You are Here : Home / USA News

ബ്രോങ്ക്‌സ് ദേവാലയത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തുന്നു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Thursday, December 31, 2015 11:51 hrs UTC

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫെറോന ഇടവകയിലെ, 'കപ്പിള്‍സ് മിനിസ്ട്രി' യുടെ ആഭിമുഖ്യത്തില്‍, ഏപ്രില്‍ 1,2,3 തീയ്യതികളില്‍ (വെള്ളി, ശനി, ഞായര്‍) യുവതീ യുവാക്കള്‍ക്കായി വിവാഹ ഒരുക്ക സെമിനാര്‍(Pre-CANA COURSE) നടത്തുന്നു. ന്യൂയോര്‍ക്കിലെ, ഒസിനിംഗിലുള്ള 'മരിയന്‍ ഡെയില്‍ റിട്രീറ്റ് സെന്ററില്‍' വച്ചാണ് മൂന്നുദിവസം താമസിച്ചു കൊണ്ടുള്ള ഈ കോഴ്‌സ് നടത്തുന്നത്. അമേരിക്കയിലോ, നാട്ടില്‍ വച്ചോ വിവാഹിതരാകുവാന്‍ തയ്യാറെടുക്കുന്ന കത്തോലിക്കാ യുവതീ-യുവാക്കള്‍ നിര്‍ബ്ബന്ധമായും ഈ കോഴ്‌സില്‍ പങ്കെടുക്കേണ്ടതാണ്. ചിക്കാഗോ രൂപതാ ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ.പോള്‍ ചാലിശ്ശേരിയുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍, കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. വികാരി ഫാ.ജോസ് കണ്ടത്തിക്കുടി-201 681 6021 ബെന്നി മുട്ടപ്പള്ളി-914 814 3489 Email- benny.muttappallil@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.