You are Here : Home / USA News

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ മൂന്നാ­മത് ചീട്ടു­കളി ടൂര്‍ണ­മെന്റ് ഫെബ്രു­വരി 20­-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 04, 2016 12:11 hrs UTC

ചിക്കാഗോ: ചിക്കാഗോ മല­യാളി സമൂ­ഹ­ത്തില്‍ കരു­ത്തിന്റെ തിര­യി­ളക്കം സൃഷ്ടിച്ച വടം­വലി ടൂര്‍ണ­മെന്റി­നു­ശേഷം ചിക്കാഗോ സോഷ്യല്‍ ക്ലബ് വിഭാ­വനം ചെയ്യുന്ന അടുത്ത പരി­പാ­ടി­യാണ് ചീട്ടു­കളി മത്സ­രം. എക്കാലവും ഓര്‍ത്തി­രി­ക്കാന്‍ ഒരു­പാട് നല്ല­നല്ല ഓര്‍മ്മ­കള്‍ സമ്മാ­നി­ച്ചു­കൊണ്ട്, നഷ്ട­മാ­യി­ക്കൊ­ണ്ടി­രി­ക്കുന്ന നമ്മുടെ നാടിന്റെ ഓര്‍മ്മ­കള്‍ ചിക്കാ­ഗോ­യില്‍ പുനര്‍ജ­നി­പ്പി­ക്കു­ക­യാണ് സോഷ്യല്‍ ക്ലബിന്റെ ലക്ഷ്യം. ബുദ്ധി­യും, തന്ത്ര­വും, ഭാഗ്യവും തമ്മില്‍ ഏറ്റു­മു­ട്ടുന്ന നാടന്‍ ചീട്ടു­കളി മത്സരം 2016 ഫെബ്രു­വരി 20­-ന് ശനി­യാഴ്ച രാവിലെ 9 മണി മുതല്‍ ചിക്കാഗോ കെ.­സി.­എസ് കമ്യൂ­ണിറ്റി സെന്റ­റില്‍ വച്ച് (5110 N. Elston (ave), Chicago 60630) നട­ത്ത­പ്പെ­ടു­ന്നു. ഇതി­ലേക്ക് 18 വയ­സിനു മേലുള്ള എല്ലാ മല­യാ­ളി­ക­ളായ സ്ത്രീ-­പു­രുഷ ഭേദ­മെന്യേ പങ്കെ­ടു­ക്കാ­വു­ന്ന­താ­ണ്. (മ­ത്സരം ഫീസ് വെച്ച് നിയ­ന്ത്രി­ച്ചി­രി­ക്കു­ന്നു). 28 (ലേലം ടീം 3 പേര്‍), റെമ്മി (ഒരു ബാച്ച് 8 പേര്‍). 28 (ലേലം) ഒന്നാം സമ്മാനം ലഭി­ക്കുന്ന ടീമിന് ജോമോന്‍ തൊടു­ക­യില്‍ സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും "ലൂക്കാ­ച്ചന്‍ തൊടു­ക­യില്‍ മെമ്മോ­റി­യല്‍' എവര്‍ റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ലഭി­ക്കുന്ന ടീമിന് ലൂക്കാ­ച്ചന്‍ പൂഴി­ക്കു­ന്നേല്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും "ഏലി­യാമ്മ പൂഴി­ക്കു­ന്നേല്‍' മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫിയും ലഭി­ക്കു­ന്ന­താ­ണ്. റെമ്മി ഒന്നാം സ്ഥാനം ലഭി­ക്കുന്ന വ്യക്തിക്ക് ടിറ്റോ കണ്ടാ­ര­പ്പ­ള്ളില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോള­റും, ജേക്കബ് തോമസ് കണ്ടാ­ര­പ്പ­ള്ളില്‍ മെമ്മോ­റി­യല്‍ എവര്‍ റോളിംഗ് ട്രോഫി­യും, രണ്ടാം സമ്മാനം ലഭി­ക്കുന്ന വ്യക്തിക്ക് Jiby Kollapully സ്‌പോണ്‍സര്‍ ചെയ്ത 501 ഡോള­റും, തോമസ് കൊല്ല­പ്പള്ളി മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫിയും ലഭി­ക്കു­ന്ന­താ­ണ്. ഈ വാശി­യേ­റിയ മത്സ­ര­ങ്ങ­ളി­ലേക്ക് എല്ലാ മല­യാ­ളി­ക­ളേയും, ടൂര്‍ണ­മെന്റ് കണ്‍വീ­നര്‍മാ­രായ പീറ്റര്‍ കുള­ങ്ങ­ര, അലക്‌സ് പടി­ഞ്ഞാ­റേല്‍, പ്രസി­ഡന്റ് സാജു കണ്ണ­മ്പ­ള്ളി, വൈസ് പ്രസി­ഡന്റ് സിബി കദ­ളി­മ­റ്റം, സെക്ര­ട്ടറി ജോയി നെല്ലാ­മ­റ്റം, ട്രഷ­റര്‍ സണ്ണി ഇണ്ടി­ക്കു­ഴി, ജോയിന്റ് സെക്ര­ട്ടറി പ്രദീപ് തോമ­സ്, ടൂര്‍ണ­മെന്റ് കമ്മിറ്റി അംഗ­ങ്ങള്‍, അതു­പോലെ സോഷ്യല്‍ ക്ലബിന്റെ എല്ലാ അംഗ­ങ്ങളും കെ.­സി.­എസ് കമ്യൂ­ണിറ്റി സെന്റ­റി­ലേക്ക് സ്വാഗതം ചെയ്യു­ന്നു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: പീറ്റര്‍ കുള­ങ്ങര (1 847 951 4476), അലക്‌സ് പടി­ഞ്ഞാ­റേല്‍ (1 847 962 5880), സാജു കണ്ണ­മ്പള്ളി (1 847 791 1824). മാത്യു തട്ടാ­മറ്റം അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.