You are Here : Home / USA News

അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസ് -നവവത്സര ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

Text Size  

Story Dated: Tuesday, December 29, 2015 02:39 hrs UTC

ഫീനിക്‌സ്: അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസ് -നവവത്സര ആഘോഷങ്ങള്‍ ഫിനിക്‌സിലുള്ള ഇന്ത്യന്‍ അമേരിക്കന്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ടു. പ്രശസ്ത നര്‍ത്തകിയും നടിയുമായ ഇന്ദുജ മേനോന്‍ ഭദ്രദീപം കൊളുത്തി സമ്മേളനം ഉത്ഘാടനം ചെയ്തു. സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ ക്രിസ്മസ് സന്ദേശം നല്കി. ജയനും സംഘവും അവതരിപ്പിച്ച ലഘുനാടകം കാണികളെ കുടുകുടെ ചിരിപ്പിച്ചു. മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് വടകര നന്ദി പ്രസംഗം നടത്തി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ സദസിനു മാറ്റു കൂട്ടി. പ്രകാശ്­ മുണ്ടക്കല്‍ വിദ്യ എന്നിവര്‍ പരിപാടികള്‍ക്ക് മുഖ്യ നേതൃത്വം നല്കി. സജിത്ത് തൈവളപ്പില്‍ പ്രോഗ്രാം ഒര്‍ഗനൈസര്‍ ആയപ്പോള്‍ വിനു ജേക്കബ്­ സൗണ്ട് ­-ലൈറ്റ് നിയന്ത്രണം നല്കി . കുട്ടികള്‍ക്കായി സതീഷ്­ പദ്മനഭാന്‍ മാജിക്­ വിരുന്നോരുക്കിയപ്പോള്‍ ശ്രീകുമാര്‍ നമ്പ്യാരും സംഘവും സദസ്സിനായി വിഭവ സമ്രിദ്ധമായ സദ്യ ഒരുക്കി . കപ്പിള്‍ ഡാന്‍സ് , കഥക് ഡാന്‍സ് എന്നിവ പ്രത്യേക ശ്രദ്ധ നേടി. അക്കാഡമിക് എക്‌സലന്‍സ് നേടിയവര്‍ക്ക് ഇന്ദുജ മേനോന്‍ അവാര്‍ഡ്­ നല്കി ആദരിച്ചു. വൈകിട്ട് അഞ്ചു മണിയോടെ തുടങ്ങിയ പരിപാടികള ഒമ്പതു മണിയോടെ യേശു കുഞ്ഞിനു സാന്റയും കുട്ടികളും ഗംഭീര വരവേറ്റു നല്കിക്കൊണ്ട് സമാപിച്ചു . കമ്മിറ്റി മെബേഴ്‌സ് ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു പുതിയ വര്‍ഷത്തില്‍ നന്മകള്‍ നേര്‍ന്നു . വാര്‍ത്ത, ചിത്രങ്ങള്‍ : സതീഷ്­ പദ്മനഭാന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.