You are Here : Home / USA News

'മലകളും താഴ് വരകളും' ഇംഗ്ലീഷ് പരിഭാഷ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 28, 2015 12:55 hrs UTC

ഡാളസ് : വിയപുരം ജോര്‍ജ്ജുകുട്ടി എഴുതിയ സിയോന്‍ സഞ്ചാരി കയറി ഇറങ്ങേണ്ട മലകളും താഴ് വരകളും എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മൗണ്ടന്‍സ് ആന്റ് വാലീസ് ഇന്‍ ക്രിസ്ത്യന്‍ പില്‍ഗ്രിമേജ് Mountain and valleys in christian pilgrimage പ്രകാശനം നിര്‍വ്വഹിച്ചു. ഡിസംബര്‍ 26 ശനിയാഴ്ച വൈകീട്ട് ഡാളസ് ഷാലോം ഐ.പി.സി. ഹാളില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പാസ്റ്റര്‍ സി.ജി.തോമസ് ആഷ്‌ലി വര്‍ഗീസിന് പുസ്തകത്തിന്റെ കോപ്പി നല്‍കികൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. വായനക്കാരുടെ ഹൃദയത്തെ സ്വാധീനിക്കുന്ന ലളിത രചനാശൈലികൊണ്ട് ക്രൈസതവ കൈരളിയില്‍ ശ്രദ്ധേയനും, അനുഗ്രഹീത പ്രഭാഷകനുമായ വീയപുരം ജോര്‍ജ്ജുകുട്ടി 'ക്രിസ്തുവിന്റെ വരവും അനന്തര സംഭവങ്ങളും', മരണത്തിന് മുമ്പും, മരണവും മരണാനന്തരവും എന്ന പുസ്തകങ്ങളുടേയും രചിയിതാവാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.