You are Here : Home / USA News

അമേരിക്കന്‍ മലങ്കര അതിഭദ്രാസനം അനുശോചനം രേഖപ്പെടുത്തി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, December 31, 2015 11:44 hrs UTC

മലങ്കര യാക്കോബായ സുറിയാനി സഭയുടെ വലിയ മെത്രാപോലീത്തായും, മലബാര്‍ ഭദ്രാസനത്തിന്റെ മുന്‍ മെത്രാപോലീത്തായുമായിരുന്ന ഡോ.യൂഹാനോന്‍ മാര്‍ പീലക്‌സിനോസ് മെത്രാപോലീത്തായുടെ വേര്‍പാടില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൗണ്‍സില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഭദ്രാസന സെക്രട്ടറി റവ.ഫാ.ജേക്കബ് ചാലിശ്ശേരി അറിയിച്ചു. 1969 ല്‍ കശ്ശീശാപ്പട്ടം സ്വീകരിച്ച അഭിവന്ദ്യ തിരുമേനി 1985 ല്‍ മെത്രാപോലീത്താ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെടുകയും, മലബാര്‍ ഭദ്രാസനാധിപനായി ചുമതലയേല്‍ക്കുകയും ചെയ്തു. പല നൂതന പദ്ധതികള്‍ക്കും തുടക്കം കുറിച്ചുകൊണ്ട് ഭദ്രാസനത്തിന്റെ വളര്‍ച്ചക്കും, സഭയുടെ പുരോഗതിക്കുമായി സമര്‍പ്പിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും, ദീര്‍ഘ വീക്ഷണവും ഏറെ പ്രശംസനീയമാണ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആദ്യകാല വൈദീകന്‍ എന്ന നിലയില്‍, ഭദ്രാസനത്തിന്റെ വളര്‍ച്ചക്കും, പുരോഗതിക്കുമായി പങ്കുവഹിക്കുന്നതിനും അഭിവന്ദ്യ തിരുമേനിക്ക് ഭാഗ്യമുണ്ടായി. നാലു പതിറ്റാണ്ടുകള്‍ക്കപ്പുറം ജന്മനാട്ടില്‍നിന്നും, ഉപരിപഠനത്തിനും, ജോലിക്കുമായി എത്തി അമേരിക്കയിലെ മലയാളി സമൂഹത്തിന് തങ്ങളുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളെ പരിപോഷിപ്പിക്കുന്നതിനും, സഭാ വിശ്വാസത്തിലും, പാരമ്പര്യത്തിലും വരും തലമുറയെ സജ്ജമാക്കുന്നതിനുമായി, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയാ, ചിക്കാഗോ, ഡാളസ്, ഹൂസ്റ്റന്‍ തുടങ്ങി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി ആരാധനാലയങ്ങള്‍ക്ക് ആരംഭം കുറിക്കുന്നതിനും, ആത്മീയ കൂട്ടായ്മ സംഘടിപ്പിക്കുന്നതിനും നിര്‍ണ്ണായക സ്വാധീനവും നേതൃത്വവും നല്‍കി.