You are Here : Home / USA News

ഹൂസ്റ്റണിൽ എക്യുമെനിക്കൽ ക്രിസ്മസ് കാരൾ ഭക്തി സാന്ദ്രമായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, December 30, 2015 12:05 hrs UTC

ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 34–ാം മത് ക്രിസ്മസ് ആഘോഷം ഭക്തി സാന്ദ്രമായി. ഡിസംബർ 25 ന് വെളളിയാഴ്ച വൈകുന്നേരം 5 മുതൽ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ആഘോഷ പരിപാടികൾ. ഹൂസ്റ്റണിലെ 18 ഇടവകകളിൽ നിന്നുളള പ്രതിഭകൾ അന്തരിപ്പിച്ച വിവിധ പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു ഈ വർഷത്തെ ആഘോഷം. ഉണ്ണിയേശുവിന്റെ തിരുപിറവിയെ അനുസ്മരിപ്പിപ്പുകൊണ്ട് അത്യുന്നതങ്ങളിൽ ദൈവ മഹത്വം ഭൂമിയിൽ സംപ്രീതി’’ എന്നു തുടങ്ങുന്ന ഭക്തി നിർഭരവും ശ്രുതിമധുരവുമായ ഗാനം ആലപിച്ചുകൊണ്ട് ഐസിഇസിഎച്ച് ക്വയർ അംഗങ്ങളും വൈദീകരും അതിഥികളും വേദിയിലേക്ക് വന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. വൈസ് പ്രസിഡന്റ് റവ. ഫാ. ഏബ്രഹാം സഖറിയാ പരിപാടികളെക്കുറിച്ച് ആമുഖ പ്രസ്താവന നടത്തി. പ്രസിഡന്റ് വെരി. റവ. സഖറിയാ പുന്നൂസ് കോറെപ്പിസ്കോപ്പാ പ്രാരംഭ പ്രാർഥന നടത്തി. തുടർന്ന് സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ഹൂസ്റ്റണിലെ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്ന റവ. ഫാ. ജോസഫ് കല്ലാടന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒരു നിമിഷം മൗനമാചരിച്ചു. സെക്രട്ടറി ഡോ. അന്നാ കെ. ഫിലിപ്പ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വെരി. റവ. സഖറിയാ പുന്നൂസ് കോറെപ്പിസ്കോപ്പാ അധ്യക്ഷപ്രസംഗം നടത്തി. തുടർന്ന് അലീനാ സന്തോഷ്, രാഹുൽ വർഗീസ് എന്നിവർ വേദ ഭാഗങ്ങൾ വായിച്ചു. ഈ വർഷത്തെ ആഘോഷങ്ങൾക്ക് മുഖ്യാതിഥിയായി എത്തിച്ചേർന്ന മാർത്തോമ സഭയുടെ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പായെ റവ. മാത്യൂസ് ഫിലിപ്പ് സദസിന് പരിചയപ്പെടുത്തി. തിരുമേനി ക്രിസ്മസ് സന്ദേശം നൽകി. അപരന്റെ കണ്ണിലെ കണ്ണീരൊപ്പാൻ കഴിയുന്നതിൽ കൂടിയാണ് ക്രിസ്മസ് സംഗമാകുന്നത്. പാർശ്വവൽക്കരിയ്ക്കപ്പെട്ട, വേദനപ്പെടുന്ന ജനതയുടെ സന്തോഷത്തിൽ കൂടി ക്രിസ്മസ് നമുക്ക് സന്തോഷം ആയി തീരുന്നതിന് സാധിയ്ക്കണം. മതത്തിന്റെ വേലിക്കെട്ടിൽ മനുഷ്യനെ വേർതിരിയ്ക്കുമ്പോൾ ക്രിസ്മസ് അർത്ഥവത്താകുകയില്ല. മനുഷ്യനെ മനുഷ്യനായി കാണുവാനുളള തിരിച്ചറിവ് നമുക്ക് ഉണ്ടാകട്ടെയെന്ന് അദ്ദേഹം സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന സ്തോത്രകാഴ്ചയെപ്പറ്റി റവ. ഡോ. സജു മാത്യു പ്രസ്താവന നടത്തി. റവ. കെ. ബി. കുരുവിള സ്തോത്ര കാഴ്ചയ്ക്കുശേഷം പ്രാർഥന നടത്തി. തുടർന്ന് എക്യുമെനിക്കൽ കമ്മ്യൂണിയുടെ ഈ വർഷത്തെ ഭാവി പരിപാടികളെപ്പറ്റി പിആർഒ റവ. കൊച്ചു കോശി ഏബ്രഹാം പ്രസ്താവന നടത്തി. യൂത്ത് ബാൻഡിന്റെ പ്രയിസ് ആൻറ് വർഷിപ്പിനുശേഷം യുവജനങ്ങൾക്കുവേണ്ടി എമിൽ സൈമൺ ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് കൾച്ചറൽ പ്രോഗ്രാമിൽ നിന്നും സമാഹരിച്ച പണം ട്രഷറർ റോബിൻ ഫിലിപ്പും വെരി. റവ. സഖറിയാ പുന്നൂസ് കോർ എപ്പിസ്കോപ്പായും ചേർന്ന് സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരി റവ. അൽഫാ വർഗീസിനെ ഏൽപിച്ചു. സിഎസ്ഐ സഭയുടെ ഒഡിഷാ മിഷനുവേണ്ടിയാണ് ഈ തുക ഉപയോഗിയ്ക്കുന്നത്. വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് വൈവിദ്ധ്യമാർന്ന പരിപാടികൾ നടത്തപ്പെട്ടു. ഐസിഇസിഎച്ച് ക്വയറിനൊപ്പം മനോഹരമായ മലയാളം, ഇംഗ്ലീഷ് ക്രിസ്മസ് ഗാനങ്ങളുമായി നിരവധി ഗായക സംഘങ്ങൾ അണിനിരന്നപ്പോൾ തിരുപ്പിറവിയുടെ മഹത് സന്ദേശങ്ങൾ ഉദ്ഘോഷിച്ചുകൊണ്ട് വിവിധ കലാപ്രതിഭകൾ അവതരിപ്പിച്ച നൃത്തങ്ങൾ, സ്കിറ്റുകൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. ട്രഷറർ റോബിൻ എം. ഫിലിപ്പ് നന്ദി രേഖപ്പെടുത്തി. ഇന്ദിരാ ജെയിംസ്, ജോർഡി ഡാനിയേൽ എന്നിവർ എംസിമാരായി പ്രവർത്തിച്ചു. റവ. ഫാ. ബിനു ജോസഫിന്റെ പ്രാർഥനയോടുകൂടി ആഘോഷങ്ങൾക്ക് പരിസമാപ്തിയായി. െവരി. റവ. സഖറിയാ പുന്നൂസ് കോർ എപ്പിസ്കോപ്പാ, റവ. ഫാ. ഏബ്രഹാം സഖറിയാ, ഡോ. അന്നാ കെ. ഫിലിപ്പ്, റോബിൻ എം. ഫിലിപ്പ്, റവ. കൊച്ചുകോശി ഏബ്രഹാം, മോസസ് പണിക്കർ, തോമസ് വൈക്കത്ത്ശേരിൽ, റവ. ഫാ.വിൻസൺ ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.