You are Here : Home / USA News

ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന് സപ്തതി മംഗളങ്ങള്‍

Text Size  

Story Dated: Saturday, December 26, 2015 11:25 hrs UTC

സ്‌നേഹ­ത്തി­ന്റേയും വിന­യ­ത്തി­ന്റേയും നിറ­കു­ട­മാ­യി, ഒരു മാതൃ­കാ­പു­രു­ഷ­നായി മാധ്യ­മ­സേ­വ­നത്തി­ലൂടെ ശാന്ത­ജീ­വിതം നയി­ക്കുന്ന ജോയി­ച്ചന്‍ പുതു­ക്കുളം സപ്തതി നിറ­വില്‍.

എഴു­പ­താ­ണ്ടു­കള്‍ പിന്നി­ടുന്ന അദ്ദേ­ഹ­ത്തിന് എല്ലാ ആയു­രാ­രോ­ഗ്യ­ങ്ങളും നേരു­ന്നു. സപ്തതി ഭാവുകങ്ങള്‍

ശ്രീ ജോയിച്ചന്‍ പുതുക്കുളത്തിന്റെ എഴുപതാം ജന്മദിനം - ഡിസംബര്‍ 26, 2015) സുധീര്‍ പണിക്കവീട്ടില്‍

എഴുപത് സംവത്സരങ്ങള്‍! മഞ്ഞും, മഴയും, വെയിലുമായി ഋതുക്കളിലൂടെ കാലംപ്രിയമുള്ളവര്‍ക്ക്‌വേണ്ടി കാത്ത് സൂക്ഷിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹസമ്പന്നനായ ഒരു വ്യക്തിയുടെ ജന്മദിനം.സ്‌നേഹത്തിന്റെ നേരിയ ചൂടുള്ള പ്രഭാതരശ്മികള്‍ അദ്ദേഹത്തെ തൊട്ട്‌വിളിച്ചു പറയുന്നു. ഇന്നാണാ ദിവസം. ഞങ്ങള്‍ ആദ്യം തൊട്ട്‌വിളിച്ച ദിവസം. അപ്പോള്‍ നിങ്ങള്‍ കവിളത്ത് കണ്ണീരൊലൊപ്പിച്ച് എന്തിനോ പൊട്ടികരയുകയായിരുന്നു. ആ കരച്ചിലില്‍ ചുറ്റുമുള്ളവര്‍ പുഞ്ചിരിമധുരം ചാലിച്ചുകൊണ്ട് ആഹ്ലാദിച്ചു.സൗഹൃദഭാവങ്ങളിലൂടെ ചുറ്റും നന്മയുടെ വാടാമലരുകള്‍ വിതറികൊണ്ട് ജീവിതത്തെ സുഗന്ധം പൂശിസുരഭിലമാക്കിയ ചങ്ങാതിക്ക്‌വേണ്ടി പ്രക്രുതി അണിഞ്ഞൊരുങ്ങുന്നു, ഈ സുദിനത്തില്‍. ശ്രീ ജോയിച്ചന്‍ പുതുക്കുളത്തിനു എഴുപത്‌വയസ്സ് തികയുന്ന ഈ ശുഭവേളയില്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ പൂക്കളെപോലെ വാക്കുകള്‍ എന്റെ മുന്നില്‍മൊട്ടിട്ട്‌വിരിയുകയാണ്. എന്തെല്ലാം നിറങ്ങളില്‍, ആകൃതിയില്‍. ഞാനവയെ എന്റെ കടലാസ്സ് താളിലേക്ക് ഇറുത്തിടട്ടെ,.

