുത്തകയും സ്വാഗതം ചെയ്യുകയും ചെയ്തു. ആഘോഷങ്ങളില്‍ സംബന്ധിച്ചവര്‍ക്ക് നല്‍കിയ കൂപ്പണില്‍ നിന്നും നറുക്കിട്ടെടുത്ത ഭാഗ്യവാന് വിലപിടിപ്പുള്ള ക്രിസ്തുമസ് സമ്മാനം നല്‍കി. പരിപാടികളുടെ അവസാനം സാന്താക്ലോസ് എത്തിയത് കുട്ടികളിലും മുതിര്‍ന്നവരിലും ഏറെ ആഹ്ലാദം പകര്‍ന്നു. റവ.ഷൈന്‍ മാത്യു, റവ.സോനു സ്കറിയ എന്നിവരുടെ നേതൃത്വത്തില്‍ എക്യൂമിനിക്കല്‍ ഗായക സംഘം ആലപിച്ച ഗാനങ്ങള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. അവതാരകരുടെ മികച്ച അവതരശൈലിയും കാണികളുടെ സഹകരണവും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ഇടയായി. ജനങ്ങള്‍ ഏവരും ഒരുമിച്ച് പാടിയ 'സൈലന്റ് നൈറ്റ്' എന്ന പ്രസിദ്ധമായ ക്രിസ്തുമസ് ഗാനത്തിനും റവ.ഫാ. മാത്യൂസ് ജോര്‍ജ്ജിന്റെ പ്രാര്‍ത്ഥനയോടും, അഭി.ആലപ്പാട്ട് തിരുമേനിയുടെ അനുഗ്രഹ ആശീര്‍വാദത്തോടും എക്യൂമിനിക്കല്‍ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ക്ക് മംഗളകരമായ പരിസമാപ്തിയായി. ക്രിസ്തുമസ് പരിപാടികളുടെ വിജയത്തിനായി എക്യൂമിനിക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍ നേതൃത്വം നല്‍കിയ സബ്കമ്മറ്റികള്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചു. റവ. ബിനോയ് പി. ജേക്കബ് (ചെയര്‍മാന്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജനറല്‍ കണ്‍വീനര്‍), മറിയാമ്മ പിള്ള (ജോയിന്റ് കണ്‍വീനര്‍), ബെന്നി പരിമണം (ജോയിന്റ് കണ്‍വീനര്‍), റവ. ഷൈന്‍ മാത്യു (ഗായകസംഘം), സാം തോമസ് (സ്റ്റേജ്), ആന്റോ കവലയ്ക്കല്‍ (ഫുഡ്), മത്തായ് വി. തോമസ് (ക്രിസ്മസ് ട്രീ), ജോര്‍ജ് പി. മാത്യു (ഗ്രീന്‍ റൂം), പ്രേംജിത്ത് വില്യംസ് (സൗണ്ട്), ജോണ്‍ ഇലക്കാട്ട് (വോളണ്ടിയര്‍ ക്യാപ്റ്റന്‍), രഞ്ജന്‍ ഏബ്രഹാം (ആങ്കറിംഗ്) എന്നിവര്‍ സബ് കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി. എക്യൂമെനിക്കല്‍ ക്രിസ്മസ് പരിപാടികളുടെ ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഈ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും പങ്കെടുത്ത ഏവരോടുമുള്ള നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.