You are Here : Home / USA News

ഡോ. ജഗതി നായരെ കേരളാ അസോസിയേഷന്‍ ഓഫ് പാംബീച്ച് ആദരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 09, 2015 12:47 hrs UTC

ഫ്‌ളോറിഡ: കൗണ്‍സില്‍ ഓഫ് എക്‌സപ്ഷണല്‍ ചില്‍ഡ്രന്‍സിന്റെ പാംബീച്ച് കൗണ്ടി ചാപ്റ്റര്‍ സ്‌പെഷല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ ഓഫ് ദി ഇയര്‍ 2015 പുരസ്കാരം നേടിയ ജഗതി നായരെ കേരളാ അസോസിയേഷന്‍ ഓഫ് പാംബീച്ച് ആദരിച്ചു. നവംബര്‍ ഒന്നിനു കൂടിയ ഭരണസമിതി യോഗത്തില്‍ വെച്ച് കെ.എ.പി.ബി പ്രസിഡന്റ് ബാബു പിണക്കാട്ട്, ഡോ. ജഗതിയ്ക്ക് പൂച്ചെണ്ട് നല്‍കി ആദരിച്ച അവസരത്തില്‍ കെ.എ.പി.ബി ഭരണസമിതിയോടൊപ്പം, ഫ്‌ളോറിഡ സ്റ്റേറ്റ് കോണ്‍ഗ്രസിലേക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി ബ്രോവാര്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് # 92-ല്‍ നിന്നും മത്സരിക്കുന്ന സാജന്‍ കുര്യന്‍, കെ.എ.പി.ബി മുന്‍ പ്രസിഡന്റുമാരായ മാത്യു തോമസ്, സജി ജോണ്‍സണ്‍, ലൂക്കോസ് പൈനുങ്കല്‍ എന്നിവരും സന്നിഹിതരായിരുന്നു. 21 വര്‍ഷത്തെ അധ്യാപന പരിചയം മുതല്‍ക്കൂട്ടായിട്ടുള്ള ഡോ. ജഗതി, ലാന്റാനയിലെ റോയല്‍ പാം സ്കൂളില്‍ എ.എസ്.ഡി അധ്യാപികയായി ജോലി ചെയ്തുവരുന്നു. ഒപ്പംതന്നെ ഫ്‌ളോറിഡ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് ലക്ചറര്‍, പാംബീച്ച് സ്കൂള്‍ കെ-12 എ.എസ്.ഡി ഡ്യുവല്‍ ഡയഗ്‌നോസിസ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍ എന്നീ സ്ഥാനങ്ങളും കൈകാര്യം ചെയ്യുന്നു. ഇന്ത്യയില്‍ കോളജ് ലക്ചററായിരുന്ന ഡോ. ജഗതി നായര്‍, ബാള്‍ട്ടിമോര്‍ നോട്ടര്‍ഡെയിന്‍ ഓഫ് മേരിലാന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദവും, മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡിയും, നോവാ സൗത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എഡ്യൂക്കേഷന്‍ ലീഡര്‍ഷിപ്പ് ബിരുദവും നേടിയിട്ടുണ്ട്. 2015-ല്‍ തന്നെ ഫ്‌ളോറിഡ സംസ്ഥാനത്തിന്റെ കൗണ്‍സില്‍ ഫോര്‍ എക്‌സപ്ഷണല്‍ ചില്‍ഡ്രന്‍ മര്‍ജോറി ക്രീക്ക് അവാര്‍ഡിനു നാമനിര്‍ദേശം ചെയ്യപ്പെട്ട നാലുപേരില്‍ ഒരാള്‍കൂടിയായിരുന്നു ഡോ. ജഗതി നായര്‍. ലൂക്കോസ് പൈനുങ്കന്‍ അറിയിച്ചതാണിത്. (കേരളാ അസോസിയേഷന്‍ ഓഫ് പാംബീച്ചിന്റെ ഈവര്‍ഷത്തെ ക്രിസ്മസ്- ന്യൂഇയര്‍ പ്രോഗ്രാം വമ്പിച്ച കലാപരിപാടികളും ഡിന്നറുമായി ഡിസംബര്‍ 26-ന് ലാന്റാനാ ഹോളി സ്പിരിറ്റ് കാത്തലിക് ചര്‍ച്ചിന്റെ മനോഹരമായ സോഷ്യല്‍ ഹാളില്‍ വച്ച് വൈകുന്നേരം 6 മണി മുതല്‍ നടത്തുന്നതാണ്. അതില്‍ പങ്കുചേരുന്നതിനായി ഏവരേയും സാദരം ക്ഷണിക്കുന്നതായി പ്രസിഡന്റ് ബാബു പിണക്കാട്ട് അറിയിക്കുന്നു.)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.