ജന്മദിനങ്ങള്‍ ജീവിതത്തിലെ നാഴികകല്ലുകളാണ്. കാലവും ഈശ്വരനും അത് നമുക്ക് മുമ്പേ ജീവിതപാതയില്‍ നാട്ടിയിരിക്കുന്നു. ജീവിതം ഏറ്റുവാങ്ങി നാം മുന്നോട്ട്‌പോകുമ്പോള്‍ ഈ നാഴികകല്ലുകള്‍ കടന്നു്‌പോന്ന കാലത്തിന്റേയും വരാനിരിക്കുന്ന കാലത്തിന്റേയും ദീര്‍ഘം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. എഴുപത്‌വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതുക്കുളം കുടുംബത്തിലെ അംഗങ്ങളേയും, ഉറ്റവരേയും ചുറ്റുവട്ടത്തുള്ളവരേയും ആനന്ദിപ്പിച്ചു കൊണ്ട് കരഞ്ഞ്‌വീണ ആണ്‍കുഞ്ഞ് എത്രയോദൂരം താണ്ടി ഇന്ന് സപ്തതിയുടെ നിറവില്‍ എത്തിനില്‍ക്കുന്നു. കാരുണ്യവാനായ ദൈവത്തിനു അന്ന് നന്ദിപറഞ്ഞ്‌കൊണ്ട് കൂപ്പിയ കൈകള്‍ ഇന്നിതാ വീണ്ടും ഈ സമ്മോഹന വേളയില്‍ ഉയരുന്നു. ശ്രീ ജോയിച്ചന്റെ കുടുംബവും, സുഹുത്തുക്കളും ദൈവത്തിന്റെ കൃപയെ അനുസ്മരിച്ചു കൊണ്ട് ഒരേ ശബ്ദത്തില്‍പാടുന്നു. "പ്രിയ ജോയിച്ചാ.. ജന്മദിന ശുഭാശംസകള്‍..ഭാവുകങ്ങള്‍ ഞങ്ങള്‍ നേരുന്നു.ആരോഗ്യവും, സമാധാനവും, സന്തോഷവും ഞങ്ങള്‍ ആശീര്‍വദിക്കുന്നു." ഒരിക്കല്‍ എന്നോട്‌സംസാരിച്ചപ്പോള്‍ ശ്രീ ജോയിച്ചന്‍ പറഞ്ഞു."ഞാന്‍ സന്തുഷ്ടനാണ്'.കളത്രപുതാദികളോടുകൂടി കഴിയുന്ന അദ്ദേഹത്തിന്റെ ശ്രേയസ്സും, ഐശ്വര്യവുമെല്ലാം ദൈവത്തിന്റെവരദാനമെന്നദ്ദേഹം വിശ്വസിക്കുന്നു. ശ്രീയേശുദേവനെ മനസ്സില്‍ധ്യാനിച്ചു കൊണ്ട് നടക്കുന്ന അദ്ദേഹത്തിനു ആരോടും പരിഭവമില്ല.

സ്‌നേഹത്തിന്റെ നാണയത്തുട്ടുകള്‍ കിലുങ്ങുന്ന മനസ്സ് എപ്പോഴും നന്മയുടെ വഴിക്കാണ്. ജീവിതസാക്ഷാത്കാരത്തിന്റെ പ്രകാശം പരത്തികൊണ്ട് അദ്ദേഹം സംതൃപ്തിയുടെ ദിനരാത്രങ്ങളിലൂടെ കടന്ന്‌പൊയ്‌കൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ നന്മലക്ഷ്യമാക്കുന്ന അദ്ദേഹത്തിന്റെ മനസ്സില്‍ ഉദിക്ല ആശയമാണ് "ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം' എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം. അതിലൂടെ അനേകം എഴുത്തുകാരെ, വായനകാരെ, അഭ്യുദയകാംക്ഷികളെ അദ്ദേഹം കണ്ടുമുട്ടി. ഈ ലേഖകനും അങ്ങനെ ഇദ്ദേഹവുമായി പരിചയപ്പെടുകയായിരുന്നു. അത് പിന്നെ ഹൃദ്യമായ ഒരു സ്‌നേഹബന്ധത്തിനു വഴിയൊരുക്കി. അദ്ദേഹത്തിന്റെ ജന്മനാളില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ വളരെസന്തോഷം അനുഭവപ്പെടുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ എഴുപതാം ജന്മദിനത്തെ ഞാന്‍ 69.99 എന്നാക്കുകയാണ്

