You are Here : Home / USA News

തിരുകുടുംബ തിരുനാളും ജൂബിലേറിയന്‍സ് സംഗമവും

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, December 29, 2015 12:38 hrs UTC

ഡാലസ്: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുകുടുംബത്തിന്റെ തിരുനാളും അതിനോടനുബന്ധിച്ചു ജൂബിലേറിയന്‍സ് സംഗമവും നടന്നു. വിവാഹ ജീവിതത്തില്‍ ഇരുപത്തിയഞ്ചു മുതല്‍ അമ്പതു വര്‍ഷം വരെ പിന്നിട്ട ദമ്പതിമാരെയാണ് ഇടവക സമൂഹം ഒന്നുചേര്‍ന്നാദരിച്ചത്. ഡിസംബര്‍ 27 ഞായാറാഴ്ച സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഭക്തി നിര്‍ഭരമായ തിരുനാള്‍ കുര്‍ബാന നടന്നു. ജൂബിലി പൂര്‍ത്തിയാക്കിയ ദമ്പതികളുടെ കാഴ്ചസമര്‍പ്പണത്തോടെയാണ് ദിവ്യബലി ആരംഭിച്ചത്. ദിവ്യബലിയില്‍ ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ മുഖ്യകാര്‍മ്മികനും ഫാ സ്റ്റീഫന്‍ കണിപ്പളില്‍ എംസിബിസ് (ചിക്കാഗോ),ഫാ. സാബു ജോസഫ് (ഡല്‍ഹി , സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍) എന്നിവര്‍ സഹകാര്‍മ്മികരും ആയിരുന്നു. ഫാ. സ്റ്റീഫന്‍ വചന സന്ദേശം നല്‍കി. കുടുംബമാണ് സഭയുടെ അടിസ്ഥാനം. കുടുംബ ജീവിത്തില്‍ വിജയം വരിക്കാന്‍ കുടുംബപ്രാര്‍ഥന അനിവാര്യമാണെന്നും ഫാ. സ്റ്റീഫന്‍ ഇടവക സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ തുടര്‍ന്ന് കുടുംബ സംഗമം നടന്നു. തദവസരത്തില്‍ യൂത്ത് ക്വയര്‍ ആശസകളര്‍പ്പിച്ചു മംഗളഗാനമാലപിച്ചു. വിവാഹത്തിന്റെ ജൂബിലി വാര്‍ഷീകം പൂര്‍ത്തിയാക്കിയ ഇടവകയിലെ എണ്‍പതോളം ദമ്പതിമാര്‍ ചടങ്ങില്‍ കൃതജ്ഞതാ സൂചകമായി കേക്ക് മുറിച്ചും പരസ്പരം മധുരം പങ്കുവച്ചും വരും തലമുറയ്ക്ക് മാതൃകയും പ്രചോദനവുമായി. ഇടവകയുടെയും സഭാജീവിതതിന്റെയും വളര്‍ച്ചയില്‍ കുടുംബജീവിതത്തിത്തിന്റെയും പ്രാധാന്യവും മഹത്വവും ഉയര്‍ത്തികാട്ടുന്നതായിരുന്നു ജൂബിലേറിയന്‍സിന്റെ ഈ സംഗമം. തിരുനാളിനും ചടങ്ങുകള്‍ക്കും കൈക്കരന്മാരായ അപ്പച്ചന്‍ ആലപ്പുറം, ജൂഡിഷ് മാത്യു, പോള്‍ ആലപ്പാട്ട് , നൈജോ മാത്യു, സെക്രട്ടറി ജെജു ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.