ന്യൂയോര്‍ക്ക്: തിരുപ്പിറവിയുടെ സന്തോഷം പങ്കുവെയ്ക്കാന്‍ നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ യുവജനസഖ്യം നോര്‍ത്ത് ഈസ്റ്റ് റീജിയന് ഒരുക്കുന്ന "ക്രിസ്മസ് രാവ് 2015' ഡിസംബര്‍ 26-ന് ശനിയാഴ്ച നടക്കും. ലോംഗ്ഐലന്റ് മാര്‍ത്തോമാ ദേവാലയത്തില്‍ (2350 Merrick Avenue, Merrick, Newyork) വൈകിട്ട് 5.30-ന് ആരംഭിക്കുന്ന ക്രിസ്മസ് ആഘോഷരാവില്‍ റവ. ഷിബു മാത്യു ക്രിസ്മസ് സന്ദേശം നല്‍കും. തിരുജനനത്തിന്റെ സന്ദേശം വിളിച്ചറിയിക്കുന്ന ക്രിസ്മസ് ഗാനങ്ങള്‍, സ്കിറ്റുകള്‍, വൈവിധ്യങ്ങളായ ക്രിസ്മസ് പരിപാടികള്‍ എന്നിവ സമ്പന്നമാക്കുന്ന രാവിനെ കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ വിവിധ ഗായകസംഘങ്ങള്‍ മനോഹരമായ ഗാനങ്ങള്‍ ആലപിക്കും. റീജിയണിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും വൈദീകരും, വിശ്വാസി സമൂഹവും ക്രിസ്മസ് രാവിനെ ധന്യമാക്കാനായി എത്തിച്ചേരും. "ക്രിസ്മസ് രാവ് 2015' നവ്യാനുഭവമാക്കിത്തീര്ക്കാന് റീജിയണ്‍ യുവജനസഖ്യം ഭാരവാഹികളായ റവ. ജേക്കബ് വി. ജോണ്‍ (പ്രസിഡന്റ്), ലാജി തോമസ് (വൈസ് പ്രസിഡന്റ്), സന്തോഷ് ഫിലിപ്പ് (സെക്രട്ടറി), ലിബു കോശി (ട്രഷറര്‍), ജിബി മാത്യു, ബിജു പി. വര്‍ഗീസ്, ബിജു മാത്യു വര്‍ഗീസ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. യേശുക്രിസ്തുവിന്റെ ജനനം മനുഷ്യമനസ്സുകളില്‍ പുതിയ പ്രതീക്ഷകള്‍ ജനിപ്പിക്കുവാന്‍ ഏവര്‍ക്കും ഇടയായിത്തീരട്ടെ എന്ന് റീജിയന് യുവജനസഖ്യം ആശംസിക്കുകയും ഏവരേയും "ക്രിസ്മസ് രാവ് 2015' ലേക്ക് സ്വാഗതം ചെയ്യുന്നു. (ഭദ്രാസന മീഡിയാ കമ്മിറ്റിക്കുവേണ്ടി സഖറിയാ കോശി അറിയിച്ചതാണിത്.
Comments