. ശ്രീ ജോയിച്ചന്റെ വയസ്സ് എഴുപതല്ല. അത് 69.99 ആണ്. ഒന്ന് നില്‍ക്കാന്‍ കൂടി കൂട്ടാക്കാതെ പ്രയാണം ചെയ്യുന്ന കാലത്തിന്റെ കൈകളില്‍ നിന്നും നമ്മള്‍ കവരുന്ന ആ ഒരു 0.01 ശതമാനത്തിനു മാധുര്യം ഏറെയാണ്. ആ മധുരം ചേര്‍ത്ത് നമ്മള്‍ ഈ ജന്മദിനത്തില്‍ ഉണ്ടാക്കുന്ന കേക്കും അതില്‍ കത്തിനില്‍ക്കുന്ന മെഴുകുതിരികളും മന്ത്രിക്കുക ഇങ്ങനെയായിരിക്കും. പിറന്നാള്‍കാരനും, പ്രിയപ്പെട്ടവരും വയസ്സില്‍ അല്‍പ്പം ഇളവ്‌കൊതിക്കുന്നതില്‍ തെറ്റൊന്നുമില്ല. വയസ്സ് വാസ്തവത്തില്‍രാശി ചക്രങ്ങള്‍ നോക്കിനമ്മള്‍ തളച്ചിടുന്ന വെറും കണക്കാണ്. അത്‌കൊണ്ടാണ് ഒരു കണക്കിനുരക്ഷപ്പെട്ടുവെന്നൊക്കെ നമ്മള്‍ പറയുന്നത്.എല്ലാവരും വയസ്സ്പറയുമ്പോള്‍ ഇത്തിരി കുറച്ചു പറയുന്നത് കുറച്ചുകൂടി കൂടുതല്‍ ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാകാം. അത് അവരുടേയും അവരുടെ പ്രിയമുള്ളവരുടേയും ആഗ്രഹമാണ്. അത്മനസ്സിലാക്കി കാലവും സുസ്മിതം തൂകികൊണ്ട്് വേഗത കുറയ്ക്കുന്നു. നമുക്കെല്ലാവര്‍ക്കും കാലത്തിന്റെ കയ്യില്‍ തൂങ്ങികിടന്ന് അപേക്ഷിക്കാം .ശ്രീ ജോയിച്ചന്റെ ആയുസ്സ് നീട്ടിനീട്ടികൊണ്ട് പോകണേ.. കാലമേഒന്ന് പതുക്കെപോകുക നീ. അദ്ദേഹത്തിനു ആരോഗ്യവും, സന്തോഷവും എന്നും നല്‍കുക. കൊതിതീരും വരെ ജീവിക്കാന്‍ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. ഈ പിറന്നാള്‍ സുദിനത്തില്‍ എല്ലാവര്‍ക്കുമൊപ്പം ഞാനും ശ്രീ ജോയിച്ചനു നേരുന്നു,ജന്മദിന മംഗളാശംസകള്‍. ആയുഷ്മാന്‍ഭവ ! ശുഭം

ചിക്കാ­ഗോ­യില്‍ നിന്നു­യ­രുന്ന പ്രവാസി ശബ്ദം

 

അറുപതു വര്‍ഷം മുമ്പ് നടന്ന കാര്യ­മാ­ണ്. ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന്റെ പിതാവ് കുട്ട­പ്പന് പായി­പ്പാട്ട് ഒരു പല­ച­രക്ക് കട ഉണ്ടാ­യി­രു­ന്നു. ചില രാത്രി­ക­ളില്‍ പിതാവ് അന്നു പത്തു­വ­യ­സുള്ള ജോയി­ച്ച­നേയും ജ്യേഷ്ഠന്‍ മാത്തു­ക്കു­ട്ടി­യേയും അടുത്തു വിളിക്കും "മക്ക­ളേ, കാര്‍ത്ത്യാ­യനി കുറച്ചു അരിയും സാധ­ന­ങ്ങളും ചോ­ദിച്ച് ­കട­യില്‍ വന്നി­രു­ന്നു. നേര­ത്തെ­യുള്ള കടം ഒത്തി­രി­യു­ള്ള­തു­കൊണ്ട് ഞാന്‍ കൊടു­ത്തി­ല്ല. അവ­ളുടെ പിള്ളേര്‍ ഇന്ന് ഒന്നും കഴി­ച്ചു­കാ­ണി­ല്ല. നിങ്ങള്‍ ഈ അരിയും സാധ­നങ്ങളും അവര്‍ക്ക് കൊണ്ടു­പോയി കൊടു­ക്ക്.' ഇട­വ­ഴി­ക­ളി­ലൂ­ടെയും പറ­മ്പു­ക­ളി­ലൂ­ടെയും ചൂട്ടു കത്തി­ച്ചു­പി­ടിച്ച് അവര്‍ അരിയും സാധ­ന­ങ്ങളും കൊണ്ടു­പോയി കൊടു­ക്കും. കച്ച­വ­ട­ത്തിലും തീഷ്­ണ­മായ മനു­ഷ്യത്വം നിറ­ച്ചു­വെച്ച പിതാ­വിന്റെ ദീപ്ത സ്മരണ മക്ക­ളുടെ പാത­യിലും വെളി­ച്ച­മാ­യി. ഇനി ചിക്കാ­ഗോ­യില്‍ നടന്ന ചില സംഭ­വ­ങ്ങള്‍: ചിക്കാ­ഗോ­യി­ലുള്ള ഒരു അമേ­രി­ക്കന്‍ മല­യാളി യുവാവ് നാട്ടില്‍ പോയി വിവാഹം കഴി­ച്ചു.

