You are Here : Home / USA News

സാം ആന്റോ പുത്തന്‍കളം ചാരി­താര്‍ത്ഥ്യ­ത്തോടെ പടി­യി­റ­ങ്ങുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 31, 2015 11:33 hrs UTC

നാഷ്‌വില്‍, ടെന്നസി: കേരളാ അസോ­സി­യേ­ഷന്‍ ഓഫ് നാഷ്‌വി­ല്ലിന്റെ സഹ­സ്ഥാ­പ­ക­നും, കഴിഞ്ഞ രണ്ടു­വര്‍ഷ­മായി പ്രസി­ഡന്റ് സ്ഥാനത്ത് സ്തുത്യര്‍ഹ­മായ സേവനം അനു­ഷ്ഠി­ച്ച­ശേഷം സാം ആന്റോ പുത്തന്‍കളം ഡിസം­ബര്‍ 31­-ന് പടി­യി­റ­ങ്ങു­ക­യാ­ണ്. കഴിഞ്ഞ എട്ടു­വര്‍ഷ­മായി മല­യാളി അസോ­സി­യേ­ഷ­നില്‍ പല സ്ഥാന­ങ്ങള്‍ വഹി­ച്ചി­രുന്ന സാം ആന്റോ, സംഘ­ടനാ സ്ഥാപനം മുതല്‍ ഇക്കാ­ല­മ­ത്ര­യു­മുള്ള വളര്‍ച്ചയ്ക്ക് നിര്‍ണ്ണാ­യക പങ്കു­വ­ഹി­ച്ചു. ഫോമ­യുടെ പ്രവര്‍ത്ത­ന­ങ്ങ­ളു­മായി വളരെ അടുത്തു പ്രവര്‍ത്തി­ക്കുന്ന അംഗ­സം­ഘ­ട­ന­യാണ് നാഷ്‌വില്‍ കേരള അസോ­സി­യേ­ഷന്‍. ഫോമ­യുടെ റീജി­ണല്‍ കാന്‍സര്‍ സെന്റര്‍ പീഡി­യാ­ട്രിക് ബില്‍ഡിംഗ് ഫണ്ടി­ലേ­ക്കുള്ള സംഭാ­വ­ന, റെഡ്‌ക്രോ­സിന്റെ നേപ്പാള്‍ ദുരി­താ­ശ്വാ­സ­നി­ധി, തമി­ഴ്‌നാട് ചീഫ് മിനി­സ്റ്റ­റുടെ ഫ്‌ളഡ് റിലീഫ് ഫണ്ട് അടക്കം മൂന്നു പ്രധാന ചാരിറ്റി പ്രവര്‍ത്ത­ന­ങ്ങ­ളി­ലാണ് സംഘ­ടന ഈവര്‍ഷം പങ്കെ­ടു­ത്ത­ത്. അമേ­രി­ക്ക­യിലെ തന്നെ ഏറ്റവും പ്രവര്‍ത്തന മിക­വുള്ള സംഘ­ട­ന­യാണ് കേരള അസോ­സി­യേ­ഷന്‍ ഓഫ് നാഷ്‌വില്‍. നാഷ്‌വില്‍ ബ്ലഡ്‌സ് മദര്‍ തെരേസാ സീറോ മല­ബാര്‍ കാത്ത­ലിക് മിഷന്റെ സ്ഥാപക ട്രസ്റ്റി­യാ­യി­രുന്ന സാം ആന്റോ ഇപ്പോള്‍ രൂപതാ പാസ്റ്റ­റല്‍ കൗണ്‍സില്‍ അംഗ­മായി പ്രവര്‍ത്തി­ക്കു­ന്നു. Highly Skilled Legal Immigration മേഖ­ല­യില്‍ സമ­ഗ്ര­മായ നിയ­മ­മാറ്റം നട­ത്ത­ണ­മെന്ന് ആവ­ശ്യ­പ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷ­മായി സെന­റ്റ്, കോണ്‍ഗ്രസ് അംഗ­ങ്ങ­ളു­മായി ഇട­പെട്ട് ശക്ത­മായ ലോബി­യിംഗ് നട­ത്തി­വ­രു­ന്നു. ഇമി­ഗ്രേ­ഷന്‍ വയ­ലന്‍സ് ടെന്നസി സ്റ്റേറ്റ് പ്രസി­ഡന്റായും, ഗ്രേറ്റര്‍ നാഷ്‌വില്‍ റിയ­ല്‍റ്റേഴ്‌സ് ആന്‍ഡ് ലെജി­സ്ലേ­റ്റേഴ്‌സ് അഡൈ്വ­സറി കമ്മിറ്റി മെമ്പ­റായും പ്രവര്‍ത്തി­ക്കുന്ന സാം ആന്റോ പുത്തന്‍കളം നാഷ്‌വില്‍ പൊതു­ജീ­വി­ത­ത്തിലെ നിറ­സാ­ന്നി­ധ്യ­മാ­ണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.