You are Here : Home / USA News

ഏഷ്യാനെറ്റ്‌ അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച ന്യൂയോർക്കിലെ പ്രസിദ്ധമായ ക്രിസ്ത്മസ് കാഴ്ച്ചകൾ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, December 27, 2015 01:12 hrs UTC

ന്യൂയോർക്ക്: നേരോടെ നിരന്തരം നിർഭയം ലോകമലയാളികളുടെ മുന്നിൽ അമേരിക്കൻ വിശേഷങ്ങളുമായി എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 7 മണിക്കു (ഈ എസ് ടി/ന്യൂയോർക്ക് സമയം) ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിൽ എത്തുന്ന അമേരിക്കൻ കാഴ്ച്ചകളിൽ (പവേർഡ് ബൈ കോണ്‍ഫിഡന്റ് ഗ്രൂപ്പ്) ഈയാഴ്ച്ച ന്യൂയോർക്ക് നഗരത്തിലെ ക്രിസ്തമസ് കാഴ്ച്ചകളാണു സംപ്രേഷണം ചെയ്യുന്നത്. ലോക പ്രസിദ്ധമാണു ന്യൂയോർക്കിലെ റോക്ക്ഫെല്ലറിലെ ക്രിസ്തമസ് ട്രീ. 75 മുതൽ 90 അടിവരെ പൊക്കമുണ്ടാകും സാധാരണ നിലയിൽ ഈ എമണ്ടൻ ക്രിസ്ത്മസ് ട്രീക്കു. ഇതു വരെയുള്ളതിൽ വച്ചു ഏറ്റവും ഉയരമുള്ള ട്രീ എന്നാ റെക്കോർഡ് 1999-തിലെ ട്രീക്കാണു. 100 അടിയായിരുന്നു അതിന്റെ പൊക്കം.
അതിനു ശേഷം വർണ്ണ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന നഗരകാഴ്ച്ചകളും, വീടുകളിലെ കണ്ണഞ്ചിപ്പിക്കുന്ന ഇല്ലുമിനേഷൻ ബൾബുകളുടെ കാഴ്ച്ചകളിലേക്കും പ്രേഷകരെ കൊണ്ട് പോകും. തുടർന്നു വിവിധ ദേവാലയങ്ങളിലെ ക്രിസ്ത്മസ് ആഘോഷങ്ങളുടെ പ്രസക്ത ഭാഗങ്ങളും ഉണ്ടാകും. കാരൾ ഗാനങ്ങളും സംഗീത നൃത്ത കലാ പരിപാടികളും അമേരിക്കൻ മലയാളികളുടെ ക്രിസ്ത്മസ് കാഴ്ച്ചകളും ഒക്കെയായി നല്ലൊരു ക്രിസ്ത്മസ് സമ്മാനവുമായാണു അമേരിക്കൻ കാഴ്ച്ചകൾ ഈയാഴ്ച്ച പ്രേഷകരുടെ മുന്നിൽ എത്തുന്നത്. അമേരിക്കൻ കാഴ്ച്ചകളുടെ അവതാരകൻ ഡോ: കൃഷ്ണ കിഷോറാണു.
കൂടുതൽ വിവരങ്ങൾക്ക്: പ്രൊഡ്യൂസർ രാജു പള്ളത്ത് 732 429 9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.