 

പക്ഷെ അഞ്ചു­ വര്‍ഷ­മാ­യിട്ടും ഭാര്യയെ കൊണ്ടു­വ­ന്നി­ല്ല. അതി­നി­ട­യില്‍ രണ്ടു കുട്ടി­കളും ജനി­ച്ചു. ഒടു­വില്‍ പല­രു­ടേയും നിര്‍ബ­ന്ധ­ത്തിനു വഴങ്ങി അയാള്‍ ഭാര്യയെ കൊണ്ടു­വ­ന്നു. അപ്പോ­ഴിതാ അയാള്‍ക്ക് മറ്റൊരു ഭാര്യയും കുഞ്ഞും. നാട്ടിലെ ഭാര്യ തകര്‍ന്നു. എതായും അന്യ­രാ­ജ്യത്തു വന്ന­തല്ലേ എന്നു കരുതി മുന്നോട്ടു പോകു­വാന്‍ ശ്രമിച്ചു എങ്കിലും വഴ­ക്കും, അടി­പി­ടി­യും, പോലീസ് ഇട­പെ­ടലും ഉണ്ടാ­യി­ക്കൊ­ണ്ടി­രു­ന്നു. ഇതി­നി­ട­യില്‍ മൂന്നാ­മതും ഗര്‍ഭി­ണി­യായ ഇവര്‍ ഒന്നി­ച്ചു­പോ­കാന്‍ നിവര്‍ത്തി­യി­ല്ലാതെ വീട്ടില്‍ നിന്നും പുറ­ത്താ­യി. ഒരു ഫിലി­പ്പീന്‍ കുടുംബം താത്കാ­ലി­ക­മായി ഇവര്‍ക്ക് അഭയം നല്‍കി. ഇവ­രുടെ ഉത്ത­ര­വാ­ദിത്വം ഏറ്റെ­ടു­ക്കാന്‍ ആരും തയാ­റാ­കാത്ത അവ­സ്ഥ­യില്‍ ലോക മല­യാളി സംഘ­ട­ന­യുടെ സഹാ­യ­ത്താല്‍ ഫൊക്കാന ഭാര­വാ­ഹി­ക­ളു­മായി ബന്ധ­പ്പെ­ട്ടു. അവ­രുടെ ആഗ്രഹ പ്രകാരം ജോയി­ച്ചനും കുടും­ബവും ഈ ഹത­ഭാ­ഗ്യ­രുടെ തുണ­യ്ക്കായി മുന്നോ­ട്ടു­വ­ന്നു. നേഴ്‌സസ് അസോ­സി­യേ­ഷന്‍ പ്രസി­ഡന്റ് സാറാ ഗബ്രി­യേല്‍, വേള്‍ഡ് മല­യാളി കൗണ്‍സില്‍ പ്രസി­ഡന്റ് അലക്‌സ് വിള­നിലം കോശി, അന്നത്തെ ഫൊക്കാന സെക്ര­ട്ടറി അനി­യന്‍ ജോര്‍ജ് എന്നി­വരും നല്ല­വ­രായ കുറെ മല­യാളി സുഹൃ­ത്തു­ക്കളും സഹാ­യ­ സ­ഹ­ക­ര­ണ­ങ്ങള്‍ നല്‍കി. വാട­ക­വീ­ട്ടില്‍ താമ­സ­മാ­ക്കിയ സ്ത്രീ ഒരു ആണ്‍കു­ഞ്ഞിനു ജന്മം നല്‍കി.

