You are Here : Home / USA News

ഡാള­സില്‍ അപ്ര­തീ­ക്ഷി­ത­മായി വീശി­യ­ടിച്ച ചുഴ­ലി­ക്കാ­റ്റില്‍ 11 പേര്‍ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 28, 2015 12:52 hrs UTC

ഡാളസ്: ക്രിസ്മസ് ആഘോ­ഷ­ങ്ങള്‍ അവ­സാ­നി­ക്കു­ന്ന­തിനു മുമ്പ് അപ്ര­തീ­ക്ഷി­ത­മായി ശനി­യാഴ്ച ഡാളസ് കൗണ്ടി­യിലെ വിവിധ സിറ്റി­ക­ളില്‍ ആഞ്ഞു­വീ­ഴിയ ചുഴ­ലി­ക്കാ­റ്റില്‍ പതി­നൊന്നു പേര്‍ മരി­ക്കു­കയും, നിര­വധി വീടു­ക­ളുടെ മേല്‍ക്കൂ­ര­കള്‍ പറ­ന്നു­പോ­കു­ക­യും, വൈദ്യു­തി­ബന്ധം തക­രാ­റി­ലാ­കു­കയും ചെയ്തു. ഡിസം­ബര്‍ 26­-ന് ശനി­യാഴ്ച വൈകിട്ട് 6 മണി­യോ­ടെ­യാണ് 130 മൈല്‍ വേഗ­ത­യില്‍ ചുഴ­ലി­ക്കാറ്റ് ആഞ്ഞു­വീ­ശി­യ­ത്. റോഡി­ലൂടെ സഞ്ച­രി­ച്ചി­രുന്ന നിര­വധി കാറു­കള്‍ ചുഴ­ലി­ക്കാറ്റ് വായു­വി­ലേക്ക് ഉയര്‍ത്തി­യ­തിനെ തുടര്‍ന്ന് താഴെ­വീ­ണ­തിനെ തുടര്‍ന്നാണ് മരി­ച്ച­വ­രില്‍ ഭൂരി­ഭാ­ഗ­വും. ഇതു­വരെ 11 മര­ണ­മാണ് ഔദ്യോ­ഗി­ക­മായി സ്ഥിരീ­ക­രി­ച്ച­ത്. കൂടു­തല്‍ പേര്‍ മരി­ച്ച­തായി സ്ഥിരീ­ക­രി­ക്കാത്ത റിപ്പോര്‍ട്ടു­ക­ളു­ണ്ട്. സണ്ണി­വെ­യ്ല്‍, ഗാര്‍ലന്റ്, റൗലറ്റ് തുട­ങ്ങിയ സിറ്റി­ക­ളില്‍ താമ­സി­ക്കുന്ന ഇരു­പ­തില്‍പ്പരം മല­യാ­ളി­ക­ളുടെ വീടു­ക­ളുടെ മേല്‍ക്കൂര പറ­ന്നു­പോ­കു­ക­യും, ഭാഗി­ക­മായി തക­രു­കയും ചെയ്തു. മല­യാ­ളി­ക­ളില്‍ ഒരാള്‍ക്ക് ചെറിയ പരി­ക്കേ­റ്റ­തൊ­ഴി­ച്ചാല്‍ എല്ലാ­വരും സുര­ക്ഷി­ത­രാ­ണ്. മേല്‍ക്കൂര നഷ്ട­പ്പെ­ട്ട­തിനെ തുടര്‍ന്ന് ഒഴി­ഞ്ഞു­പോ­കേ­ണ്ടി­വന്ന മല­യാ­ളി­കള്‍ക്ക് പല കുടും­ബ­ങ്ങളും അഭയം നല്‍കി­യി­ട്ടു­ണ്ട്. സണ്ണി­വെയ്ല്‍ സിറ്റി കൗണ്‍സി­ലര്‍ സജി ജോര്‍ജ്, ഫിലിപ്പ് സാമു­വേല്‍ എന്നി­വ­രുടെ നേതൃ­ത്വ­ത്തില്‍ രക്ഷാ­പ്ര­വര്‍ത്ത­ന­ങ്ങള്‍ നട­ന്നു­വ­രു­ന്നു. ഡാള­സില്‍ തകര്‍ത്തു­പെ­യ്യുന്ന മഴ രക്ഷാ­പ്ര­വര്‍ത്തനം തട­സ്സ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. പോലീസ് പ്രദേശത്ത് റോന്തു­ചു­റ്റു­ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.