You are Here : Home / USA News

ഷിക്കാഗോ കെസിഎസ് ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി

Text Size  

Story Dated: Wednesday, December 30, 2015 12:17 hrs UTC

ഷിക്കാഗോ∙ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ക്രിസ്മസ് വിപുലമായ രീതിയിൽ ആഘോഷിച്ചു. കെസിസിഎൻഎ പ്രസിഡന്റ് സണ്ണി പൂഴിക്കാല നിലവിളക്കു കൊളുത്തി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. കെ സിഎസ് പ്രസിഡന്റ് ജോസ് കണിയാലി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഫാ.തോമസ് മുളവനാൽ ക്രിസ്മസ് സന്ദേശം നൽകി. ഫൊറോനാ വികാരി ഫാ. അബ്രഹാം മുത്തോലത്ത് മുഖ്യപ്രഭാഷണം നടത്തി. ഡി. കെ. സി.സി പ്രഥമ പ്രസിഡന്റ് ജോർജ്ജ് നെല്ലാമറ്റം, ക്നാനായ വിമൻസ് ഫോറം പ്രസിഡന്റ് പ്രതിഭ തച്ചേട്ട്, ഡി.കെ.സി.സി. അംഗം സിറിയക് പുത്തൻപുരയിൽ, കൺവെൻഷൻ രജിസ്ട്രേഷൻ ചെയർപേഴ്സൺ ഡാളി കടമുറിയിൽ, തോമസ് പൂതക്കരി എന്നിവർ പ്രസംഗിച്ചു. കെ. സി. എസ് സെക്രട്ടറി ജീനോ കോതാലടിയിൽ എം.സി ആയിരുന്നു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ സ്വാഗതവും ട്രഷറർ സ്റ്റീഫൻ കിഴക്കേക്കുറ്റ് കൃതജ്ഞതയും പറഞ്ഞു. ‍‌ ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലിൽ, ഫാ. ജോസ് ചിറപ്പുറത്ത്, സക്കറിയ ചേലയ്ക്കൽ (കെ.സി.സി. എൻ.എ. ജോയിന്റ് സെക്രട്ടറി), റ്റിനു പറഞ്ഞാട്ട് (ആർ.വി.പി), ജോസ് മണക്കാട്ട്, തങ്കച്ചൻ വെട്ടിക്കാട്ടിൽ (കെ.സി.സി.എൻ.എ), സിബു കുളങ്ങര (കിഡ്സ് ക്ലബ്), അനിത പണയപ്പറമ്പിൽ (കെ.സി.ജെ.എൽ), തോമസ് കല്ലിടുക്കിൽ (സീനിയർ സിറ്റിസൺ ഫോറം) എന്നിവരും സന്നിഹിതരായിരുന്നു. ഷാനാ മഠത്തിൽ പ്രാർത്ഥനാഗാനം ആലപിച്ചു. തുടർന്നു നടന്ന കലാപരിപാടികൾക്ക് ഡെന്നി പുല്ലാപ്പള്ളിൽ നേതൃത്വം നൽകി. ചെയർപേഴ്സൺ അമ്മു കണ്ട ാരപ്പള്ളിൽ, ഭാവന ഇടുക്കുതറ എന്നിവർ എംസിമാരായിരുന്നു. ക്നാനായ കർഷകശ്രീ പുരസ്കാരം ജെയിംസ് കുശകുഴിക്ക് ഡികെസിസി പ്രഥമ പ്രസിഡന്റ് ജോർജ്ജ് നെല്ലാമറ്റം സമ്മാനിച്ചു. പ്രോത്സാഹനസമ്മാനം നേടിയ ജോജോ ഇടകരയ്ക്ക് ഫാ. തോമസ മുളവനാൽ സമ്മാനം നൽകി. ബെസ്റ്റ് ഗ്രാൻഡ് പേരന്റ്സിനുള്ള അവാർഡ് പുല്ലാപ്പള്ളിൽ ജേക്കബ് ആന്റ് ത്രേസ്യാമ്മ ദമ്പതികൾ ഫാ. അബ്രഹാം മുത്തോലത്തിൽ നിന്നും സ്വീകരിച്ചു. കഴിഞ്ഞ വർഷത്തെ കെ. സി. എസ്. ഡയറക്ടർ ബോർഡ് യോഗങ്ങളിൽ പങ്കെടുത്തവർക്കുള്ള പെർഫക്ട് അറ്റൻഡൻസ് അവാർഡ് ജോസ് മണക്കാട്ടിന് ഫാ. അബ്രഹാം മുത്തോലത്തും, ഡാളി കടമുറിയ്ക്ക് സണ്ണി പൂഴിക്കാലായും സമ്മാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെസിഎസ് യുവജനോത്സവത്തിലും, ക്നാനായ ഒളിമ്പിക്സിലും വിജയികളായവർക്ക് ട്രോഫികളും വിതരണം ചെയ്തു.

 

വാർത്ത∙ ജീനോ കോതാലടിയിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.