You are Here : Home / USA News

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്‌ ആഘോഷങ്ങള്‍ ഡിസംബര്‍ 12ന്‌

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, December 09, 2015 12:50 hrs UTC

ഡിട്രോയിറ്റ്: 'യഹൂദിയായിലെ ഒരു ഗ്രാമത്തില്‍, ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍..' കേട്ടാലും കേട്ടാലും മതിവരാത്ത, പോയ കാലത്തിന്റെ ക്രിസ്തുമസ്‌ സ്മരണകളുണര്‍ത്തുന്ന ഈ ഗാനം എ ജെ ജോസഫാണു സംഗീത സംവിധാനം ചെയ്ത്, ആലപിച്ചത് യേശുദാസും. ആ ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകളിലേക്ക് നമ്മളെ കൂട്ടി കൊണ്ട് പോകാനൊരുങ്ങുകയാണു മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും കൂടുതല്‍ ജനപ്രാതിനിധ്യം ഉള്ള മലയാളി സാംസ്‌കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്ത്മസ് ആഘോഷങ്ങള്‍. ആ നൊസ്റ്റാല്‍ജിക് ഓആര്‍മ്മകളിലേക്കു ഊളീയിട്ടു കൊണ്ട് പോകുകയാണ് ഡി എം എയുടെ കലാകാരന്മാരും കലാകാരികളും. നാട്ടില്‍ കണ്ടു മറന്ന പെട്രൊമാക്‌സും, വിളക്കുകള്‍ കത്തിച്ചു വച്ച വലിയ നക്ഷത്രവും, ക്രിസ്ത്മസ് അപ്പൂപ്പനുമായി നാടന്‍ കാരള്‍ ഗാനങ്ങളും, ചെറു സ്‌കിറ്റുകളും, നൃത്തങ്ങളും പാട്ടുകളുമൊക്കെയായി ഒരു വന്‍ ആഘോഷം തന്നെയാണു ഡി.എം.എ ഈ വരുന്ന ശനിയാഴ്ച്ച ഡിസംബര്‍ 12ആം തീയതി ഒരുക്കുന്നത്. ഡി എം എ എക്‌സ്മസ് സ്പാര്‍ക്കിള്‍സ് 2015 എന്ന് പേരിട്ടിരിക്കുന പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് നോബിള്‍ തോമസ്സാണു. അദ്ദേഹത്തിന്റെ കീഴില്‍ ശുശക്തമായ ഒരു കമ്മിറ്റി പരിപാടികളുടെ നടത്തിപ്പിനായി അഹോരാത്രം പ്രവര്‍ത്തിച്ചു വരുന്നു. ഏറ്റവും ആകര്‍ഷകമായ മറ്റൊരു കാര്യം, പരിപാടിയില്‍ പങ്കെടുക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന 3 പേര്‍ക്ക് ലോകമലയാളി.കോം സ്‌പോണ്‍സര്‍ ചെയ്യുന്ന റ്റാബ്ലെറ്റുകളാണു. ഡി എം എ ക്രിസ്ത്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ആര്‍ക്കും സൗജന്യമായി ഈ നറുക്കെടുപ്പില്‍ പങ്കെടുക്കവുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ക്രിസ്തുമസ്‌ ഡി എം എ യോടൊപ്പം ആഘോഷിക്കാന്‍ മിഷിഗണിലുള്ള എല്ലാ മലയാളികളെയും ഡി എം എ പ്രസിഡന്റ് റോജന്‍ തോമസ്സും, സെക്രട്ടറി ആകാശ് എബ്രഹാമും, ട്രഷറാര്‍ ഷാജി തോമസ്സും അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: നോബിള്‍ തോമസ് 586 770 8959

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.