 

ജോയി­ച്ചനും കുടും­ബവും ഇവര്‍ക്ക് മാലാ­ഖാ­മാ­രെ­പ്പോ­ലെ­യാ­യി. ഒടു­വില്‍ ഈ സ്ത്രീയേയും കുഞ്ഞു­ങ്ങ­ളേയും നാട്ടില്‍ എത്തി­ച്ചു. അമേ­രി­ക്ക­യി­ലാണ് വധു എന്നോ വരന്‍ എന്നോ കേള്‍ക്കു­മ്പോള്‍ കോരി­ത്ത­രി­ക്കുന്ന കേര­ളീ­യര്‍ രണ്ടു­വട്ടം ആലോ­ചിച്ചേ വിവാ­ഹ­ത്തിനു തയാ­റാ­കാവൂ എന്ന ബോധ­വ­ത്ക­രണം ആവ­ശ്യ­മാ­ണെന്നു ജോയി­ച്ചന്‍ പറ­യു­ന്നു. വിവാ­ഹ­മോ­ച­നം, തമ്മി­ല­ടി, ദാമ്പത്യ പ്രശ്‌ന­ങ്ങള്‍ എന്നി­വ­യെല്ലാം അമേ­രി­ക്ക­യില്‍ കൂടു­ത­ലാ­ണെന്നു ജോയി­ച്ചന്‍ പറ­യു­ന്നു. അമേ­രിക്ക എന്നു കേട്ടാ­ലു­ടന്‍ വായില്‍ വെള്ള­മൂ­റുന്ന ചിന്താ­ഗ­തിക്ക് മാറ്റം വര­ണ­മെ­ന്നാണ് ജോയി­ച്ചന്റെ പക്ഷം. സാമൂ­ഹി­ക, ജീവ­കാ­രു­ണ്യ­പ്ര­വര്‍ത്ത­ക­നായ ജോയി­ച്ചന്‍ പുതു­ക്കു­ളത്തെ ഏറെ­യാര്‍ക്കും അറി­യി­ല്ലെ­ങ്കിലും പത്ര­പ്ര­വര്‍ത്ത­ക­നായ ജോയി­ച്ചനെ അമേ­രി­ക്ക­യിലെ എല്ലാ മല­യാ­ളി­കള്‍ക്കും നല്ല­വണ്ണം അറി­യാം. അമേ­രി­ക്ക­യി­ലേയും കേര­ള­ത്തി­ലേയും മാധ്യ­മ­ങ്ങ­ളില്‍ - പത്ര­ത്തി­ലും (ഇന്റര്‍നെ­റ്റ്), ടിവി­യിലും ജോയി­ച്ചന്റെ കൈക­ളി­ലൂടെ കട­ന്നു­പോ­കുന്ന വാര്‍ത്ത­ക­ളാണ് ഭൂരി­ഭാ­ഗ­വും. അമേ­രി­ക്ക­യുടെ മുക്കിലും മൂല­യിലും നട­ക്കുന്ന കാര്യ­ങ്ങള്‍, മര­ണ­ങ്ങള്‍ എന്നി­വ­യൊക്കെ തേടി­പ്പി­ടിച്ച് പുറം­ലോ­കത്തെ അറി­യി­ക്കു­ന്നത് ഒരു ദൗത്യ­മായി ജോയി­ച്ചന്‍ ഏറ്റെ­ടു­ത്തി­രി­ക്കു­ന്നു. ഏക­ദേശം രണ്ടു ദശാ­ബ്ദ­ക്കാ­ലത്തെ സജീ­വ­മായ പത്ര­പ്ര­വര്‍ത്ത­നം. യാതൊരു പ്രതി­ഫ­വവും വാങ്ങാ­തെ­യുള്ള പ്രവര്‍ത്തനം എഴു­ത്തി­നായി സമര്‍പ്പി­ച്ചി­രി­ക്കു­ന്നു എന്നത് തികച്ചും അസാ­ധാ­രണം തന്നെ. എന്നു മാത്ര­മല്ല ഫോണ്‍ ചെയ്ത് വാര്‍ത്ത­കള്‍ എടു­ക്കാനും അവ പ്രസി­ദ്ധീ­ക­രി­ക്കു­മ്പോള്‍ വരുന്ന തെറ്റു­കള്‍ തിരു­ത്തി­ക്കൊ­ടു­ക്കാന്‍ വീണ്ടും ഫോണ്‍ ചെയ്യു­വാനു­മൊക്കെ സ്വന്തം പണ­മാണ് മുട­ക്കു­ന്ന­ത്. എഴു­തുന്ന വാര്‍ത്ത­കള്‍ മെയി­ലായി എത്തി­ക്കു­വാന്‍ മക്ക­ളും, മരു­മ­ക്കളും, ഭാര്യ­യു­മാണ് സഹാ­യി­ക്കു­ന്ന­ത്.

