You are Here : Home / USA News

മാന്‍ ഓഫ് ദി ഇയര്‍ വിന്‍സന്റ്

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Sunday, January 03, 2016 11:32 hrs UTC

ലീഡര്‍ ഓഫ് ദി ഇയര്‍ അലക്‌സ് , യൂത്ത് ലീഡര്‍ ജോവിന്‍ , കമ്യൂണിറ്റി സര്‍വീസ് എക്‌സലന്‍സ് ബ്രിജിറ്റ് ഫിലഡല്‍ഫിയ: ഗതകാല മലയാള മൂല്യങ്ങളുടെ ആരാധകരായ ഓവര്‍സീസ്സ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ); മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വിന്‍സന്റ് ഇമ്മാനുവേലിനും, ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അലക്‌സ് തോമസ്സിനും, യൂത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജോവിന്‍ ജോസ്സിനും, കമ്യൂണിറ്റി സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് ബ്രിജിറ്റ് പാറപ്പുറത്തിനും സമ്മാനിച്ചു. ഓര്‍മാ ക്രിസ്മസ്- ന്യൂഇയര്‍-തിങ്ക് ഫെസ്റ്റ് ആഘോഷങ്ങളോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. "അവാര്‍ഡുകളുടെ പെരുമഴയാല്‍ അതിന്റെ മൂല്യം കുറഞ്ഞുപോകുന്ന ഈ ഇന്റര്‍നെറ്റ് ദശകത്തില്‍, ആര്‍ക്കാണോ അവാര്‍ഡ് ലഭിക്കുന്നത് എന്നതും, ഏതു പ്രസ്ഥാനമാണോ അവാര്‍ഡുകള്‍ നല്‍കുന്നത് എന്നതും, പ്രശംസാ ഫലകങ്ങളുടെ ഗൗരവം നിശ്ച്ചയിരുന്നു. വിളക്കുകള്‍ പ്രകാശം ചൊരിയുമ്പോള്‍ അത് അളവു പാത്രത്തിന്റെ കീഴേ വയ്ക്കാനുള്ളതല്ല എന്ന പ്രമാണമനുസരിച്ചും, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഏതു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നല്‍കപ്പെടുന്നു എന്നതനുസരിച്ച് അതിന്റെ മൂല്യം വിലയിരുത്തപ്പെടുന്നൂ എന്ന തത്വം മുന്‍നിര്‍ത്തിയുമാണ്, ഓര്‍മാ ദേശീയ സമിതി, ഈ അവാര്‍ഡുകള്‍ നല്‍കുന്നത്. ഈ അവാര്‍ഡുകള്‍ തികച്ചും അത് അര്‍ഹിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കാണ് നല്‍കപ്പെടുന്നത് എന്നത് കൃതാര്‍ത്ഥത ഉളവാക്കുന്നൂ': അവാര്‍ഡുകള്‍ സമ്മാനിച്ചു കൊണ്ട് ഓര്‍മ്മ ദേശീയ പ്രസിഡന്റ് ജോസ് ആറ്റുപുറം പറഞ്ഞു. "വിന്‍സന്റ് ഇമ്മാനുവേല്‍ ഒരേ സമയം വിവിധ കര്‍മരംഗങ്ങളില്‍ അനേകം കൈകളുള്ള അത്ഭുത മനുഷ്യനെപ്പോലെ വ്യാപൃതനാകുകയും വിജയം സാധിക്കുകയും ചെയ്യുന്നു. 39 വര്‍ഷമായി ബിസിനസ്സ് രംഗത്ത് വിജയം കൊയ്യുന്നു. സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ശ്രോതസ്സായി ബിസിനസ്സ് എന്ന തൊഴിലിനെ വിന്‍സന്റ് പരിണമിപ്പിക്കുന്നു. പത്രപ്രവര്‍ത്തനം, സംഘടനാ പ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നിവയെ, ദുര്‍ഘടം നിറഞ്ഞജീവിത സമരക്കളത്തിലെ അതീവതന്ത്രശാലിയായ ആയുധാഭ്യാസ്സിയെപ്പോലെ നിര്‍വഹിച്ച് വിജയം വരിക്കുന്നൂ. അതിനാലാണ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വിന്‍സന്റ് ഇമ്മാനുവേലിനെ തേടിയെത്തിയത്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ സെക്രട്ടറി, നോര്‍ത്തീസ് വൈ എം സി ഏ ഡയറക്ടര്‍ബോര്‍ഡ് മെംബര്‍, ഫിയല്‍ഡല്‍ഫിയാ ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ബോര്‍ഡ് മെംബര്‍, ഫിലഡല്‍ഫിയാ സിറ്റിയിലെ വിവിധ സര്‍ക്കാര്‍- പൊലീസ് ഉപദേശക