You are Here : Home / USA News

കനേ­ഡി­യന്‍ മല­യാളി നേഴ്‌സസ് അസോ­സി­യേ­ഷന് പുതിയ നേതൃത്വം

Text Size  

Story Dated: Tuesday, December 29, 2015 12:30 hrs UTC

മിസ്സി­സാഗാ: കനേ­ഡി­യന്‍ മല­യാളി നേഴ്‌സു­മാ­രുടെ കൂട്ടാ­യ്മ­യായ സി.­എം.­എന്‍.­എയ്ക്ക് നവ­നേ­തൃ­ത്വം. മിസ്സി­സാ­ഗാ­യില്‍ വച്ചു നടന്ന വാര്‍ഷിക ജന­റല്‍ബോ­ഡി­യില്‍ അസോ­സി­യേ­ഷന്റെ പുതിയ പ്രസി­ഡന്റായി ആനി സ്റ്റീഫന്‍, വൈസ് പ്രസി­ഡന്റായി ഷീല ജോണ്‍, ജന­റല്‍ സെക്ര­ട്ട­റി­യായി സൂസന്‍ ഡീന്‍, ട്രഷ­റ­റായി ജോജോ ഏബ്രഹാം എന്നി­വ­രേയും എക്‌സി­ക്യൂ­ട്ടീവ് ബോര്‍ഡ് ഓഫ് ഡയ­റ­ക്‌ടേ­ഴ്‌സായി ലൂസി മാത്യു, സിനി തോമസ് എന്നി­വ­രേ­യും, ജോയിന്റ് സെക്ര­ട്ട­റി­യായി സെബാ­സ്റ്റ്യന്‍ തൊട്ടി­യി­ലി­നേയും തെര­ഞ്ഞെ­ടു­ത്തു. 2015­-ല്‍ സാമൂ­ഹി­ക­-­സാം­സ്കാ­രി­ക- ആരോ­ഗ്യ­മേ­ഖ­ല­ക­ളില്‍ വൈവി­ധ്യ­മാര്‍ന്ന പ്രവര്‍ത്ത­ന­ങ്ങള്‍ കാഴ്ച­വെച്ച മുന്‍ ഭാര­വാ­ഹി­കളെ യോഗം അഭി­ന­ന്ദി­ച്ചു. കാന­ഡ­യിലെ മല­യാളി നേഴ്‌സു­മാ­രുടെ ആരോ­ഗ്യ­-­സാ­മൂ­ഹി­ക­-­സാം­സ്കാ­രിക രംഗ­ങ്ങ­ളിലെ അഭി­വൃ­ദ്ധി­ക്കും, ഉന്ന­മ­ന­ത്തി­നും കുടി­യേ­റ്റ­ക്കാ­രായ സൗത്ത് ഏഷ്യ­ക്കാ­രുടെ വൈവി­ധ്യ­മാര്‍ന്ന അഭി­വൃ­ദ്ധിക്കും വേണ്ടി നിര­വധി പ്രവര്‍ത്ത­ന­ങ്ങള്‍ ഇതി­നോ­ടകം ചെയ്യാന്‍ സംഘ­ട­നയ്ക്ക് സാധി­ച്ചു. പുതു­തായി എത്തി­ച്ചേ­രുന്ന നേഴ്‌സു­മാര്‍ക്കു വേണ്ട ഉപ­ദേ­ശ­ങ്ങളും മാര്‍ഗ്ഗ­നിര്‍ദേ­ശ­ങ്ങളും അസോ­സി­യേ­ഷന്‍ നല്‍കി­വ­രു­ന്നു. ഉദ്യോ­ഗാര്‍ത്ഥി­കള്‍ക്കു­വേണ്ടി "ടിപ്‌സ് ടു ഫെയ്‌സ് ആന്‍ ഇന്റര്‍വ്യൂ' എന്ന പരി­പാടി വിജ­യ­ക­ര­മായി മുന്നേ­റു­ന്നു. ആദ്യ­മായി വീടു വാങ്ങു­ന്ന­വര്‍ക്കു­വേണ്ടി ഹോം ലൈഫ് മിറ­ക്കിള്‍ ബ്രോക്കേ­ജു­മായി സഹ­ക­രിച്ച് അമ്പതു ശത­മാനം ഡിസ്കൗ­ണ്ടില്‍ Earn 50 % of the Sales Person Commition back to Furnish your new Home- എന്ന പദ്ധതി മല­യാളി സമൂ­ഹ­ത്തിന് ആക­മാനം പ്രയോ­ജ­ന­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്നു. 2016 ഏപ്രില്‍ മാസ­ത്തില്‍ വിവിധ കലാ­പ­രി­പാ­ടി­ക­ളോ­ടു­കൂടി അസോ­സി­യേ­ഷന്റെ ആനു­വല്‍ ഡിന്നര്‍ & റെക്ക­ഗ്‌നേ­ഷന്‍ നൈറ്റ് നട­ത്തു­വാ­നും, ദീര്‍ഘ­കാലം കാന­ഡ­യില്‍ ആരോ­ഗ്യ­രം­ഗത്ത് നിസ്തു­ല­മായ സേവനം കാഴ്ച­വെച്ച നേഴ്‌സു­മാരെ ചട­ങ്ങില്‍ ആദ­രി­ക്കു­വാനും യോഗം തീരു­മാ­നി­ച്ചു. ജനു­വരി രണ്ടാം തീയതി ശനി­യാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു­മണി വരെ സി.­എം.­എന്‍.­എയുടെ ആഭി­മു­ഖ്യ­ത്തില്‍ കനേ­ഡി­യന്‍ ബ്ലഡ് സര്‍വീ­സിന്റെ സഹ­ക­ര­ണ­ത്തോടെ മിസ്സി­സാ­ഗാ­യിലെ ഹാര്‍ട്ട്‌ലാന്റ് ബ്ലഡ് ഡോണര്‍ ക്ലിനി­ക്കില്‍ വച്ച് നട­ത്തുന്ന (Address: 785 Britannia Road West) ക്യാമ്പിന്റെ വിജ­യ­ത്തി­നു­വേണ്ടി വിപു­ല­മായ കമ്മി­റ്റിയെ യോഗം തെര­ഞ്ഞെ­ടു­ത്തു. WRAP IT UP RED FOR THIS NEWYEAR-ല്‍ 18 വയസ് പൂര്‍ത്തി­യായ ആര്‍ക്കും രക്തം ദാനം ചെയ്യാ­വു­ന്ന­താ­ണ്. Heart LAnd Blood Donor Clinic, 785 Britannia Road West, Mississauga എന്ന­താണ് അഡ്ര­സ്. കുടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: www.canadianmna.com ആനി സ്റ്റീഫന്‍ (416 616 3248), സൂസന്‍ ഡീന്‍ (416 230 6347), ഷീല ജോണ്‍ (416 562 5845), സിനി തോമസ് (847 505 2720), ജോജോ ഏബ്രഹാം (647 960 8465), ജോജോ സ്റ്റീഫന്‍ (647 535 5742), ലൂസി മാത്യു (416 805 4062).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.