 

സപ്ത­തി­യില്‍ എത്തി­നി­ല്ക്കു­ന്നു­വെ­ങ്കിലും യൗവന­ത്തിന്റെ പ്രസ­രിപ്പ് കൈമോശം വരാന്‍ ഇട­നല്‍കാ­ത്തതും മിനി­റ്റി­ല്ലാ­തെ­യുള്ള നിര­ന്ത­ര­മായ പ്രവര്‍ത്തനം തന്നെ. അത് ആത്മ­സം­തൃപ്തി നല്‍കു­ന്നു. ആളു­ക­ളു­മായും നല്ല ബന്ധ­ങ്ങള്‍ സൃഷ്ടി­ക്കു­ന്നു. പേരും പ്രശ­സ്തിയും നല്‍കു­ന്നു. പക്ഷെ പ്രധാ­ന­പ്പെട്ട കാര്യ­മി­ല്ല. പണം. ആ പരി­ഭവം ഒന്നും ജോയി­ച്ചന്‍ മന­സില്‍ വയ്ക്കു­ന്നി­ല്ല. ജ്യേഷ്ഠ­സ­ഹോ­ദ­രന്‍ ഈശോ സഭാ വൈദീ­കന്‍ ഫാ. പി.­ഡി. മാത്യു എസ്.­ജെയും സാമൂ­ഹിക സേവന രംഗത്ത് സജീ­വ­മാ­ണ്. ഇന്ത്യ­യില്‍ അഭി­ഭാ­ഷ­ക­നായ ആദ്യ വൈദീ­ക­രില്‍ ഒരാ­ളായ ഇദ്ദേഹം ഡല്‍ഹി­യില്‍ സുപ്രീം കോട­തി­യിലും പാവ­പ്പെ­ട്ട­വ­രുടെ കേസു­ക­ളില്‍ സഹാ­യി­ക്കുക എന്നത് ധര്‍മ്മ­മായി എടു­ത്തി­രി­ക്കു­ന്നു. പണം ഇല്ലാ­ത്ത­തിന്റെ പേരില്‍ നീതി നിഷേ­ധി­ക്ക­പ്പെ­ട­രുത് എന്ന­താണ് അദ്ദേ­ഹ­ത്തിന്റെ പ്രവര്‍ത്ത­ന­ല­ക്ഷ്യം. ചങ്ങ­നാ­ശേ­രി­ക്ക­ടുത്ത് പുതു­ക്കു­ളത്ത് കുട്ട­പ്പന്‍- മറിയാമ്മ ദമ്പ­തി­ക­ളുടെ ഒമ്പതു മക്ക­ളില്‍ ആറാ­മ­നായ ജോയി­ച്ചന്‍ സിവില്‍ എന്‍ജി­നീ­യ­റിംഗ് ഡിപ്ലോമ നേടിയ ശേഷം മൂത്ത ജ്യേഷ്ഠനും അറി­യ­പ്പെ­ടുന്ന മത-സാ­മൂ­ഹി­ക-സംഘ­ടനാ പ്രവര്‍ത്ത­ക­നായ വക്ക­ച്ചന്‍ പുതു­ക്കു­ള­ത്തി­നോടും ഭാര്യ കത്രി­ക്കു­ട്ടി­യോ­ടു­മൊപ്പം ഡല്‍ഹി­യില്‍ എത്തി. ഒരു വ്യാഴ­വ­ട്ട­ത്തോളം അവിടെ സ്വകാര്യ മേഖ­ല­യില്‍ ജോലി ചെയ്ത­ശേഷം നാട്ടില്‍ മട­ങ്ങി­വ­ന്നു.

