You are Here : Home / USA News

ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന് യുവ നേതൃത്വം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, January 02, 2016 11:59 hrs UTC

ഡിട്രോയിറ്റ്: തടാകങ്ങളുടെ നാടായ മിഷിഗണ്‍ സംസ്ഥാനത്തില്‍ ഏകദേശം 35 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നതും, അംഗ സംഖ്യ കൊണ്ട് മിഷിഗണിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ 2016 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. 2015 ഡിസംബര്‍ 12­ആം തീയതി നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചു ഐക്യ കണ്ീമായാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചീഫ് ഇലക്ഷന്‍ ഓഫിസറായി തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചത് ബി ഓ ടി ചെയര്‍മാന്‍ ജോര്‍ജ് വണ്ണിലമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പി ആര്‍ ഒയും, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുന്‍ പരിചയവും കൈ മുതലായുള്ള സായിജാന്‍ കണിയേടിക്കലിനെയാണ് പ്രസിഡന്‍റായി തിരഞ്ഞെടുത്തത്. ഡിട്രോയിറ്റില്‍ വച്ചു നടന്ന പല നാടകങ്ങളുടെയും സ്‌റ്റേജ് ഷോകളുടെയും സംവിധാനവും സായിജാന്‍ ചെയ്തിട്ടുണ്ട്. സൗമ്യതയുടെ മുഖ മുദ്രയും, പൊതു സമ്മതനുമായ നോബിള്‍ തോമസാണ് സെക്രട്ടറി പദം അലങ്കരിക്കുന്നത്. ട്രഷററായി, പതുങ്ങിയ സ്വഭാവക്കാരനായിരുന്നാലും സംഘടനയുടെ വളര്‍ച്ചയ്ക്കായുള്ള ദീര്‍ഘവീക്ഷണമുള്ള പ്രിന്‍സ് എബ്രഹാമിനെയാണ് തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്‍റായി ജിജി പോളിനെയും, ജോയിന്റ് സെക്രട്ടറിയായി ശാലിനി ജയപ്രകാശിനേയും, ജോയിന്റ ട്രഷററായി സൂര്യ ഗിരീഷ് എന്നിവരെയുമാണ് പൊതുയോഗത്തില്‍ വച്ചു തിരഞ്ഞെടുത്തത്. വുമണന്‍സ് ഫോറം പ്രസിഡന്‍ഡായി ഷാലു ഡേവിഡിനേയും സെക്രട്ടറിയായി ബോണി കോയിത്തയേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. യൂത്ത് ഫോറം പ്രസിഡന്‍ഡായി വര്‍ക്കി പെരിയപുറത്തിനേയാണ് തിരഞ്ഞെടുത്തത്. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി മാത്യൂസ് ചെരുവിലിനേയും, വൈസ് ചെയര്‍മാനായി പോള്‍ കുര്യാക്കോസിനേയും, സെക്രട്ടറിയായി മോഹന്‍ പനങ്കാവിലിനേയും തിരഞ്ഞെടു­ത്തു. പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക്, മുന്‍ ഭാരവാഹികളായ പ്രസിഡന്റ് റോജന്‍ തോമസ്, സെക്രട്ടറി ആകാശ് എബ്രഹാം, ട്രഷറാര്‍ ഷാജി തോമസ്സും കൂട്ടരും എല്ലാ വിധ ആശംസകളും നേര്‍ന്നു. പുതിതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വ പാടവമുള്ളവരും, കലാ സാംസ്കാരിക രംഗത്ത് അനുഭവസമ്പത്ത് ഉള്ളവരും, അതേ പോലെ നല്ല സംഘാടകരുമാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷ്ണര്‍ ജോര്‍ജ് വണ്ണിലം പറഞ്ഞു. ഈ 2016 വര്‍ഷം ഡി എം എ എന്ന സംഘടന ഒറ്റ കെട്ടായി നിന്നു പ്രവര്‍ത്തിച്ചു, മിഷിഗണിലെ പ്രത്യേകിച്ചു മലയാളി സമൂഹത്തിനായി സേവനം ചെയ്യുവാന്‍ ഉത്സുകരായി നീങ്ങാം എന്ന് തന്റെ മറുപടി പ്രസംഗത്തില്‍ സായിജാന്‍ ആഹ്വാനം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.