You are Here : Home / USA News

എന്‍.­എ.­ജി.സി വാര്‍ഷി­കാ­ഘോഷം പ്രൗഢ­ഗം­ഭീ­ര­മായി

Text Size  

Story Dated: Friday, December 11, 2015 12:15 hrs UTC

- സതീ­ശന്‍ നായര്‍

 

ഷിക്കാഗോ: നായര്‍ അസോ­സി­യേ­ഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാ­ഗോ­യുടെ ഒന്നാ­മത് വാര്‍ഷി­കാ­ഘോഷ പരി­പാ­ടി­കള്‍ അറോറ ബാലാജി ക്ഷേത്രാ­ങ്ക­ണ­ത്തി­ലുള്ള പഞ്ച­വടി ഓഡി­റ്റോ­റി­യ­ത്തില്‍ വച്ച് വിവിധ പരി­പാ­ടി­ക­ളോ­ടു­കൂടി ആഘോ­ഷി­ച്ചു. രഘു­നാ­ഥന്‍ നായ­രുടെ പ്രാര്‍ത്ഥ­നാ­ഗാ­ന­ത്തോ­ടു­കൂടി ആരം­ഭിച്ച ചട­ങ്ങില്‍ പ്രസി­ഡന്റ് എം.­എന്‍.സി നായര്‍ അധ്യ­ക്ഷത വഹി­ച്ചു. സുരേഷ് ബാല­ച­ന്ദ്രന്‍ സദിനെ സ്വാഗതം ചെയ്തു. എന്‍.­എ­സ്.­എസ് ഓഫ് നോര്‍ത്ത് അമേ­രി­ക്ക­യുടെ പ്രസി­ഡന്റ് ജി.­കെ. പിള്ള മുഖ്യാ­തി­ഥി­യാ­യി­രു­ന്നു. കഴിഞ്ഞ ഒരു­വര്‍ഷ­ക്കാ­ലത്ത് നട­ത്തിയ പ്രവര്‍ത്ത­ന­ങ്ങ­ളെ­ക്കു­റിച്ച് പ്രസി­ഡന്റ് എം.­എന്‍.സി നായര്‍ വിശ­ദ­മായി സംസാ­രി­ക്കു­കയും അതോ­ടൊ­പ്പം തന്നെ സെക്ര­ട്ടറി ജയ­രാജ് നാരാ­യ­ണന്‍ തയാ­റാ­ക്കിയ കഴിഞ്ഞ ഒരു­വര്‍ഷ­ക്കാ­ലത്തെ പ്രവര്‍ത്ത­ന­ങ്ങ­ളുടെ മനോ­ഹ­ര­മായ ഒരു വീഡിയോ പ്രദര്‍ശ­നവും നട­ന്നു. ദേശീയ സംഘ­ട­ന­യുടെ പ്രസി­ഡന്റ് ജി.­കെ. പിള്ള, അടു­ത്ത­വര്‍ഷം ഹൂസ്റ്റ­ണില്‍ നട­ത്തു­വാന്‍ പോകുന്ന എന്‍.­എ­സ്.­എസ് ഓഫ് നോര്‍ത്ത് അമേ­രി­ക്ക­യുടെ മൂന്നാ­മത് കണ്‍വന്‍ഷന്റെ പുരോ­ഗ­തി­യെ­ക്കു­റിച്ച് വിശ­ദ­മായി സംസാ­രി­ക്കുകയും എന്‍.­എ.­ജി.­സി­യുടെ പ്രവര്‍ത്ത­ന­ങ്ങളെ വളരെ പ്രശം­സി­ക്കു­ക­യും, കൂടാതെ എല്ലാ­വിധ ഭാവു­ക­ങ്ങളും നേരു­കയും ചെയ്തു. ദേശീയ സംഘ­ട­ന­യുടെ വൈസ് പ്രസി­ഡന്റും നാമം ചെയര്‍മാ­നു­മായ മാധ­വന്‍ നായര്‍, സെക്ര­ട്ടറി സുനില്‍ നായര്‍, ട്രഷ­റര്‍ പൊന്നു­പി­ള്ള, ജോയിന്റ് ട്രഷ­റര്‍ ബാലു മേനോന്‍ തുട­ങ്ങി­യ­വരും സന്നി­ഹി­ത­രാ­യി­രു­ന്നു. ദേശീയ നേതൃ­ത്വ­ത്തിന്റെ പ്രവര്‍ത്ത­ന­ങ്ങ­ളെ­ക്കു­റിച്ചും കണ്‍വന്‍ഷന്‍ രജി­സ്‌ട്രേ­ഷന്‍, മറ്റ് വിവിധ സംഘ­ടനാ പ്രവര്‍ത്ത­ന­ങ്ങള്‍ എന്നി­വ­യെ­ക്കു­റിച്ചും ദേശീയ നേതാ­ക്കള്‍ സംസാ­രി­ച്ചു. കൂടാതെ ഏവ­രേയും