You are Here : Home / USA News

ഫൊക്കാനാ പെൻസിൽവേനിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

Text Size  

Story Dated: Wednesday, January 06, 2016 01:01 hrs UTC

പെൻസിൽവേനിയ∙ ഫൊക്കാനാ പെൻസിൽവേനിയ റീജിയന്റെ ഭാരവാഹികളായി ക്രിസ്റ്റി ജെറാൾഡ് ചെയർപേഴ്സണ്‍, സെക്രട്ടറി സിസിലിൻ ജോർജ്, ട്രഷറര്‍ ബ്രിഡ്ജിറ്റ് പാറപുറത്തു, വൈസ് പ്രസിഡന്റ് ലൈല മാത്യു, ജോയിന്റ് സെക്രട്ടറി ബ്രിഡ്ജിറ്റ് വിൻസെൻന്റ്, ജോയിന്റ് ട്രഷറര്‍ ശോശാമ്മ ചെറിയാൻ തുടങ്ങിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അറിയിച്ചു. യുവജനങ്ങള്‍ക്ക്‌ ഉണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റിയും അവര്‍ ഉത്‌കണ്‌ഠാകുലയാണ്‌. മക്കളെ നല്ല സുഹൃത്തുക്കളായി വേണം കരുതാന്‍. അതു ചെയ്യരുത്‌, ഇതു ചെയ്യരുത്‌ എന്ന്‌ ആക്രോശിച്ചാല്‍ അവര്‍ വഴങ്ങി എന്നു വരില്ല. നേരേമറിച്ച്‌ നല്ല രീതിയില്‍ അവരുമായി പെരുമാറിയാല്‍ അവരെ സ്വാധീനിക്കാനാവും. രണ്ടു സംസ്‌കാരങ്ങളില്‍ വളരുന്ന അവര്‍ക്ക്‌ കൂടുതല്‍ പിന്തുണയും കരുതലും ഉണ്ടാവേണ്ടതുണ്ട്‌. അമേരിക്കന്‍ സമൂഹത്തില്‍ പലപ്പോഴും മലയാളികള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള ആദരവ് പലപ്പോഴും ലഭിച്ചിട്ടില്ല. അത് നേടിയെടുക്കുക എന്നത് ശ്രമകരമായ കാര്യവുമാണ്. ഫൊക്കാന യുവതികള്‍ക്ക് അമേരിക്കന്‍ സാംസ്‌കാരിക മുഖ്യധാരയിലേക്ക് വരുവാന്‍ അവസരം ഒരുക്കിയ സംഘടനയാണ്. കഴിവുള്ള ആളുകൾ ഏതു കാലത്തായാലും അംഗീകരിക്കപ്പെടും. ഇനിയും യുവതികള്‍ അമേരിക്കന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നൽകുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അറിയിച്ചു. അംഗീകാരത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു അത് മലയാളി സമൂഹത്തിനു ലഭിക്കുമ്പോള്‍ ഉള്ള സന്തോഷമാണ് ഫൊക്കാനയ്ക്ക് വലുത്. എന്തായാലും സംഘടന ഓരോ വര്‍ഷവും കൂടുതല്‍ വളരുന്നതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു. പുതിയ നേതൃത്വം പുതിയ തലത്തിലേക്ക് സംഘടനയെ എത്തിക്കുന്നു.

 

വാർത്ത∙ ശ്രീകുമാർ ഉണ്ണിത്താൻ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.