You are Here : Home / USA News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇനി ഒറ്റക്കെട്ട്

Text Size  

Story Dated: Wednesday, December 09, 2015 12:48 hrs UTC

പി.സി. മാത്യു (അമേരിക്കന്‍ റീജിയന്‍ വൈസ് പ്രസിഡന്റ്) തിരുവനന്തപുരം: ലോകമെമ്പാടും അമ്പത്തിയേഴു പ്രോവിന്‍സുകളായി പരന്നുകിടക്കുന്ന മലയാളികളുടെ ഏക വിശ്വവിശാലമായ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇനി രണ്ടല്ല, ഒന്നാണ്. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലില്‍ ഇരു വിഭാഗങ്ങളും ഗ്ലോബല്‍ തലത്തില്‍ സംഘടിപ്പിച്ച യൂണിഫിക്കേഷന്‍ സമ്മേളനത്തിന് കേരള സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, എന്‍.ആര്‍.കെ വകുപ്പ് മന്ത്രി കെ.സി. ജോസഫ്, മുന്‍ മന്ത്രി എം.എം. ജേക്കബ്, കര്‍ണ്ണാടക ചീഫ് സെക്രട്ടറിയും മന്ത്രിയുമായിരുന്ന ഡോ. ജെ. അലക്‌സാണ്ടര്‍ ഐ.എ.എസ്, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി. ബാബു പോള്‍ ഐ.എ.എസ്, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, മുന്‍ സെക്രട്ടറി ജനറല്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസ് മുതലായവര്‍ ദൃക്‌സാക്ഷ്യംവഹിച്ചു. ഒരു വിഭാഗം ഡബ്ല്യു.എം.സി നേതാക്കള്‍ ഐക്യം കാത്തുസൂക്ഷിക്കുമെങ്കില്‍ ഡിസംബര്‍ 1-നെ "വിശ്വമലയാളി ഐക്യദിനമായി' പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഗ്ലോബല്‍ തലത്തില്‍ (ആറു റീജിയനുകളായി തിരിച്ച്) 57 പ്രോവിസുകളുള്ള ഈ മഹത്തായ സംഘടന കേരളത്തിനകത്തും പുറത്തുമായി അനേക കര്‍മ്മപദ്ധതികള്‍ നടപ്പാക്കി. മൂന്നു തട്ടുകളായുള്ള സംഘടനയുടെ ഘടന ഗ്ലോബല്‍, റീജിയന്‍, പ്രോവിന്‍സുകള്‍ എന്നിങ്ങനെ ആയതിനാല്‍ ഗ്ലോബല്‍ പദ്ധതികള്‍ നടപ്പാക്കി എടുക്കുന്നതിനും മറ്റും വേഗത്തില്‍ സാധിക്കുന്നു. രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന "ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍' ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രതിനിധികള്‍ എത്തുകയും, മലയാളി ബിസിനസ് എക്‌സിബിഷന്‍ മുതലായവ സംഘടിപ്പിച്ച് മലയാളി ബിസിനസുകാരെ പ്രോത്സാഹിപ്പിക്കുവാനും ഡബ്ല്യു.എം,സിയ്ക്ക് കഴിയുന്നു. ന്യൂജേഴ്‌സിയില്‍ 1995 ജൂലൈ 3-ന് രൂപംകൊടുത്ത സംഘടന 7 വര്‍ഷം മുമ്പ് അവാചാരിതമായി പിളരുകയാണുണ്ടായത്. ഡിസംബര്‍ 1-ന് നടന്ന ലയനം സംഘടനയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചവരുടെ ദീര്‍ഘകാല സ്വപ്നവും പ്രര്‍ത്ഥനയുമായിരുന്നു. കഴിവുള്ള നേതാക്കള്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭരണത്തില്‍ ഇരിക്കുന്നവര്‍ അവരെ ഒഴിവാക്കി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പലപ്പോഴും സംഘടനകള്‍ പിളരുന്നത്. കൂടാതെ ഒരു കുടുംബം പോലെ കഴിയുന്ന സംഘടിയില്‍ തെരഞ്ഞെടുപ്പും മത്സരവും നടത്തുന്നതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഗ്ലോബല്‍ നേതൃത്വം കാണിച്ച മാതൃക റീജിയന്‍- പ്രോവിന്‍സ് തലങ്ങളിലേക്ക് എത്തിക്കുക വെല്ലുവിളിയാണെങ്കിലും സ്വാര്‍ത്ഥതാത്പര്യമില്ലാത്ത നേതൃത്വത്തിന്റെ അചഞ്ചലമായ തീരുമാനങ്ങള്‍ റീജിയനുകളും പ്രോവിന്‍സുകളും സ്വാഗതം ചെയ്തുകഴിഞ്ഞു എന്നുള്ളത് ആശ്വാസകരമാണ്. 'സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍. എന്നാല്‍ അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടടും. എന്നുള്ള ക്രിസ്തുദേവന്റെ മൊഴികള്‍ എന്നും നേതാക്കള്‍ക്ക് ധൈര്യം പകരുമെന്ന് പ്രതീക്ഷിക്കാം. ഇരുവിഭാഗങ്ങളേയും കോര്‍ത്തിണക്കി രൂപീകരിച്ച ഗ്ലോബല്‍ അഡ്‌ഹോക്ക് കമ്മിറ്റി ഭാരവാഹികളുടെ പേരുകള്‍ താഴെക്കൊടുത്തിരിക്കുന്നു. ഗുഡ്‌വില്‍ അംബാസിഡര്‍- എ.എസ് ജോസ് അഡൈ്വസറി ചെയര്‍മാന്‍- ജോണി കുരുവിള ചെയര്‍മാന്‍- വി.സി. പ്രവീണ്‍ പ്രസിഡന്റ്- ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ ജനറല്‍ സെക്രട്ടറിമാര്‍- അഡ്വ. സിറിയക് തോമസ്, ജോസ് കില്ലിയന്‍. ട്രഷറര്‍മാര്‍- മൈക്കിള്‍ സ്റ്റീഫന്‍, റോബിന്‍സണ്‍ കൊറ്റത്തില്‍. അമേരിക്കയില്‍ ഇരുവിഭാഗങ്ങള്‍ നിലകൊള്ളുന്ന പ്രോവിന്‍സുകളെ യോജിപ്പിച്ച് യുണിഫൈഡ് ഡബ്ല്യു.എം.സിക്ക് രൂപംകൊടുക്കുന്നതിനായി ആന്‍ഡ്രൂസ് പാപ്പച്ചന്‍, അലക്‌സ് വിളനിലം, ഗോപാലപിള്ള, ജോര്‍ജ് കാക്കനാട്ട്, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഏലിയാസുകുട്ടി പത്രോസ്, പി.സി. മാത്യു, ജോണ്‍ ഷെറി മുതലായ നേതാക്കള്‍ പരിശ്രമം തുടങ്ങിക്കഴിഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളുടേയും അംഗങ്ങളുടേയും സര്‍വ്വാത്മനായുള്ള സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി ഗ്ലോബല്‍ ചെയര്‍മാന്‍ വി.സി. പ്രവീണ്‍, പ്രസിഡന്റ് ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍, സിറിയക് തോമസ് എന്നിവര്‍ സംയുക്തമായി ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.