You are Here : Home / USA News

ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ വിമന്‍സ് ഫോറം ആരം­ഭി­ക്കുന്നു

Text Size  

Story Dated: Tuesday, December 29, 2015 12:31 hrs UTC

ജിമ്മി കണി­യാലി

 

ചിക്കാഗോ: ചിക്കാഗോ മല­യാളി സമൂ­ഹ­ത്തിലെ വനി­ത­ക­ളുടെ സമ­ഗ്ര­മായ ഉന്ന­മ­ന­ത്തിന് ഉത­കുന്ന പരി­പാ­ടി­കള്‍ സംഘ­ടി­പ്പി­ക്കുക എന്ന ഉദ്ദേ­ശ­ത്തോ­ടു­കൂടി വിമന്‍സ് ഫോറം ആരം­ഭി­ക്കു­വാന്‍ ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ തീരു­മാ­നി­ച്ചു. ജൂബി വള്ളി­ക്കളം ആണ് വിമന്‍സ് ഫോറം കോര്‍ഡി­നേ­റ്റര്‍. ആശാ സിബു, സുനൈന ചാക്കോ എന്നി­വര്‍ കോ-കോര്‍ഡി­നേ­റ്റര്‍മാ­രാ­യി­രി­ക്കും. വനി­ത­കള്‍ക്കു­വേണ്ടി വ്യത്യ­സ്ത­മായ പല പരി­പാ­ടി­കളും സംഘ­ടി­പ്പി­ക്കു­മെന്നും, വിശ­ദ­മായ വിവ­ര­ങ്ങള്‍ പിന്നാലെ അറി­യി­ക്കു­മെന്നും ജൂബി വള്ളി­ക്കളം അറി­യി­ച്ചു. വിമന്‍സ് ഫോറം പ്രവര്‍ത്ത­ന­ങ്ങ­ളു­മായി എല്ലാ മല­യാളി വനി­ത­കളും സഹ­ക­രി­ക്ക­ണ­മെന്നും ഇപ്പോള്‍ നട­ന്നു­കൊ­ണ്ടി­രി­ക്കുന്ന "മെമ്പര്‍ഷിപ്പ് കാമ്പ­യിന്‍' ഉപ­യോ­ഗിച്ച് ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ അംഗ­ങ്ങ­ളാ­കു­വാന്‍ എല്ലാ­വരും മുന്നോ­ട്ടു­വ­ര­ണ­മെന്നും പ്രസി­ഡന്റ് ടോമി അംബേ­നാ­ട്ടും, സെക്ര­ട്ടറി ബിജി സി. മാണിയും അഭ്യര്‍ത്ഥി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.