സമിതി അംഗം, ഏഷ്യന്‍ അമേരിക്കന്‍ പൊലീസ് ബോര്‍ഡ് ട്രഷറാര്‍, ഫൊക്കാനാ, കാത്തലിക് അസ്സോസ്സിയേഷന്‍, ചര്‍ച് ഭരണസമിതികള്‍ എന്നിങ്ങനെ നിരവധി പ്രസ്ഥാനങ്ങളിലെ ഭാരവാഹിത്വം എന്നീ പൊതു പ്രവര്‍ത്തന മേഖലകളിലും വിന്‍സന്റിന്റെ കയ്യൊപ്പു പതിഞ്ഞിരിക്കുന്നു. മാതൃകാപരമായ വ്യക്തി ജീവിതവും സാമൂഹിക ജീവിതവും, കാര്‍ക്കശ്യമേശാത്ത പെരുമാറ്റവും, സഹായം തേടുന്നവരെ സഹായിക്കുന്നതിലെ സുതാര്യതയും മുന്നിട്ടു നില്‍ക്കുന്ന നേതൃഗുണങ്ങളാണ് അലക്‌സ് തോമസ്സിന് "ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്' ലഭിക്കുവാന്‍ അര്‍ഹത നല്‍കിയത്. സര്‍വ്വ സമ്മതനായ ലീഡര്‍, സദാ സേവന നിരതനായ മനുഷ്യസ്‌നേഹി, വരുമാനത്തിന്റെ നല്ല പങ്കും മികവുറ്റ സാമൂഹിക സേവനത്തന് ചിലവഴിച്ച പൊതുപ്രവര്‍ത്തകന്‍, അര്‍ഹിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ വിഭാഗീയചിന്തകളില്ലാതെ മുന്നിട്ടിറങ്ങുന്നവന്‍ എന്നീ രീതികളില്‍ ശാന്തമായ നേതൃപ്രാഗത്ഭ്യം നിറഞ്ഞ അലക്‌സ് തോമസിന്റെ നാലു ദശാബ്ദക്കാലത്തെ അമേരിക്കന്‍ ജീവിതം അനുപമമാണ്. ഫൊക്കാനാ , ഏഷ്യന്‍ ഫെഡറേഷന്‍, പമ്പ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഫിലഡല്‍ഫിയാ സിറ്റിയിലെ വിവിധ പൊലീസ് നിയമ ഭര ണ സംവിധാനങ്ങളിലെ ഉപദേശക സമിതികള്‍, ആരാധനാ സമൂഹങ്ങങ്ങള്‍ എന്നീ വേദികളിലെല്ലാം അലക്‌സ് തോമസിന്റെ അനുപമായ ഡിപ്ലോമറ്റിക് നേതൃസമീപനം പ്രശംസാവഹമാണ്. ബക്‌സ് കൗണ്ടിയിലെ ഏറ്റവും പ്രായംകുറഞ്ഞ അസ്സിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റേണി എന്ന റിക്കാഡിടിട്ട ജോവിന്‍ ജോസിനാണ്് "യൂത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്' സമ്മാനിച്ചത്. ഇന്ത്യന്‍ വശജരല്ലാത്ത അനേകം നിയമപാലകനും നിയമജ്ഞനും രാഷ്ട്രീയ നേതാക്കളും ജോവിന്റെ മേന്മകളെ കിടയറ്റത് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. നിരവധിയായ പ്രതിസന്ധികളില്‍ അടിപതറാതെ വിദ്യഭ്യാസത്തെയും മലയാള മൂല്യങ്ങളെയും ജീവകാരുണ്യത്തെയും സാമൂഹിക സേവനത്തെയും അമേരിക്കയിലെ ജീവിത സാഹചര്യങ്ങളുമായി യോജിപ്പിച്ച് യുവ നേതൃ രംഗത്ത് മാതൃകാപരമായ സ്ഥാനം നേടി എന്നതാണ് ജോവിന്‍ ജോസിന്റെ സവിശേഷത. നേഴ്‌സിങ്ങ് സംഘടനകളിലെയും വിവിധ വനിതാ സംഘടനകളിലെയും നേതൃത്വ സേവനം, നാടക സംവിധാനം, വിദ്യാഭ്യാസ്സ പ്രവര്‍ത്തനം, കലാ പ്രവര്‍ത്തത്തനം, പഠനരംഗങ്ങളിലെ പങ്കാളിത്തം എന്നീ സാമൂഹ്യസേവന വസ്തുതകളാണ് ബ്രിജിറ്റ് പാറപ്പുറത്തിനെ "കമ്യൂണിറ്റി സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡിന്' അര്‍ഹയാക്കിയത്. പിയാനോ, നൈനാ, ഫൊക്കാനാ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, മദേഴ്‌സ് ഫോറം എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു. മലബാര്‍ റൂറല്‍ റിമോട്ട് ചാരിറ്റി മേഖലയില്‍ ശ്രദ്ധാലുവുമാണ് ബ്രിജിറ്റ്. ക്രിസ് മസ് -ന്യൂഇയര്‍ ആഘോഷങ്ങളില്‍ അവാര്‍ഡു ജേതാക്കളും ജോര്‍ജ് ഓലിക്കല്‍, സിബിച്ചന്‍ ചെമ്പ്‌ളായില്‍, ആലീസ് ജോസ്, സെലിന്‍, ടീന എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.