You are Here : Home / USA News

വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവം- അന്വേഷണം ആവശ്യപ്പെട്ടു എംബസി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 26, 2015 11:35 hrs UTC

വാഷിംഗ്ടണ്‍: ഹൈദരബാദ് യു.എസ്. കോണ്‍സുലേറ്റ് നല്‍കിയ എഫ്.1 സ്റ്റുഡന്റ് വിസയും, യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചുവെന്ന് സാക്ഷ്യപ്പെടുത്തിയ 1-20 ഫോമുകളും ഉണ്ടായിട്ടും ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് പുറപ്പെട്ട 19 വിദ്യാര്‍ത്ഥികള്‍ക്ക് വിമാനത്തില്‍ പ്രവേശനം നിഷേധിച്ചതും, ഇവിടെ പഠനം തുടര്‍ന്നിരുന്ന 14 വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതുമായ സംഭവത്തെ കുറിച്ചു അന്വേഷണം നടത്തണമെന്ന കാലിഫോര്‍ണിയായിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ഇതേ സമയം യൂണിവേഴ്‌സിറ്റി വിളിച്ചുകൂട്ടിയ രക്ഷാകര്‍ത്താക്കളുടെ യോഗത്തില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. കാലിഫോര്‍ണിയാ സിലിക്കല്‍വാലി യൂണിവേഴ്‌സിറ്റി, ഫ്രിമോണ്ടിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ പോളിടെക്ക്‌നിക്ക് എന്നീ രണ്ടു വിദ്യാഭ്യാസ സ്ഥപാനങ്ങളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരനുഭവങ്ങള്‍ ഉണ്ടായത്. സിലിക്കന്‍ വാലിയിലെ ഈ രണ്ടു സ്ഥാപനങ്ങളേയും ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തി എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് കോളേജ് അധികൃതര്‍ രേഖകള്‍ നിരത്തി ചൂണ്ടികാട്ടി. ഇമ്മിഗ്രേഷന്‍ ഓഫീസര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാതിരുന്നതാണ് വിദ്യാര്‍ത്ഥികളുടെ പേരില്‍ നടപടി സ്വീകരിക്കാനിടയായതെന്ന് ഇവര്‍ ചൂണ്ടികാട്ടി. 14 കുട്ടികളെ കഴിഞ്ഞ ആഴ്ചയിലും, 19 പേരെ ഈ ആഴ്ചയിലും വിദ്യാഭ്യാസം തുടരുന്നതിനു അനുവദിക്കാതിരുന്നതില്‍ യു.എസ്. ഇമ്മിഗ്രേഷന്‍ സിസ്റ്റത്തിന് ഏന്തോ തകരാറുള്ളതായും ഇവര്‍ പറയുന്നു. യൂണിവേഴ്സ്റ്റി പ്രസിഡന്റ് പീറ്റര്‍, വിദ്യാര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ഉറപ്പുനല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.