ന്യൂയോര്‍ക്ക്: ലോകമെങ്ങും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സുവിശേഷം പരത്തിയ യേശുദേവന്റെ പിറവി ക്രിസ്മസ്സായി ആഘോഷിക്കുന്ന ഈ മഞ്ഞു പെയ്യുന്ന ഡിസംബര്‍ മാസത്തില്‍, അമേരിക്കയിലേയും വിവിധ ദേവാലയങ്ങളും, സംഘടനകളും നാട്ടിലെ ഓര്‍മ്മകള്‍ പുതുക്കി ക്രിസ്മസ് ആഘോഷിക്കുകയാണ്. അമേരിക്കയിലെ, പ്രത്യേകിച്ചു മലയാളികളൂടെ വിശേഷങ്ങള്‍ ലോകമലയാളികളുടെ സ്വീകരണ മുറിയില്‍ തല്‍ സമയം എത്തിക്കുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളില്‍ (പവേര്‍ഡ് ബൈ കോണ്‍ഫിഡന്റ് ഗ്രൂപ്പ്) ഈയാഴ്ച്ച ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ചിലെ മാര്‍ത്തോമ ചര്‍ച്ചിന്റെ ക്രിസ്ത്മസ് കൊയറാണു സംപ്രേഷണം ചെയ്യുന്നത്. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ മുന്തിയ പങ്കും താമസിക്കുന്ന ടെക്സാസ് സംസ്ഥാനത്തിലെ ഡാളസില്‍ 1976ലാണു ആദ്യ മാര്‍ത്തോമ പള്ളി നിലവില്‍ വരുന്നത്. 1996ലാണു ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ പള്ളി സ്ഥാപിതമായത്. റവ: സജി പി സി, റവ: മാത്യു സാമുവേല്‍ എന്നീ അച്ഛന്മാരുടെ നേതൃത്വത്തില്‍ ജോസ് ചെറിയാനാണ് കൊയര്‍ ഡയറക്ടര്‍. എം തോമസ് തോമസ്, ടി. വി. ചെറിയാന്, ചാക്കോ ശാസ്ത്രി എന്നിവര്‍ രചിച്ച ഗാനങ്ങളാണ്, ഗായക സംഘം ആലപിച്ചത്. സിബി തലക്കുളം, രവി ഇടത്വ, മഹേഷ്, ബിജിലി ജോര്‍ജ്, ജോസഫ് ജോര്‍ജ് എന്നിവരാണ് പിന്നണി പ്രവര്‍ത്തകര്‍. പരിപാടിയിലേക്ക് പ്രേഷകരെ ആനയിക്കുന്നത് അഞ്ചു ബിജിലിയാണ്. ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളുടെ അവതാരകന് ഡോ: കൃഷ്ണ കിഷോറാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൊഡ്യൂസര്‍ രാജു പള്ളത്ത്: 732 429 9529
Comments