You are Here : Home / USA News

അരിസോണ മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്തുമസ്

Text Size  

Story Dated: Tuesday, January 05, 2016 01:08 hrs UTC

അരിസോണയിലെ ക്രിസ്തിയ സഭകളുടെ കൂട്ടായ്മ ആയ അരിസോണ മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ പള്ളികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഈ വര്‍ഷത്തെ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 12 ന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതല് മേസാ സിറ്റിയില്‍ ഉളള ഡോബ്‌സണ്‍ ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടത്തി.

എ. എം സി എ ട്രഷറര്‍ ശ്രീ കുര്യന്‍ എബ്രഹാം, അവതരകാരായ ശ്രീ തോമസ് അപ്രേമിനെയും കുമാരി രേണു ജോണ്‍സനെയും സദസിനു പരിചയപ്പെടുത്തിയതോടെ ആഘോഷങ്ങള്‍ക്കു തിരശീല ഉയര്‍ന്നു.
റവ. വി .ജി.വര്‍ഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയെ തുടര്‍ന്ന് സന്നിഹിതരായിരുന്ന എല്ലാ വൈദികരും ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉത്ഘാടന കര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് എ. എം സി എ പ്രസിഡന്റ് റവ.ഫാദര്‍ സജി മര്‍ക്കോസ് തന്റെ പ്രസംഗത്തിലൂടെ എക്ക്യുമിനിക്കല്‍ അസോസിയേഷന്റെ പ്രസക്തിയെക്കുറിച്ച് ഊന്നി പറയുകയുണ്ടായി. വിശിഷ്ട അതിഥി ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ ക്രിസ്മസ് സന്ദേശം സദസ്യരുടെ ഹൃദയത്തില്‍ ഭക്തിയുടെ വിത്തുകള്‍ പാകി. വിവിധ പള്ളികളുടെ ഗായക സംഘങ്ങള്‍ ആലപിച്ച ശ്രുതി മധുരമായ കാരോള്‍ ഗാനങ്ങള്‍ പരിപാടിയെ ഗംഭീരമാക്കി. കൊച്ചു കുട്ടികളുടെ നൃര്‍ത്തങ്ങളും ഗാനങ്ങളും ആഘോഷത്തെ ധന്യമാക്കി. ഹോളി ഫാമിലി കാത്തലിക് പള്ളിയിലെ വനിതകള്‍ അവതരിപ്പിച്ച തീം ഡാന്‍സ് കാണികളുടെ കണ്ണ് നനയിപ്പിച്ചു. സെന്റ് പീറ്റെര്‍സു യാക്കോബായ ചര്‍ച്ചിന്റെ സ്‌കിറ്റ് അവതരണ ശൈലി കൊണ്ടും അഭിനയ മികവു കൊണ്ടും ഗംഭീരമായി.
റവ. ഫാ.ശ്ലോമോ ജോര്‍ജ് സ്‌തോത്ര കാഴ്ച ശേഖരണത്തിനു നേതൃത്തം നല്കി. സെക്രട്ടറി ജെനു മാത്യു എല്ലവര്‍ക്കും നന്ദി രേഖപ്പെടുത്തി. റവ. ഡോ. കെ വി ഉമ്മന്റെ പ്രാര്‍ത്ഥനയ്ക്ക് ശേഷം സാന്താ ക്ലോസ് എത്തി കുട്ടികള്‍ക്ക് മിട്ടായികള്‍ വിതരണം ചെയ്തു. തുടര്‍ന്നു ക്രിസ്മസ് ഡിന്നര്‍ വിതരണം ചെയ്തതോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.
വാര്‍ത്ത അയച്ചത് : റോയി മണ്ണൂര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More
More From Trending
View More