You are Here : Home / USA News

മീന രജ­ത­ജൂ­ബിലി ആഘോഷം 2016

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 31, 2015 11:31 hrs UTC

സാബു തോമസ്

 

ചിക്കാഗോ: മല­യാളി എന്‍ജി­നീ­യേഴ്‌സ് അസോ­സി­യേ­ഷന്‍ ഇന്‍ നോര്‍ത്ത് അമേ­രിക്ക (മീന) ഒരു­ക്കുന്ന പുതു­വത്സര കൂട്ടാ­യ്മയും, ഇരു­പ­ത്തഞ്ചാം വാര്‍ഷി­കോ­ത്സവ ഉദ്ഘാ­ട­നവും ജനു­വരി രണ്ടിന് ശനി­യാഴ്ച വൈകിട്ട് 5.30­-ന് നട­ത്ത­പ്പെ­ടു­ന്നു. നീണ്ട ഇരു­പ­ത്തഞ്ച് വര്‍ഷത്തെ അനു­ഭവസമ്പ­ത്തും, പ്രവര്‍ത്തന പരി­ച­യ­വും, നേട്ട­ങ്ങ­ളു­മായി മീന ഈ പുതു­വ­ത്സ­ര­ത്തില്‍ നൂത­ന­മായ സാമൂ­ഹിക പ്രവര്‍ത്ത­ന­ത്തില്‍ കൂടു­തല്‍ ശ്രദ്ധ പതിപ്പി­ക്കാന്‍ ആഗ്ര­ഹി­ക്കു­ന്നു. വടക്കേ അമേ­രി­ക്ക­യില്‍ സാമ്പ­ത്തിക- തൊഴില്‍ അവ­സ­ര­ങ്ങള്‍ വര്‍ദ്ധി­ച്ചു­വ­രുന്ന സാഹ­ച­ര്യ­ത്തില്‍ വിവിധ മേഖ­ല­യി­ലുള്ള എന്‍ജി­നീ­യര്‍മാരെ കോര്‍ത്തി­ണക്കി പര­സ്പര ബന്ധ­ങ്ങള്‍ ശക്തി­പ്പെ­ടു­ത്തു­ന്ന­തിനും പ്രൊഫ­ഷ­ണല്‍ രംഗ­ങ്ങ­ളില്‍ അന്യോന്യം സഹാ­യി­ക്കു­ന്ന­തി­നു­മുള്ള വേദി മീന ഒരു­ക്കു­ന്നു. രജ­ത­ജൂ­ബിലി വര്‍ഷം മുഴു­വന്‍ നീണ്ടു­നില്‍ക്കുന്ന ആഘോഷ പരി­പാ­ടി­ക­ളും, ഹ്രസ്വ കാല­ത്തേക്കും ദീര്‍ഘ­കാ­ല­ത്തേ­ക്കു­മുള്ള പ്രവര്‍ത്തന പദ്ധ­തി­കളും ചട­ങ്ങില്‍ ചര്‍ച്ച ചെയ്യ­പ്പെ­ടു­ന്ന­താ­ണ്. വിനോ­ദ­ത്തിനും വിജ്ഞാ­ന­ത്തിനും ഉത­കുന്ന കലാ­പ­രി­പാ­ടി­കള്‍, ശൃംഖലാ കൂട്ടാ­യ്മ, വിരു­ന്നു­സ­ത്കാരം തുട­ങ്ങിയ പല സവി­ശേഷതക­ളു­മുള്ള ഈ ആഘോഷം നേപ്പര്‍വി­ല്ലി­ലുള്ള വൈറ്റ് ഈഗിള്‍ ഹൗസില്‍ (4265 White Eagle Drive, Naperville, IL 60564) വെച്ച് നട­ത്തു­ന്നു. എല്ലാ എന്‍ജി­നീ­യര്‍മാ­രേയും കുടും­ബാം­ഗ­ങ്ങ­ളേയും സുഹൃ­ത്തു­ക്ക­ളേയും മീന ഭാര­വാ­ഹി­കള്‍ പ്രത്യേകം ക്ഷണി­ക്കു­ന്നു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്; ഏബ്രഹാം ജോസഫ് (പ്ര­സി­ഡന്റ്) 847 302 1350, ഫിലിപ്പ് മാത്യു (സെ­ക്ര­ട്ട­റി) 224 637 0068, സാബു തോമസ് (പി.­ആര്‍.­ഒ) 630 890 5045. പബ്ലി­സിറ്റി കണ്‍വീ­നര്‍ സാബു തോമസ് അറി­യി­ച്ച­താ­ണി­ത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.