ഹൂസ്റ്റണ്‍ കണ്‍വന്‍ഷ­നി­ലേക്ക് സ്വാഗതം ചെയ്തു. പൊന്നു പിള്ളയും ബാലു മേനോനും ചേര്‍ന്ന് ഒന്നാമത് വാര്‍ഷിക കേക്ക് മുറി­ച്ചു. ചട­ങ്ങില്‍ സംസാ­രിച്ച സതീ­ശന്‍ നായര്‍ ജാതി­മത വേര്‍തി­രി­വു­കള്‍ക്ക­ടി­മ­പ്പെ­ടാതെ എല്ലാ വിഭാ­ഗ­ങ്ങ­ളോടും കൈകോര്‍ത്തു­കൊണ്ട് പര­സ്പര വിദ്വേ­ഷ­ങ്ങള്‍ മറന്ന് കൂട്ടായി പ്രവര്‍ത്തി­ക്കാ­നും, ഏതൊരു സംഘ­ടനയായാലും നേട്ട­ങ്ങള്‍ കൈവ­രി­ക്കുന്ന മുതിര്‍ന്ന­വ­രേ­യും, കുട്ടി­ക­ളേയുമൊക്കെ ആദ­രി­ക്കു­കയും ബഹു­മാ­നി­ക്കു­ക­യും, അംഗീ­ക­രി­ക്കു­കയും മറ്റു­ള്ള­വര്‍ക്ക് പ്രോത്സാ­ഹ­ന­ങ്ങള്‍ നല്‍കു­കയും വേണ­മെന്നും പ്രത്യേകം എടു­ത്തു­പ­റ­ഞ്ഞു. സംഘ­ട­ന­യിലെ യുവ­ജ­ന­ങ്ങ­ളുടെ കൂട്ടാ­യ്മ­യായ "യുത്ത് അലൈന്‍സി'നു­വേണ്ടി ജയ്‌സണ്‍ പിള്ള, രാകേഷ് നായര്‍, വരുണ്‍ എസ്. നായര്‍, സച്ചിന്‍ പിള­ള തുട­ങ്ങി­യ­വര്‍ അവ­രുടെ കാഴ്ച­പ്പാ­ടു­ക­ളെ­ക്കു­റിച്ച് വിശ­ദ­മായി സംസാ­രി­ച്ചു. നാലു­പേ­രു­ടേയും കാഴ്ച­പ്പാ­ടു­കള്‍ വേദി­യി­ലി­രുന്ന യുവ­ജ­ന­ങ്ങള്‍ക്കും മാതാ­പി­താ­ക്കള്‍ക്കും വള­രെ­യേറെ സംതൃപ്തി നല്‍കി. ഷിക്കാ­ഗോ­യില്‍ ഈ സംഘ­ട­ന­യുടെ രൂപീ­ക­ര­ണ­ത്തി­നു­വേണ്ടി പ്രവര്‍ത്തി­ക്കു­കയും മറ്റ് വിവിധ പ്രവര്‍ത്ത­ന­മേ­ഖ­ല­ക­ളില്‍ നിറ­സാ­ന്നി­ധ്യവും വഹി­ക്കുന്ന ശിവന്‍ മുഹ­മ്മയെ അദ്ദേ­ഹ­ത്തിനു ലഭിച്ച പുതിയ സ്ഥാന­ല­ബ്ദി­യില്‍ (പ്ര­സ്ക്ലബ് ഓഫ് ഇന്ത്യ പ്രസി­ഡന്റ്) അദ്ദേ­ഹത്തെ പൊന്നാട അണി­യിച്ച് ആദ­രി­ച്ചു. പ്രശസ്ത നര്‍ത്ത­കിയും ഡാന്‍സ് അധ്യാ­പി­ക­യു­മായ സന്ധ്യാ രാധാ­കൃ­ഷ്ണന്റെ നേതൃ­ത്വ­ത്തില്‍ അര­ങ്ങേ­റിയ നൃത്ത­നൃ­ത്യ­ങ്ങള്‍ ചട­ങ്ങിനെ ആന­ന്ദ­ഭ­രി­ത­മാ­ക്കു­കയും ഓംകാരം ഷിക്കാ­ഗോ­യുടെ ആഭി­മു­ഖ്യ­ത്തില്‍ രഘു­നാ­യര്‍, രാജ് നായര്‍, അര­വിന്ദ് പിള്ള, ദീപക് നായര്‍, അജി പിള്ള എന്നി­വ­രുടെ അയ്യപ്പ ഭജന ചട­ങ്ങിനെ ഭക്തി­സാ­ന്ദ്ര­മാ­ക്കു­കയും ചെയ്തു. സന്ധ്യാ രാധാ­കൃ­ഷ്ണനെ ചട­ങ്ങില്‍ ആദ­രി­ച്ചു. വരുണ്‍ എസ് നായര്‍ മാസ്റ്റര്‍ ഓഫ് സെറി­മ­ണി­യാ­യി­രു­ന്നു. വിജി. എസ്. നായര്‍ ഏവര്‍ക്കും നന്ദി പ്രകാ­ശി­പ്പി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.