You are Here : Home / USA News

സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ താത്കാലിക കൂദാശ നിര്‍വഹിക്കപ്പെട്ടു

Text Size  

Story Dated: Thursday, December 31, 2015 11:47 hrs UTC

ഇടിക്കുള ജോസഫ്

 

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐയലന്റ്ല്‍ പുതിയതായി പണി കഴിപ്പിക്കപ്പെട്ട സെയ്ന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ താത്കാലിക കൂദാശ 2015 ഡിസംബര്‍ 11,12 തീയതികളില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോക്ടര്‍ സഖറിയാസ് മാര്‍ നിക്കോളോവുസിന്റെ പ്രധാന കാര്‍മികത്വത്തില്‍ നിര്‍വഹിക്കപ്പെട്ടു.ഡിസംബര്‍ 11 വെള്ളിയാഴ്ച നടന്ന സന്ധ്യ പ്രാര്‍ഥനയോടെ ഭദ്രാസനത്തിലെ മറ്റു വൈദികരുടെ സാന്നിധ്യത്തില്‍ തുടക്കം കുറിച്ചു, ഡിസംബര്‍ 12 ശനിയാഴ്ച അഭിവന്ദ്യ നിക്കോളോവുസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പുതിയ ദേവാലയത്തില്‍ ആദ്യ വിശുദ്ധ കുര്‍ബാനയും അനുഷ്ടിക്കപ്പെട്ടു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ സ്റ്റാറ്റന്‍ ഐയലന്റ് ബോറോ പ്രസിഡന്റ് ജെയിംസ് ഓഡൊ,കൌണ്‍സില്‍ മാന്‍ സ്റ്റീവന്‍ മാറ്റോ, ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഇലക്റ്റ് മൈക്കില്‍ എംസി മഹോണ്‍ എന്നിവര്‍ സംബന്ധിച്ചു, തുടങ്ങിയവര്‍ പങ്കെടുത്തു, ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ള മറ്റു വൈദികര്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങള്‍,വിവിധ ഇടവകകളില്‍ നിന്നുള്ള സഭാ വിശ്വാസികള്‍ ഉള്‍പെടെ അഞ്ഞൂറില്‍ പരം ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഇടവക വികാരി റവ:ഫാദര്‍ അലക്‌സ് കെ ജോയിയുടെ നേത്രുത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പള്ളി പണിയ്ക്ക് വേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയുണ്ടായി, ഇടവക സെക്രട്ടറി ജോസ് കെ ജോയ് സ്വാഗതവും ട്രസ്റ്റി ആനി ജോണ്‍ നന്ദിയും രേഖപ്പെടുത്തി,ചര്‍ച്ച് ക്വയര്‍ ഗാനാലാപനം ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി, മഞ്ജു സണ്ണി ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമോണി, പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ അവസാനിച്ചു. സാന്റി കൊടും കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ച സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇടവക സന്ദര്‍ശിക്കുകയുണ്ടായി, പള്ളിയുടെ പണി പൂര്‍ത്തിയായതില്‍ വൈറ്റ് ഹൌസ് അതിയായ സന്തോഷം രേഖപ്പെടുത്തി, ഇടവക അംഗങ്ങളെ അനുമോദിച്ചു കൊണ്ട് പ്രസിഡന്റ് ഒബാമയുടെ കൈയോപ്പോട് കൂടിയുള്ള കത്ത് ഇടവക പ്രതിനിധി നേരിട്ട് വൈറ്റ് ഹൗസില്‍നിന്നും ഏറ്റുവാങ്ങുകയുണ്ടായി. ഇടവക വികാരി റവ:ഫാദര്‍ അലക്‌സ് കെ ജോയിയാണ് വിവരങ്ങള്‍ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.