You are Here : Home / USA News

സാറ്റ് (SAT) ടെസ്റ്റില്‍ 2400/2400: മല­യാളി ബാലിക സെറിന്‍ ലൈല വര്‍ഗീ­സിനെ പരി­ച­യ­പ്പെടാം

Text Size  

Story Dated: Monday, January 04, 2016 12:09 hrs UTC

- ലാലു കുര്യാ­ക്കോസ്

ന്യൂജേഴ്‌സി: പതി­നൊന്നാം ഗ്രേഡ് മല­യാളി വിദ്യാര്‍ത്ഥി­നി­ സെറിന്‍ ലൈല വര്‍ഗീസ് എന്ന കൊച്ചു­മി­ടു­ക്കിക്ക് സാറ്റ് (SAT) ടെസ്റ്റിന്റെ ആദ്യ ശ്രമ­ത്തില്‍ തന്നെ 2400/2400 സ്‌കോര്‍ ചെയ്ത് റിക്കാര്‍ഡ് വിജയം കൈവ­രി­ച്ചു. ന്യൂജേ­ഴ്‌സി­യിലെ ഈസ്റ്റ് ബ്രൗണ്‍സ് വിക്കില്‍ സ്ഥിര­താ­മ­സ­ക്കാ­രായ വര്‍ഗീസ് വര്‍ക്കി­യു­ടേ­യും, സുമ വര്‍ഗീ­സി­ന്റേയും രണ്ടു മക്ക­ളില്‍ ഇള­യ­വ­ളാണ് ഈ മിടു­ക്കി. സാറ്റിന്റെ റീജ­ണല്‍ തല­ത്തില്‍ ഒന്നാം റാങ്കും, നാഷ­ണല്‍ തല­ത്തില്‍ മൂന്നാം റാങ്കും സെറിന്‍ സ്വന്ത­മാ­ക്കി. വര്‍ഗീസ് വര്‍ക്കിയും (അ­നി­യന്‍ കുഞ്ഞ്) കുടും­ബവും ന്യൂജേഴ്‌സി കാര്‍ട്ട­റൈറ്റ് സെന്റ് ജോര്‍ജ് സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് പള്ളി ഇട­വ­കാം­ഗ­ങ്ങ­ളാ­ണ്. ഇതേ­സ­മയം സെറിന്‍ മറ്റൊരു വിജയം കൈവ­രി­ച്ചതും അഭി­ന­ന്ദ­ന­മര്‍ഹി­ക്കു­ന്നു. നോര്‍ത്ത് അമേ­രി­ക്ക­യിലെ മല­ങ്കര സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് ഭദ്രാ­സ­ന­ത്തിലെ സണ്‍ഡേ സ്കൂള്‍ പത്താം ഗ്രേഡില്‍ നട­ത്തിയ പരീ­ക്ഷ­യില്‍ റീജ­ണല്‍ തല­ത്തില്‍ ഒന്നാം റാങ്കും, നാഷ­ണല്‍ തല­ത്തില്‍ മൂന്നാം റാങ്കും സെറിന്‍ കര­സ്ഥ­മാ­ക്കി. ന്യൂജേ­ഴ്‌സി­യിലെ Middlesex County Accademy of Allied Health and Biomedical Scences സ്കൂളിലെ വിദ്യാര്‍ത്ഥി­നി­യാണ് സെറിന്‍. ഏക സഹോ­ദരി സാറ ന്യൂജേഴ്‌സി റുട്ട്‌ഗേഴ്‌സ് യൂണി­വേ­ഴ്‌സിറ്റിയില്‍ ഒന്നാം­വര്‍ഷ കംപ്യൂ­ട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി­നി­യാ­ണ്. ഇത്ത­ര­ത്തി­ലുള്ള കുട്ടി­ക­ളുടെ വിജയം നമ്മെ­പ്പോ­ലുള്ള ഇന്ത്യന്‍ സമൂ­ഹ­ത്തിന് പ്രത്യേ­കി­ച്ചും, മല­യാ­ളി­ക­ളായ നമുക്ക് അഭി­മാ­ന­ക­ര­മാ­ണ്. ന്യൂജേ­ഴ്‌സി­യില്‍ നിന്നും ലാലു കുര്യാ­ക്കോസ് അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.