You are Here : Home / USA News

സൗ­ഹൃ­ദയാ ക്രിസ്ത്യന്‍ ആര്‍ട്‌സിന്റെ ക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷ­ങ്ങള്‍ ജനു­വരി 2-ന്

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Wednesday, December 30, 2015 03:29 hrs UTC

ന്യൂയോര്‍ക്ക്: തിരു­ജ­ന­ന­ത്തിന്റെ സ്‌നേഹ സന്തോ­ഷ­ങ്ങളും, പുത്തന്‍ പ്രതീ­ക്ഷ­ക­ളു­മായി എത്തുന്ന നവ­വ­ത്സ­രവും ആഘോ­ഷി­ക്കാന്‍ സൗ­ഹൃ­ദയാ ക്രിസ്ത്യന്‍ ആര്‍ട്‌സ് ഒരു­ക്കുന്ന "ജിംഗിള്‍ ബെല്‍സ്' ജനു­വരി രണ്ടാം തീയതി ശനി­യാഴ്ച നട­ത്ത­പ്പെ­ടു­ന്നു. വൈകിട്ട് 5.30­-ന് ടൈസന്‍ സെന്റ­റില്‍ (26 N Tyson Avenue, Floral Park, NY) അതി­വി­പു­ല­മായ ആഘോ­ഷ­ങ്ങ­ളാണ് ഒരു­ക്കി­യി­രി­ക്കു­ന്ന­ത്. വിവിധ നവീന പരി­പാ­ടി­ക­ളു­മായി മല­യാ­ളി­ക­ളുടെ ഇട­യില്‍ സജീവ സാന്നി­ധ്യ­മാ­യി­രി­ക്കുന്ന സൗ­ഹൃ­ദയാ ക്രിസ്ത്യന്‍ ആര്‍ട്‌സ് ഒരു­ക്കുന്ന ഈ ആഘോ­ഷ­ങ്ങ­ളില്‍ പ്രവേ­ശനം സൗജ­ന്യ­മാ­യി­രി­ക്കും. മല­യാളി മന­സു­ക­ളുടെ പ്രിയ ഗായ­ക­രായ ബിജു കുമ്പ­നാ­ട്, ജൂബി ഷിബു, ക്രിസ്ത്യന്‍ ഗസല്‍ ഗായ­കന്‍ കരാ­മത്ത് മസിഗ് ഹില്‍ എന്നി­വര്‍ അവ­ത­രി­പ്പി­ക്കുന്ന നവ്യാ­നു­ഭൂതി ഉള­വാ­ക്കുന്ന ഗാന­സന്ധ്യ ഈ പരി­പാ­ടി­യുടെ മുഖ്യ ആകര്‍ഷ­ണ­മാ­യി­രി­ക്കും. ലോംഗ്‌­ഐ­ലന്റ് മാര്‍ത്തോമാ ഇട­വക വികാരി റവ. ഷിനോയ് ജോസഫ് ക്രിസ്മ­സ്- പുതു­വ­ത്സര സന്ദേശം നല്‍കുന്ന ആഘോ­ഷ­പ­രി­പാ­ടി­കള്‍ക്ക് ന്യൂയോര്‍ക്ക് എപ്പി­ഫനി മാര്‍ത്തോമാ ഇട­വക വികാരി റവ. സാബു മാത്യു ആശം­സ­കള്‍ അര്‍പ്പിച്ച് സംസാ­രി­ക്കും. വിവിധ ഗായ­ക­സം­ഘ­ങ്ങള്‍ ആല­പി­ക്കുന്ന ക്രിസ്മസ് ഗാന­ങ്ങ­ളും, മറ്റ് വൈവി­ദ്ധ്യ­മാര്‍ന്ന പരി­പാ­ടി­കളും "ജിംഗിള്‍ ബെല്‍സി'ന്റെ തിളക്കം വര്‍ധി­പ്പി­ക്കും. നിറ­പ്പ­കി­ട്ടാര്‍ന്ന ഈ ആഘോഷ രാവിന്റെ പ്രധാന സ്‌പോണ്‍സര്‍ സാബു ലൂക്കോസ് (മെ­റ്റ്‌ലൈ­ഫ്) ആണ്. മറ്റ് സ്‌പോണ്‍സര്‍മാ­രായി ജോര്‍ജ് തോമസ് (ജി.­എം.ടി ഇന്‍ഷ്വ­റന്‍സ്), മാത്യു പി. ചെറി­യാന്‍ (സീ­മാറ്റ് ഓട്ടോ), തോമസ് ഏബ്രഹാം (സ്റ്റാണ്‍ ടൈല്‍സ് ആന്‍ഡ് കിച്ചന്‍), മാത്യു തോമസ് (ക്രോസ് ഐലന്റ് റിയാല്‍ട്ടി) എന്നി­വര്‍ സഹ­ക­രി­ക്കു­ന്നു. ആഹ്ലാ­ദ­ഭ­രി­ത­മായ സുന്ദര മുഹൂര്‍ത്ത­ങ്ങള്‍ സമ്മാ­നി­ക്കുന്ന "ജിംഗിള്‍ ബെല്‍സി'ലേക്ക് ഏവ­രേയും ക്ഷണി­ക്കു­ന്ന­തായി സൗഹൃ­ദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് അംഗ­ങ്ങള്‍ അറിയി­ച്ചു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: ജോയി­മോന്‍ പി. വര്‍ഗീസ് (347 952 0710), ജോര്‍ജ് മാത്യു (ബെ­ന്നി) 718 810 0518.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.