You are Here : Home / USA News

മാപ്പ് 2016-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 29, 2015 02:35 hrs UTC

ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) 2016-ലേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. 2015 നവംബര്‍ 29-ന് വൈകിട്ട് 6 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ പ്രസിഡന്റ് സാബു സ്കറിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് എല്ലാവരേയും സ്വാഗതം ചെയ്യുകയും, കഴിഞ്ഞ രണ്ടുവര്‍ഷക്കാലം താന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചപ്പോള്‍ അംഗങ്ങള്‍ നല്‍കിയ എല്ലാവിധ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദിപറയുകയും, തുടര്‍ന്ന് വരുന്ന ഭാരവാഹികള്‍ക്കും ഇത് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇലക്ഷന്‍ കമ്മീഷണര്‍ തോമസ് എം. ജോര്‍ജും, അദ്ദേഹത്തോടൊപ്പം ഐപ്പ് ഉമ്മന്‍ മാരേട്ട്, അലക്‌സ് അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 2016-ലേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. പ്രസിഡന്റ്- ഏലിയാസ് പോള്‍, വൈസ് പ്രസിഡന്റ്- ദാനിയേല്‍ പി. തോമസ്, ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി, സെക്രട്ടറി സിജു ജോണ്‍, ട്രഷറര്‍ യോഹന്നാന്‍ ശങ്കരത്തില്‍, അക്കൗണ്ടന്റ് ജോണ്‍സണ്‍ മാത്യു, അര്‍ട്‌സ്- അനൂപ് ജോസഫ്, ചാരിറ്റി& കമ്യൂണിറ്റി- ജോസഫ് കുര്യാക്കോസ്, എഡ്യുക്കേഷന്‍&ഐടി- ജോബി ജോണ്‍, ഫണ്ട് റൈസിംഗ് - തോമസ് ചാണ്ടി, ലൈബ്രറി- ജയിംസ് പീറ്റര്‍, മാപ്പ് ഐ.സി.സി- ഫിലിപ്പ് ജോണ്‍, മെമ്പര്‍ഷിപ്പ്- തോമസുകുട്ടി വര്‍ഗീസ്, പബ്ലിസിറ്റി &പബ്ലിക് റിലേഷന്‍സ്- ജോര്‍ജുകുട്ടി ജോര്‍ജ്, സ്‌പോര്‍ട്‌സ്- മാത്യുസണ്‍ സഖറിയ, വിമന്‍സ് ഫോറം- സിബി ചെറിയാന്‍, യൂത്ത്- അനു സ്കറിയ എന്നിവരേയും, കമ്മിറ്റി അംഗങ്ങളായി അബിന്‍ ബാബു, എബി തോമസ്, അലക്‌സ് അലക്‌സാണ്ടര്‍, അനീഷ് ജോണ്‍, ബാബു തോമസ്, ബെന്‍സണ്‍ പണിക്കര്‍, ജോണ്‍ ഫിലിപ്പ്, ജോണ്‍ സാമുവേല്‍, ഉമ്മന്‍ മാത്യു, സാം ചെറിയാന്‍, സ്റ്റാന്‍ലി ജോണ്‍, തോമസ് മാത്യു എന്നിവരേയും, ബോര്‍ഡ് ഓഫ് ട്രസ്റ്റീസായി സാബു സ്കറിയ, ബാബു കെ. തോമസ് എന്നിവരേയും, ഓഡിറ്റേഴ്‌സായി രഞ്ചിത്ത് സ്കറിയ, തരു കുര്യാക്കോസ് എന്നിവരേയും തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതായും മാപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായ പങ്കാളിത്തവും സഹകരണവും ഉണ്ടാകുവാന്‍ എല്ലാവരും ശ്രമിക്കണമെന്നും, ഫിലഡല്‍ഫിയയിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും സാമൂഹ്യനന്മയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും പ്രസിഡന്റ് സാബു സ്കറിയ ആഹ്വാനം ചെയ്യുകയും ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. യോഹന്നാന്‍ ശങ്കരത്തില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.