 

1980 മുല്‍ 1993 വരെ പായി­പ്പാട് പ്രീമി­യര്‍ വുഡ് ഇന്‍ഡ­സ്ട്രീസ് പാര്‍ട്ണര്‍ ആയി­രു­ന്നു. ബിസി­ന­സി­നൊപ്പം പായി­പ്പാ­ട്ടേ­യും, ചങ്ങ­നാ­ശേ­രി­യി­ലേയും മിക്ക സാമൂ­ഹി­ക­-­ജീ­വ­കാ­രുണ്യ പ്രവര്‍ത്ത­ന­ങ്ങ­ളില്‍ സജീ­വ­മാ­യി. പായി­പ്പാട്ട് (നാ­ലു­കോ­ടി) പള്ളി പാരീഷ് കൗണ്‍സില്‍ അംഗം, ട്രസ്റ്റി, വിവിധ അസോ­സി­യേ­ഷ­നു­ക­ളേ­യും, ക്ലബു­ക­ളേയും ഭാര­വാ­ഹി, പാട­ശേ­ഖര കമ്മിറ്റി കണ്‍വീ­നര്‍ എന്നി­വയ്ക്കു പുറമെ മത­സൗ­ഹാര്‍ദ്ദ വേദി, മദ്യ­വര്‍ജ്ജന പ്രസ്ഥാ­നം എന്നി­വ­യിലും പ്രവര്‍ത്തി­ച്ചു. ഇന്ന് അവിടെ പ്രശ്ത­മായി പ്രവര്‍ത്തി­ക്കുന്ന നാലു­കോടി ക്ഷീരോ­ത്പാ­ദക സഹ­ക­രണ സംഘം സംഘാ­ട­ക­ഡ­യ­റ­ക്ട, റബര്‍ ഉത്പാ­ദക സഹ­ക­ര­ണ­സംഘം ഫൗണ്ടര്‍ വൈസ് പ്രസി­ഡന്റ് തുട­ങ്ങിയ നില­ക­ളിലും മഹ­ത്തായ പ്രവര്‍ത്ത­ന­ങ്ങള്‍ നട­ത്തി­യി­രു­ന്നു. 1992­-ല്‍ അമേ­രി­ക്ക­യിലേക്കു പുറ­പ്പെ­ടു­മ്പോള്‍ നാട്ടു­കാര്‍ നല്‍കിയ സ്‌നേഹോ­ഷ്മ­ള­മായ യാത്ര­യ­യപ്പും മംഗ­ള­പ­ത്ര­വു­മൊക്കെ ജോയി­ച്ചന്‍ ഓര്‍മ്മ­യില്‍ നിധി­പോലെ സൂക്ഷി­ക്കു­ന്നു. ചിക്കാ­ഗോ­യില്‍ സീറോ മല­ബാര്‍ ഇട­വ­ക­യു­മായി ബന്ധ­പ്പെ­ട്ടാ­യി­രുന്നു ആദ്യ­കാല പ്രവര്‍ത്ത­നം. ചിക്കാഗോ രൂപത നില­വില്‍വ­ന്ന­പ്പോള്‍ പാസ്റ്റ­റല്‍ കൗണ്‍സില്‍ അംഗ­മാ­യി. രൂപ­ത­യുടെ പബ്ലി­സിറ്റി ചുമ­ത­ല ജോയി­ച്ച­നാ­ണ്. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വഴിയും ഇല്ലി­നോ­യി­യിലെ മല­യാളി അസോ­സി­യേ­ഷന്‍ മുഖേ­നയും ജീവ­കാ­രുണ്യ പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് നേതൃത്വം നല്‍കി. അതോ­ടൊപ്പം തന്നെ വിദൂര സ്ഥല­ങ്ങ­ളി­ലായി ചിത­റി­ക്കി­ട­ക്കുന്ന മല­യാ­ളി­ക­ളുടെ ആഘോ­ഷ­ങ്ങ­ളെ­പ്പ­റ്റിയും നേട്ട­ങ്ങ­ളെ­പ്പ­റ്റി­യു­മൊക്കെ പത്ര­മാ­ധ്യ­മ­ങ്ങ­ളില്‍ എഴു­താനും ആരം­ഭി­ച്ചു.

 

