You are Here : Home / USA News

അമ്മു ഫിലിപ്പിന്റെ വേക്ക് സര്‍വീസ് തിങ്കളാഴ്ച

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Sunday, December 27, 2015 08:40 hrs UTC

ലിവിംഗ്സ്റ്റന്‍, ന്യു ജെഴ്‌സി: കേരളാ അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സിയുടെ (കാഞ്ച്) മുന്‍ പ്രസിഡന്റ് അമ്മു ഫിലിപ്പ് നിര്യാതയായി. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന അവര്‍ കാഞ്ച് സ്ഥാപക പ്രസിഡന്റ് പരേതനായ ഡോ. സാമുവല്‍ ഫിലിപ്പിന്റെ ഭാര്യയാണു. ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് അംഗം. കരുവാറ്റ കൊച്ചു പുത്തന്‍ വീട് കുടുംബാംഗമായ അമ്മു ഫിലിപ്പ് ക്ലിഫ്ടന്‍ സെന്റ് ഗ്രിഗോറിയൊസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണു. മര്‍ത്തമറിയം വനിതാ സമാജം, സണ്ടേ സ്‌കൂള്‍, പ്രാര്‍ഥനാ യോഗം, തുടങ്ങിയവയില്‍ സജീവമായിരുന്നു. സീബാ ഫിലിപ്പ്, നീന ഫിലിപ്പ് എന്നിവരാണു മക്കള്‍. ജാമാതാവ് ഡേവിഡ് മെഴ്‌സര്‍. കെയ്‌സ്, കെയ്‌ലി എന്നിവര്‍ കൊച്ചുമക്കള്‍. പൊതുദര്‍ശനം: തിങ്കള്‍ (ഡിസം 28) 3 മുതല്‍ 9 വരെ ലിവിംഗ്സ്റ്റണിലുള്ള ക്വീന്‍ ഹോപ്പിംഗ് ഫ്യൂണറല്‍ ഹോമില്‍. (145 ഈസ്റ്റ് മൗണ്ട് പ്ലസന്റ് അവന്യു); ഡിസം 29 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 12 വരെ ക്ലിഫ്ടന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പൊതുദര്‍ശനവും ശുശ്രൂഷകളും. (123 വാന്‍ ഹൗട്ടന്‍ അവന്യു) അഭിവന്ദ്യ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത ശുശ്രൂഷകള്‍ക്ക് നേത്രുത്വം നല്‍കും. വ്യാഴാച നാട്ടിലേക്കു കൊണ്ടു പൊകുന്ന ഭൗതിക ശരീരം ജനുവരി 2 ശനിയാഴ്ച കരുവാറ്റ മാര്‍ യാക്കോബ് ബുര്‍ദാന ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.