പിയോറിയ: അരിസോണ, പിയോറിയ സിറ്റി മെക്സിക്കന്‍ കള്‍ച്ചറല്‍ ഷോയും ജിഞ്ചര്‍ ബ്രെഡ് മത്സരവും നടത്തി . വര്‍ണ്ണാഭമായ വേഷങ്ങള്‍ ധരിച്ച മെക്സിക്കന്‍ യുവതികള്‍ പ്രത്യേക താളത്തിനനുസരിച്ച് ഡ്രസ്സ് ചലിപ്പിച്ചു നൃത്തം ചെയ്തപ്പോള്‍ സദസ്സാകെ കോരിത്തരിച്ചു . കുട്ടികള്‍ക്കായി പലതരത്തിലുള്ള റൈഡുകള്‍, അമ്പതു ടണ്‍ മഞ്ഞു മല . പല രൂപത്തിലും ഭാവത്തിലും കുട്ടികള്‍ ജിഞ്ചര്‍ ബ്രെഡ് , ക്രീം , തേങ്ങ പീര , എം എം മിഠായി തുടങ്ങിയവ കൊണ്ട് ഉണ്ടാകിയ കലാ രൂപങ്ങള്‍ പ്രത്യേകം അഭിനന്ദനം നേടി . വൈകുന്നേരം ഏഴു മണിക്ക് തുടങ്ങിയ ഷോ ഒമ്പത് മണി വരെ നീണ്ടു നിന്നു . വാര്‍ത്ത, ചിത്രങ്ങള്‍: സതീഷ് പദ്മനഭാന്‍.
Comments