ഷിക്കാഗോ: ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ഈവര്‍ത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന് ശനിയാഴ്ച മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ച്, 426 എന്‍. വെസ്റ്റ് ഈവ്, എല്‍മസ്റ്റ്, ഇല്ലിനോയിസ് 60126-ല്‍ വെച്ച് ആഘോഷിക്കുന്നു. ഫാ. ജോസ് ലാഡ് കോയിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ 12-ന് വൈകുന്നേരം 6 മണിക്ക് വിശുദ്ധ കുര്‍ബാന ആരംഭിക്കുകയും തുടര്‍ന്ന് ദേവാലയ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ച് സാന്റായുടെ വരവേല്പും, ക്രിസ്മസ് കരോളും, വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ എല്ലാ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് അംഗങ്ങളേയും പരിപാടികളിലേക്ക് സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോസ് ലാഡ് കോയിപ്പറമ്പില്‍ (630 303 7064), ഹെറാള്‍ഡ് ഫിഗുരേദോ (630 400 1172).
Comments