You are Here : Home / USA News

ഫോമാ കിക്കോഫ് ഡാലസില്‍ നടന്നു

Text Size  

Story Dated: Wednesday, January 06, 2016 12:50 hrs UTC

ഡാലസ്: ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍്‌സ് ഓഫ് അമേരിക്കാസ്) പ്രദേശിക കിക്കോഫ് വിവിധ സാംസ്ക്കാരിക സംഘടനകളുടെ പ്രാതിനിധ്യത്തോടെ പ്‌ളാനോ ബാങ്ക്വറ്റ് ഹാളില്‍ അരങ്ങേറി. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും വ്യവസായിയുമായ ബിനോയി സെബാസ്റ്റ്യന്‍ പ്രഥമ ചെക്ക് ഫോമ പ്രസിഡന്റ് ആനന്ദ് നിരവേലിനു സമര്‍പ്പിച്ചുകൊണ്ട് കിക്കോഫിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. ഭാരതത്തിന്റെ ശാസ്ത്ര,സാംസ്ക്കാരിക,പ്രഭാഷണ, നയതന്ത്ര, മതേതര ഭൂമികയില്‍ സ്വന്തം വ്യക്തിത്വമുറപ്പിച്ചുകൊണ്ട് തന്നെ അന്താരാഷ്ട്ര പൗരനായി വളര്‍ന്ന അബ്ദുള്‍ കലാമിനോടുള്ള ബഹുമാര്‍ത്ഥം അബ്ദുള്‍ കലാം നഗര്‍ എന്നു നാമകരണം ചെയ്യപ്പെട്ട മയാമി ഡ്യൂവില്‍ ബിച്ച് റിസോര്‍ട്ടില്‍ 2016, ജൂലൈ 7 മുതല്‍ 10 വരെയാണ് ഫോമ സമ്മേളനം. അമേരിക്കന്‍ വിദ്യഭ്യാസരംഗത്തു കേരളീയ യൂവത്വത്തിന്റെ വളര്‍ച്ച അഭിമാനകരമാണെന്നു പറഞ്ഞ ശ്രീ ആനന്ദന്‍ കേരളീയ സാംസ്ക്കാരിത്തനിമയോടെ നടത്തുന്ന ഫോമാ കണ്‍വന്‍ഷനിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.. ഫോമയുടെ സാംസ്ക്കാരികവും രാഷ്ട്രീയപരവുമായ ചര്രിത്രം വിശദീകരിച്ച ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ മുന്‍കാല ദേശീയ കമ്മിറ്റികളുടെയും പ്രസിഡന്റുമാരുടെയും സംഭാവനകളെ പരാമര്‍ശിച്ചുകൊണ്ടു സംസാരിച്ചു. അമേരിക്കയിലെ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്‍ഡ്യന്‍ യുവാക്കളുടെ സജീവമായ സാന്നിദ്ധ്യം അനിവാര്യമായ കാലഘട്ടമാണിതെന്നും അദേഹം അഭിപ്രായപ്പെട്ടു. ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബിജു തോമസ്, സെക്രട്ടറി സാം മത്തായി മുന്‍ പ്രസിഡന്റുമാരായ തൊമ്മച്ചന്‍ മുകളേല്‍, സുജന്‍ കാക്കനാട്, എടത്വ രവികുമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വമേകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.