You are Here : Home / USA News

സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ വെള്ളി, ശനി(11,12) ദിവസങ്ങളില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, December 10, 2015 12:16 hrs UTC

ന്യൂയോര്‍ക്ക്: പുതുതായി നിര്‍മ്മിച്ച സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കൂദാശകള്‍ ഡിസംബര്‍ 11, 12 (വെള്ളി, ശനി) തീയ്യതികളില്‍ നടക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം സന്ധ്യാനമസ്‌കാരത്തോടെ കൂദാശാ കര്‍മ്മങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് കൂദാശയുടെ ഒന്നാംഭാഗം നടക്കും. ശനിയാഴ്ച രാവിലെ 8 മണിക്ക് പ്രഭാതനമസ്‌ക്കാരത്തിനും വി.കുര്‍ബാനയ്ക്കും ശേഷം കൂദാശാകര്‍മ്മത്തിന്റെ രണ്ടാം ഭാഗം നടക്കും. തുടര്‍ന്ന് പൊതുസമ്മേളനം. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് രണ്ടുദിന കര്‍മ്മങ്ങള്‍ക്കും മുഖ്യകാര്‍മ്മികത്വം വഹിക്കും. കാലം ചെയ്ത ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്താ 1977-ല്‍ സ്റ്റാറ്റന്‍ ഐലണ്ടിലെ 75 സെഡാര്‍ ഗ്രോവ് അവന്യൂവില്‍ സ്ഥാപിച്ച ഇടവക വടക്കേ ഗോളാര്‍ധത്തിലെ ആദ്യ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയാണ്. 2012 ലെ സാന്‍ഡി കൊടുങ്കാറ്റില്‍ തകര്‍ന്ന ദേവാലയം ഇടവകാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് 28 സണ്‍സെറ്റ് അവന്യൂവില്‍ പുതുതായി പണിതുയര്‍ത്തിയത്. കൂദാശാകര്‍മ്മങ്ങളും അനുബന്ധ ചടങ്ങുകളിലും പങ്കെടുത്ത്, അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക വികാരി ഫാ.അലക്‌സ് കെ.ജോയി, ട്രസ്റ്റി ആനി ജോണ്‍, സെക്രട്ടറി ജോസ് കെ. ജോയി എന്നിവര്‍ ആഹ്വാനം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.