You are Here : Home / USA News

സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്‌തേഫാനോസ് ശ്ലീഹായുടെ പെരുന്നാള്‍ ജനുവരി 8 മുതല്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, January 05, 2016 01:25 hrs UTC

ഹൂസ്റ്റണ്‍: വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ രക്തസാക്ഷിദിനമായ ജനുവരി 8ന് വെള്ളിയാഴ്ച രാവിലെ 8.30 ന് റവ.ഫാ.മാത്തുക്കുട്ടി വര്‍ഗീസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രഭാത നമസ്‌കാരവും വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടുന്നതാകുന്നു. ശുശ്രൂഷകളിലുടനീളം ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ ആലപിക്കുന്നതിനായി അഭിലാഷ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഇടവക ഗായകസംഘം പ്രാക്ടീസ് നടത്തി വരുന്നതായി കമ്മിറ്റി അംഗവും ഗായികയുമായ ലതാ വര്‍ഗ്ഗീസ് അറിയിച്ചിട്ടുള്ളതാകുന്നു. ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലുമുള്ള സ്‌തേഫാനോസ് സഹദാ വിശ്വാസികള്‍ എല്ലാവരും പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി റവ.ഫാ.ജേക്ക് കുര്യന്‍, ട്രസ്റ്റി ഫിലിപ്പ് ഫിലിപ്പോസ്, അസി.ട്രസ്റ്റി പോള്‍ മത്തായി എന്നിവര്‍ നേതൃത്വം നല്‍കുന്ന മാനേജിംഗ് കമ്മിറ്റി താത്പര്യപ്പെടുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.