You are Here : Home / USA News

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ക്രി­സ്മസ് ആശംസകളുമായി ന്യു യോര്‍ക്ക് കോണ്‍സുലേറ്റില്‍

Text Size  

Story Dated: Saturday, December 26, 2015 11:17 hrs UTC

ന്യു യോര്‍ക്ക്: ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം (ഐ സി എഫ്) ഭാരവാഹികള്‍ ക്രിസ്മസ് ആശംസകളുമായി കോണ്‍സുലേറ്റില്‍ എത്തി. പ്രസിഡണ്ട് തോമസ് റ്റി ഉമ്മന്റെ നേതൃത്വത്തിലെത്തിയ സംഘത്തെ കോണ്‍സല്‍ ജനറല്‍ അംബാസിഡര്‍ ജ്ഞാനേശ്വര്‍ മുലായിയും മറ്റ് ഉദ്യോഗസ്ഥരും സ്വീകരിച്ചു. തോമസ് റ്റി ഉമ്മനു പുറമെ സാറാമ്മ റ്റി ഉമ്മന്‍ ,സി എസ് ഐവൈദികരായ റവ. സാമുവേല്‍ ഉമ്മന്‍, റവ. പി കെ കുരുവിള, റവ. വി. ജെ.ബിജു, ക്രിസ്ത്യന്‍ ഫോറം ഭാരവാഹികളായ പാസ്റ്റര്‍ വില്‍സണ്‍ ജോസ്, പാസ്റ്റര്‍ ഡോ ഇട്ടി എബ്രഹാം, ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, തുടങ്ങിയവരാണ്സന്ദര്‍ശനം നടത്തിയത്. മാതൃ രാജ്യത്തിനും ഇന്ത്യന്‍ സമൂഹത്തിനും നല്‍കുന്ന വിലപ്പെട്ട സേവനങ്ങള്‍ക്ക് മുലായിയെയും ഉദ്യോഗസ്ഥരെയും തോമസ് റ്റി ഉമ്മന്‍ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു. ആശംസകള്‍ക്കു കോണ്‍സല്‍ ജനറല്‍ സമുചിതമായി മറുപടി പറഞ്ഞു. സംഘം കരോള്‍ ഗാനങ്ങള്‍ ആലപിക്കുകയും കേക്ക് മുറിച്ച് ക്രിസ്മസിന്റെ മാധുര്യം പങ്കു വയ്ക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.