You are Here : Home / USA News

അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, January 03, 2016 01:12 hrs UTC

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ, പ്രത്യേകിച്ചു മലയാളികളും വിശേഷങ്ങളുമായി എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 7 മണിക്ക് (  ഈ എസ് ടി / ന്യൂയോർക്ക് സമയം) എഷ്യാനെറ്റ് ന്യൂസ്  ചാനലിൽ സംപ്രേഷണം ചെയ്യുന്ന  അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച, ന്യൂയോർക്ക്, സ്റ്റാറ്റൻ ഐലണ്ടിലെ പുതിയതായി പണി കഴിപ്പിക്കപ്പെട്ട സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ 2015 ഡിസംബര്‍ 11,12 തീയതികളില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോക്ടര്‍ സഖറിയാസ് മാര്‍ നിക്കോളോവുസിന്റെ കാര്‍മികത്വത്തില്‍ നിര്‍വഹിക്കപ്പെട്ട താത്കാലിക കൂദാശയുടെ പ്രശക്ത ഭാഗങ്ങളാണ്. 
 2012-ൽ അമേരിക്കയും വടക്ക് - കിഴക്ക് സംസ്ഥാനങ്ങളെ വിപ്പിച്ച്, വൻ നാശം വിതച്ചു ഹറികേൻ  സാന്റിയുടെ തീവ്ര താണ്ഡവത്തിൽ ഈ ദേവാലയത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. അന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ നേരിട്ട് പള്ളി സന്ദർശിച്ചിരുന്നു.  ഇപ്പോൾ ദേവാലയത്തിന്റെ കേടുപാടുകൾ തീർത്ത് കൂദാശ നടത്തുന്നതിന്റെ പ്രശക്ത ഭാഗങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. പള്ളിയുടെ കൂദാശയിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ഒബാമയുടെ ഒപ്പോടു കൂടിയുള്ള എഴുത്ത്, അദ്ദേഹത്തിന്റെ പ്രതിനിധി നേരിട്ട് വന്നു  നൽകുകയുണ്ടായി.
നാടിനേയും നാട്ടുകാരേയും വിട്ടു അമേരിക്കൻ ഐക്യ നാടുകളിൽ കുടിയേറിയെങ്കിലും, നാട്ടിന്റെ  പൈതൃകവും സംസകാരവും കാത്തു സൂക്ഷിക്കുന്നതിൽ ഒരു പക്ഷെ പ്രവാസികൾ ഒരു  പടി മുന്നിൽ ആണെന്ന് പറയാതെ വയ്യ. 
അമേരിക്കൻ കാഴ്ച്ചകളുടെ അവതാരകൻ ഡോ. കൃഷ്ണ കിഷോറാണ്. 
കൂടുതൽ വിവരങ്ങൾക്ക്: രാജൂ പള്ളത്ത് 7324299529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.