You are Here : Home / USA News

ഈ ലോകം.. ഇവിടെ കുറെ മനുഷ്യര്‍

Text Size  

Story Dated: Sunday, December 27, 2015 09:34 hrs UTC

- രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ

സ്വന്തമായി ഒരു വീട് .. അത് എല്ലാവരുടെയും സ്വപ്നമാണ് .. ജീവിത അഭിലാഷമാണ് . എന്നാല്‍ ഇന്ന് ചില പ്രവാസികളുടെ വീടുകളുടെ അവസ്ഥയോ...കടവും ബാങ്ക് ലോണും ഭാര്യയുടെ കെട്ടുതാലിയും പണയം വച്ച് വന്‍ മാളികകള്‍ കെട്ടിപൊക്കുന്നു..അതിനു ശേഷം എല്ലാവരെയും വിളിച്ചു വരുത്തി ഒരു ആര്‍ഭാട ചടങ്ങ് .. പിന്നീട് കുടുംബവുമൊത്ത് ഏറിയാല്‍ ഒരു മാസത്തെ താമസത്തിന് ശേഷം ആ കതകുകള്‍ അടച്ച്, ഗെയിറ്റും പൂട്ടി വന്‍ കട ബാധ്യതകളുമായി ഉടമ ഗള്‍ഫിലേക്കോ മറ്റേതെങ്കിലും രാജ്യങ്ങളിലേക്കോ പറക്കുന്നു...അവസാനം തൂക്കാനും തുടയ്ക്കാനും, നോക്കാനും കാണാനും ആളില്ലാത് കാട് കയറി ആ വീട് നശിക്കുന്നു. അതാണ്­ ഇന്നത്തെ കേരളത്തിലെ പല പ്രവാസികളുടെയും വീടുകളുടെ അവസ്ഥ!!. . ഒന്ന് തലചായ്ക്കാന്‍ ഇടമില്ലാത് പ്രായമായ പെണ്‍ മക്കളുമൊത്ത് ലക്ഷക്കണക്കിന്­ കുടുംബങ്ങള്‍ നെട്ടോട്ടം ഓടുമ്പോള്‍, കോടികള്‍ മുടക്കി പണിത മാളികകളില്‍ പലതും ആരും തിരിഞ്ഞുനോക്കാനാളില്ലാത് , ചിലന്തികള്‍ക്ക് വല കെട്ടി താമസിക്കുവാനും , വവ്വാലുകള്‍ക്ക് വിശ്രമിക്കാനുമുള്ള താവളമായും അടഞ്ഞുകിടന്നു നശിക്കുന്നു..മൈസൂര്‍ ഗാര്‍ഡനെ വെല്ലുന്ന രീതിയില്‍ തയ്യാറാക്കിയ പൂന്തോട്ടത്തോടൊപ്പം മുറ്റം നിറയെ പാകിയ പ്രത്യേകം ഇറക്കുമതി ചെയ്ത മുന്തിയതരം ററയല്‍..അതിനിടയിലൂടെ കിളുര്‍ത്ത് പൊങ്ങുന്ന കാടുകള്‍.. അത് ഉഗ്ര വിഷമുള്ള പാമ്പുകള്‍ക്ക് താവളമായും, തന്മൂലംഅയല്‍വക്കക്കാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയും വാവാ സുരേഷിന് വിശ്രമമില്ലാത്ത അവസ്ഥയുമാകുന്നു...അനുഭവ ഗുണമില്ലാത്ത വീടിന്റെ ഉടമസ്ഥാവകാശം മാത്രം വഹിക്കാന്‍ വിധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യര്‍ ഒരു വശത്ത്..ഒന്നന്തിയുറങ്ങാന്‍, ഒന്ന് തല ചായ്ക്കാന്‍ ഇടം തേടി അലയുന്ന ഒരു മറ്റൊരു കൂട്ടം മനുഷ്യര്‍ മറുവശത്ത്..!!! പണ്ട് ഗായകന്‍ കെ . എസ് ജോര്‍ജ് സാര്‍ പാടിയ ആ നാടക ഗാനം ഓര്‍മയില്‍ വരുന്നു.. "പാമ്പുകള്‍ക്ക് മാളമുണ്ട് ..പറവകകള്‍ക്കാകാശമുണ്ട് ..മനുഷ്യ പുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ല"..!! ഉള്ളവനുണ്ട് ..ഇല്ലാത്തവന് ഇല്ല .. ഉള്ളവരില്‍ പലര്‍ക്കും അതില്‍ പാര്‍ക്കാന്‍ ഭാഗ്യവുമില്ല..!! അതെ .., ഈ ലോകം ..ഇവിടെ കുറെ മനുഷ്യര്‍ .... !!

 

രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.