You are Here : Home / USA News

ക്രിസ്മസ് രാവിനെ ഭക്തി സാന്ദ്രമാക്കി സിംഗിങ്ങ് ഏഞ്ചല്‍സ്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, December 31, 2015 11:39 hrs UTC

ഡാലസ് : കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ഇടവകയില്‍ സിസിഡി വിഭാഗവും പാരീഷ് യൂത്ത് മിനിസ്ട്രിയും ഇടവക ക്വയറും ചേര്‍ന്ന് നടത്തിയ വിവിധ കാരള്‍ പ്രോഗ്രാമുകള്‍ ശ്രദ്ധേയമായി. ക്രിസ്മസ് രാത്രിയിലെ ദേവാലയ ശുശ്രൂഷകള്‍ക്ക് മുന്‍പായി സെന്റ് അല്‍ഫോന്‍സാ ഓഡിറ്റൊറിയത്തില്‍ നടന്ന പരിപാടിയില്‍ വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തൂവെള്ള വസ്ത്രത്തില്‍ കുഞ്ഞുമാലാഖാമാരായി വേഷമിട്ട ഇടവകയിലെ പ്രീകെ മുതല്‍ രണ്ടാം ക്‌ളാസുവരെയുള്ള നൂറോളം കുട്ടികള്‍ ചേര്‍ന്നാലപിച്ച സിംഗിങ്ങ് ഏഞ്ചല്‍സ് എന്ന പ്രത്യക കരോള്‍ ഗാനശുശ്രൂഷ ക്രിസ്മസ് രാവിനെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് പാരീഷ് യൂത്ത് മിനിസ്ട്രിയുടെയും ഇടവക ക്വയറിന്റെയും നേത്രുത്വത്തില്‍ പ്രത്യക കരോളുകളും നടന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.