You are Here : Home / USA News

ചെന്നൈ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ സാന്ത്വനം

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, December 09, 2015 01:01 hrs UTC

ന്യൂയോര്‍ക്ക്:ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ അഭിമുഖ്യത്തില്‍ സാന്ത്വനം എത്തിക്കാന്‍ ശ്രമിക്കുന്നു, മുന്നുറില്‍ പരം ആളുകളുടെ മരണം കവര്‍ന്ന, ആഹാരവും പാര്‍പ്പിടവുമില്ലാതെ ലക്ഷോപലക്ഷം പേരും അതില്‍ കുട്ടികളും ഉള്‍പ്പെടും . വിശന്നുവലയുന്ന അവര്‍ ആഹാരത്തിനു വേണ്ടി യാചിക്കുന്ന കാഴ്ചയാണ് ഇന്ന് തമിഴുനാട്ടില്‍ കാണാന്‍ കഴിയുന്നത്. കോടികളുടെ നാശനഷ്ടമാണ് ഇവിടെ സംഭവിച്ചത്. വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ അഭിമുഖ്യത്തില്‍ സാമുഹ പ്രാര്‍ത്ഥനയും ഫണ്ട് സമാഹരണവും നടത്തി. ചെന്നൈയിലെ വെള്ളപ്പൊക്കത്തിന്റെ കരളലിയിക്കുന്ന ഹൃദയ ഭേദകമായ ഒരു പാട് ദൃശ്യങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ധനികനും ദരിദ്രനും രോഗിയും ആരോഗ്യവാനും പണ്ഡിതനും പാമരനും ഒരുമിച്ച്, ജീവനുവേണ്ടിയും ഒരിറ്റു വെള്ളത്തിന് വേണ്ടിയും കേഴുന്ന രംഗങ്ങള്‍.പ്രകൃതി മനുഷ്യനോട് പകരം ചോദിക്കുന്ന ദൃശ്യങ്ങള്‍..പ്രകൃതി ദുരന്തങ്ങള്‍ സാധാരണയാണ്. പക്ഷെ അത് നേരത്തെ കൂട്ടി അറിയാനും അതില്‍ നിന്ന് കര കയറാനുള്ള മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യാനും നമുക്ക് കഴിയണം .കാലത്തിനും തോല്പിക്കാനാവാത്ത ചില വിശ്വാസങ്ങളുണ്ട്,സത്യങ്ങളുണ്ട്. ജന്മനാട്ടിലായാലും കടലുകള്‍ക്കപ്പുറമായാലും സഹായിക്കുക എന്നതു മനുഷ്വത്വമണ്. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴുനാട്ടില്‍ ഈ ദുരവസ്ഥ വന്നപ്പോള്‍ അവരെ സഹായിക്കേണ്ട കടമ അമേരിക്കയിലെ മലയാളി സമൂഹത്തിനുണ്ട്. ഈ കടമ വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ്‌ന്റെ അഭിമുഖ്യത്തില്‍ ഏറ്റുടുക്കുവാനും ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും, ഭക്ഷണത്തിനുംവേണ്ടി സഹായം നല്കുന്നതിനും ഒരു ക്ഷേമനിധി രൂപീകരിക്കാനും കഴിയുന്നിടത്തോളം സഹായധനം സമാഹരിച്ച് തമിഴ്‌നാട്ടില്‍ കഷ്ടപ്പെടുന്ന ജനതയ്ക്ക് നല്‍കാനും തീരുമാനിച്ചു. തമിഴുനാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാനും അവരുടെ ദു:ഖത്തില്‍ പങ്കുചേരാനും വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ്‌ന്റെ അഭിമുഖ്യത്തില്‍ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ്‌ന്റെ അഭിമുഖ്യത്തില്‍ നടത്തുന്ന സേവന പ്രവര്‍ത്തനത്തെ അദേഹം പ്രശംസികുകയും ചെയുതു. ഈ ക്ഷേമനിധിയിലേക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, ട്രസ്റ്റ് സെക്രട്ടറി ഡോ. പത്മജ പ്രേം, ഗണേഷ് നായര്‍, ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ വാസുദേവ് പുളിക്കല്‍,എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.ജി. ജനാര്‍ദ്ദനന്‍, സന്തോഷ് നായര്‍, പ്രിയ ശ്രീകാന്ത്, ഡോ. രാമന്‍ പ്രേമചന്ദ്രന്‍, രാജന്‍ നായര്‍, തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • അനുഷ്‌ക ശങ്കറിന് 2016 ലെ ഗ്രാമി നോമിനേഷന്‍
    കാലിഫോര്‍ണിയ: 2016 ഫെബ്രുവരിയില്‍ നടക്കുന്ന അമ്പത്തി എട്ടാമത് ഗ്രാമി അവാര്‍ഡിന് ഇന്ത്യന്‍ അമേരിക്കന്‍ സിത്താറിസ്റ്റ് അനുഷ്‌ക...

  • മേല്‍പട്ടത്വ ശുശ്രൂഷയില്‍ മാര്‍ തിയൊഡൊഷ്യസ് 26 വര്‍ഷം പൂര്‍ത്തിയാക്കുന്നു
    ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന് ഇത് അനുഗ്രഹീത നിമിഷം. ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗ്ഗീസ്...

  • ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്‌ ആഘോഷങ്ങള്‍ ഡിസംബര്‍ 12ന്‌
    ഡിട്രോയിറ്റ്: 'യഹൂദിയായിലെ ഒരു ഗ്രാമത്തില്‍, ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍..' കേട്ടാലും കേട്ടാലും മതിവരാത്ത, പോയ...

  • വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇനി ഒറ്റക്കെട്ട്
    പി.സി. മാത്യു (അമേരിക്കന്‍ റീജിയന്‍ വൈസ് പ്രസിഡന്റ്) തിരുവനന്തപുരം: ലോകമെമ്പാടും അമ്പത്തിയേഴു പ്രോവിന്‍സുകളായി...

  • ഡോ. ജഗതി നായരെ കേരളാ അസോസിയേഷന്‍ ഓഫ് പാംബീച്ച് ആദരിച്ചു
    ഫ്‌ളോറിഡ: കൗണ്‍സില്‍ ഓഫ് എക്‌സപ്ഷണല്‍ ചില്‍ഡ്രന്‍സിന്റെ പാംബീച്ച് കൗണ്ടി ചാപ്റ്റര്‍ സ്‌പെഷല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ ഓഫ് ദി...