You are Here : Home / USA News

ആഘോഷം മാറ്റി വച്ച് ആശ്വാസവുമായി വേള്‍ഡ് മലയാളീ കൌണ്‍സില്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Saturday, January 02, 2016 12:02 hrs UTC

ഡാളസ്: ക്രിസ്തുമസ്, ന്യൂ ഇയര്‍ പരിപാടികള്‍ മാറ്റിവച്ച് ആശ്വാസത്തിന്റെ കരങ്ങളുമായി വേള്‍ഡ് മലയാളീ കൌണ്‍സില്‍ യൂണിഫൈഡ് D.F.W. പ്രോവിന്‍സ് റോളറ്റിലും ഗാര്‍ലന്റിലും ചുഴലിക്കാറ്റു നാശം വിതച്ച വീടുകള്‍ സന്ദര്‍ശിച്ച് അഭയാര്‍ത്ഥികള്‍ക്ക് സ്വാന്തനം ഏകി. ചാരിറ്റി കമ്മിറ്റിയുടെ ഉപദേശപ്രകാരം ക്രിസ്തുമസ്, ന്യൂ ഇയര്‍ പരിപാടികള്‍ മാറ്റിവച്ച് പോടിച്ചുകളയുന്ന രൂപയുടെ സഹായം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്കുക എന്നതായിരുന്നു ലക്ഷ്യം. സീനിയര്‍ ഓഫീസര്‍മാരായ ടി. സി. ചാക്കോ, ജോണ്‍ ഷെറി, ഏലിക്കുട്ടി ഫ്രാന്‍സിസ് എന്നിവരുടെ പ്രചോദനവും ഈ സല്‍കര്‍മ നിര്‍വഹണത്തിന് പ്രേരിപ്പച്ചതായി പ്രസിഡണ്ട് പി. സി. മാത്യു പറഞ്ഞു. ചാരിറ്റി കമ്മിറ്റി ചര്‍ച്ച് ചെയര്‍മാന്‍ സാം മാത്യു, വൈസ് പ്രസിഡന്റ് തോമസ് ചെല്ലേത്തു, എന്നിവര്‍ നയിച്ച ടീം ചര്‍ച്ച് ഇന്‍ ദ സിറ്റി യുടെ ക്യാമ്പ് സന്ദര്‍ശിച്ച് റിലീഫ് പ്രവര്‍ത്തനത്തില്‍ ഏര്‍ പെട്ടിരിക്കുന്ന ചര്‍ച്ച് ഇന്‍ ദ സിറ്റി യൂത്ത് പാസ്റ്റര്‍ ജയിലി വൂറ്റെനു ധന സഹായ തുക കൈമാറി. ചര്‍ച്ച് പാസ്റ്റര്‍ മാര്‍ക്ക് നെല്‍സണ്‍ WMC യുടെ അകമഴിഞ്ഞ സഹായത്തിനു നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.