ഒരര്‍ത്ഥ­ത്തില്‍ പത്ര­പ്ര­വര്‍ത്തനം ജോയി­ച്ചന്‍ തുട­ങ്ങി­യത് മധ്യ­വ­യസ് പിന്നി­ട്ട­പ്പോ­ഴാ­ണ്. അമേ­രി­ക്ക­യിലെ പത്ര­ങ്ങള്‍ക്ക് പുറമെ കേര­ള­ത്തിലെ പ്രമുഖ വാര്‍ത്താ മാധ്യ­മ­ങ്ങള്‍ക്കു­വേ­ണ്ടി എഴു­തി­ത്തു­ട­ങ്ങി. ടി.വി ചാന­ലു­കള്‍ക്കു­വേ­ണ്ടിയും വാര്‍ത്ത­കള്‍ ശേഖ­രിച്ചു നല്‍കി. ഇന്ന് അമേ­രി­ക്ക­യില്‍ മല­യാള വാര്‍ത്ത­യെ­പ്പറ്റി ആലോ­ചി­ക്കു­മ്പോള്‍ ആദ്യം വരുന്ന പേര് ജോയി­ച്ച­ന്റേ­താ­ണ്. ജോയി­ച്ചന്‍ പക്കല്‍ വാര്‍ത്തയും ഫോട്ടോയും കൊടു­ത്താല്‍ അത് എല്ലാ മാധ്യ­മ­ങ്ങ­ളിലും വരു­മെ­ന്ന­താണ് കാര­ണം. എതി­ര­ഭി­പ്രാ­യ­മു­ള്ള­വ­രു­മു­ണ്ട്. ഇന്റര്‍നെ­റ്റിലും മറ്റും വാര്‍ത്ത കൊടു­ത്താല്‍ പിന്നെ അമേ­രി­ക്ക­യില്‍ പ്രസി­ദ്ധീ­ക­രി­ക്കുന്ന പത്ര­ങ്ങ­ളില്‍ അത് പഴയ വാര്‍ത്താ­യാ­യി­പ്പോകും എന്ന­വര്‍ ചൂണ്ടി­ക്കാ­ട്ടു­ന്നു. എന്നാല്‍ എല്ലാ മാധ്യ­മ­ങ്ങള്‍ക്കും ഒരു­മിച്ച് ഒരേ­സ­മ­യ­ത്താണ് വാര്‍ത്ത­കള്‍ അയ­യ്ക്കു­ന്ന­തെന്നും അത് വേണ്ട­രീ­തി­യില്‍ ഉപ­യോ­ഗ­പ്പെ­ടു­ത്തു­ക­യാണ് വേണ്ടെ­തെന്നും ജോയി­ച്ചന്‍ ചൂണ്ടി­ക്കാ­ട്ടു­ന്നു. എന്താ­യാലും തന്റെ പ്രവര്‍ത്ത­ന­ങ്ങള്‍ ആര്‍ക്കും എതി­ര­ല്ലെന്ന് ജോയി­ച്ചന്‍ വ്യക്ത­മാ­ക്കു­ന്നു. ഭാര്യ ഓമ­ന. നാലു മക്കളും, മരു­മ­ക്ക­ളും, കൊ­ച്ചു­മ­ക്കളും അട­ങ്ങു­ന്ന­താണ് ജോയി­ച്ചന്റെ കുടും­ബം. തനിക്കു ലഭിച്ച ഏറ്റവും വലിയ വര­ദാ­ന­മാണ് കുടും­ബ­മെന്ന് ജോയി­ച്ചന്‍ വിശ്വ­സി­ക്കു­ന്നു. ജോയി­ച്ചനും ഭാര്യയും ഇപ്പോള്‍ ജോലി ചെയ്യു­ന്നി­ല്ല. മകന്‍ ബെന്നി­ച്ച­നും, ഭാര്യ സോഫി­മോളും, ചെറു­മ­കന്‍ ആല്‍വിനും കൂടെ താമ­സി­ക്കു­ന്നു. മറ്റു മൂന്നു­മ­ക്കള്‍ അടു­ത്തു­തന്നെ കുടും­ബ­മായി കഴി­യു­ന്നു. മൂത്ത സഹോ­ദ­രന്‍ വക്ക­ച്ചനും ബാര്യ കത്രി­ക്കു­ട്ടിയും പൊതു­പ്ര­വര്‍ത്ത­ക­രാ­ണ്. രണ്ടു സഹോ­ദ­രി­മാര്‍ ഒഴിച്ച് ബാക്കി­യെല്ലാ സഹോ­ദ­രരും അമേ­രി­ക്ക­യി­ലാ­ണ്. ഇന്ത്യാ പ്രസ്ക്ല­ബിന്റെ ഉള്‍പ്പടെ നിര­വധി പുര­സ്കാ­ര­ങ്ങള്‍ അദ്ദേ­ഹത്തെ തേടി­യെ­ത്തി­യി­ട്ടു­ണ്ട്.

 

ജോര്‍ജ് ജോസഫ്‌ (2007)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.