You are Here : Home / USA News

ക്‌നാനായ കര്‍ഷകശ്രീ പുരസ്‌കാരം ജെയിംസ് കുശകുഴിക്ക്

Text Size  

Story Dated: Wednesday, January 06, 2016 12:54 hrs UTC

ചിക്കാഗോ : ക്‌നാനായ കാത്തലിക് സൊസൈറ്റി പ്രഖ്യാപിച്ച 2015ലെ ക്‌നാനായ കര്‍ഷകശ്രീ പുരസ്‌കാരം പുന്നത്തുറ സ്വദേശി ജെയിംസ് കുശകുഴിക്ക് (കരോള്‍ സ്ട്രീം) ഡി. കെ. സി. സി. പ്രഥമ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം സമ്മാനിച്ചു. പ്രശംസാ ഫലകവും ക്യാഷ് അവാര്‍ഡുമടങ്ങിയതാണ് പുരസ്‌കാരം. കെ. സി. എസ് പ്രസിഡന്റ് ജോസ് കണിയാലി ജെയിംസ് കുശകുഴിയെ പൊന്നാട അണിയിച്ചു. 35 ഇനം കൃഷി വിഭവങ്ങള്‍, ജൈവകൃഷിക്ക് നല്‍കുന്ന പ്രാധാന്യം, നൂതന ജലസേചനരീതികള്‍ എന്നിവയാണ് ജെയിംസിനെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയത്. പ്രോത്സാഹനസമ്മാനം നേടിയ ജോജോ ഇടകരയ്ക്ക് വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ പുരസ്‌കാരം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.